രുദ്രപ്രതാപം – 20 15അടിപൊളി  

സമയം ഇപ്പോൾ ഒരു 9:00 മണിയൊക്കെ ആയിട്ടുണ്ട്. ഗേറ്റിന്റെ മുന്നിൽ അവൻ വണ്ടി നിർത്തി.

“എടാ പിന്നെ നീ ടെൻഷനൊന്നും അടിക്കേണ്ട..”

അവൻ എൻറെ നേരെ തിരിഞ്ഞു പറഞ്ഞു

തുടങ്ങി…

“എല്ലാം ശരിയാവും…നീ എന്തേലും ഉണ്ടേൽ വിളി”

അപ്പൊ മൈരന് ഞാൻ പറയുന്നത് ഒക്കെ മനസ്സിലായിട്ടുണ്ട് വെറുതെ എന്നെ ഇട്ട് പൊട്ടൻ ആക്കുകയായിരുന്നു അല്ലേ.

“ആടാ…”

“എന്നാൽ ഞാൻ പോട്ടെ ഇനിയും നിന്നാൽ ചിലപ്പോൾ എന്നെ തള്ള വീട്ടിൽ കേറ്റൂല… അപ്പോൾ ശരി നാളെ കാണാം..”

അതും പറഞ്ഞുകൊണ്ട് അവൻ ഇരുട്ടിലേക്ക് നീങ്ങി. ഞാൻ വീട്ടിലേക്കും. എല്ലാവരും കിടന്നു എന്ന് തോന്നുന്നു ഒരു അനക്കവും കാണാനില്ല ലൈറ്റ് ഒക്കെ ഓഫ് ആക്കി ആണ് ഇരിക്കുന്നത്. പതിയെ ഒന്ന് വാതിൽ തള്ളിയപ്പോ തന്നെ അത് തുറന്നു വന്നു. അപ്പോൾ അടച്ചിട്ടൊന്നുമില്ലല്ലോ.

ഒച്ചയുണ്ടാക്കാതെ ഞാൻ അകത്തേക്ക് കയറി. അവിടെയൊന്നും ആരെയും കാണാനില്ല പതിയെ നടന്നു മുകളിലേക്ക് പോവാൻ നിന്നപ്പോഴാണ്. സോഫയിൽ ആരൊക്കെയോ ഇരിക്കുന്നത് കണ്ടത് ആരെയും ശ്രദ്ധിക്കാൻ ഒന്നും നിന്നില്ല മൈൻഡ് ചെയ്യാതെ ഒറ്റ പിടുത്തം ആയിരുന്നു മുറിയിലേക്ക്. അവരെയൊക്കെ ഫേസ് ചെയ്യാൻ എനിക്ക് വല്ലാത്തൊരു പേടിയായിരുന്നു…

അങ്ങനെ ഓടി മുറിയിൽ കയറി ഞാൻ വാതിൽ അടച്ചു.

ഹു…

രക്ഷപ്പെട്ടെന്ന് ആശ്വാസത്തിൽ ഞാൻ ശ്വാസം വലിച്ചു വിട്ടു. അങ്ങനെ തിരിഞ്ഞു നോക്കിയപ്പോഴാണ് ബെഡിൽ ഒരാൾ ഇരിക്കുന്നത് കണ്ടത്. വേറെ ആരാ മായ തന്നെയാണ്. മുറിയിൽ കയറിയ വാതിൽ അടച്ച എന്നെ കൂർപ്പിച്ചു ഉള്ള ആ നോട്ടം.

ഇവൾക്ക് ഉറക്കം ഒന്നും ഇല്ലേ. ഇനി ഇവളുടെ വക കേൾക്കേണ്ടിവരും അല്ലോ. മടിച്ച് മടിച്ചാണെങ്കിലും ഞാൻ വാതിലിന് അടുത്തുനിന്നും അവളുടെ അടുത്തേക്ക് നടന്നു ചെന്നു. ഇനിയിപ്പോൾ അവള് എന്തുപറഞ്ഞാലും കേൾക്കുവാൻ ഞാൻ തീരുമാനിച്ചുറപ്പിച്ചിരുന്നു. അങ്ങനെയെങ്കിലും അവളുടെ എങ്കിലും വിഷമങ്ങളെല്ലാം ഒന്ന് മാറിക്കോട്ടെ…

“എന്തൊക്കെയോ അഭി നടക്കുന്നേ… നീ എന്തൊക്കെ ചെയ്തു വച്ചിരിക്കുന്നത് എന്ന് വല്ല വിചാരവും ഉണ്ടോ…”

“എൻറെ പൊന്നുമോളെ എനിക്ക് സത്യമായിട്ടും ഒന്നും അറിയില്ല.. ഞാനുമെല്ലാം ഇപ്പോഴാ അറിയുന്നത്… എനിക്ക് ഇതിനെക്കുറിച്ച് ഒന്നും ഒരു അറിവും ഇല്ലടി…”

“നീ എന്നോട് എന്തെങ്കിലും മറച്ചു വെക്കുന്നുണ്ടോ അഭി—”

“എടി ഞാൻ എന്തു മറച്ചു വെക്കാനാടീ… എനിക്ക് ആകെ ഓർമ്മയുള്ളത് ദിവ്യയുടെ കാര്യമാണ്. അതുതന്നെ അവളെ അങ്ങനെ ചെയ്തതായിട്ടൊന്നും എനിക്ക് അറിയില്ല അന്ന് എണീറ്റപ്പോൾ ഞാൻ അവളുടെ കൂടെ ആ കിടക്കയിൽ ഉണ്ടായിരുന്നു എന്നു മാത്രം അറിയാം.അതെല്ലാം നിന്നോട് ഞാൻ മുൻപ് പറഞ്ഞതല്ലേ…അല്ലാതെ എന്റെ അറിവോടുകൂടി ഞാൻ ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല”

ഞാൻ കിടക്കയിൽ അവളുടെ അടുത്തായിരുന്നു. വിരലുകൾ കൊണ്ട് അവളുടെ വിരലുകൾ കോർത്തുപിടിച്ചു..

“സത്യമായിട്ടും എനിക്കൊന്നും അറിയില്ല മായേ… എനിക്കെന്താ ചെയ്യേണ്ടതെന്ന് ഒന്നും അറിയില്ല. ഇന്ന് ദിവ്യ ഇവിടുന്നു ഇറങ്ങി പോയപ്പോൾ നെഞ്ച് പൊളിഞ്ഞു പോകുന്ന വേദന പോലെയായിരുന്നു എനിക്ക് പക്ഷേ എന്തു പറഞ്ഞു അവളെ തടയണമെന്ന് അറിയില്ല. എൻറെ വീട്ടുകാരുടെ മുഖത്തു നോക്കാൻ പോലും എനിക്കിപ്പോൾ പറ്റുന്നില്ല. ചെയ്തതൊക്കെ പൊറുക്കാൻ പറ്റാത്ത തെറ്റാണെന്നറിയാം. പക്ഷേ ഞാനെൻറെ സ്വബോധത്തിൽ അങ്ങനെയൊന്നും ചെയ്യില്ല…”

”എനിക്ക് നിന്നെ സംശയം ഒന്നുല്ല…ഇപ്പോഴും എനിക്ക് ഉറപ്പാ എൻ്റെ പൊന്ന് അങ്ങനെ ഒന്നും ചെയ്യൂല എന്ന്…പക്ഷേ ദിവ്യക്ക് അങ്ങനെ അല്ലല്ലോ…?

പാവം ആകെ വിഷമിച്ചിട്ട് ആണ് പോയത്…ഒന്നുമില്ലെങ്കിലും നീ പീഡിപ്പിച്ചത് അവളുടെ അമ്മയെ അല്ലെ…“

”ഞാൻ ആരേം പീഡിപ്പിച്ചിട്ടൊന്നുല്ല…“

”ഇല്ല മോൻ പോയി സ്നേഹിച്ചു…“

”എടി…“

”ഒന്നും പറയണ്ടാ എന്തായാലും ചെയ്തില്ലേ…“

”അതിന് തെളിവ് ഒന്നും ഇല്ലല്ലോ…ചിലപ്പോ അവര് വെറുതെ പറഞ്ഞത് ആണെലോ…?“

Leave a Reply

Your email address will not be published. Required fields are marked *