രുദ്രപ്രതാപം – 20 15അടിപൊളി  

”ഓഹ് പിന്നെ പറഞ്ഞു നടക്കാൻ പറ്റിയ കാര്യം ആണലോ…“

”അതും ശെരിയാ…“

”അല്ല നീ ആശ്വാതിയെ എപ്പോഴാ പീ…“

ഞാൻ അവളെ ഒന്നു കൂർപ്പിച്ചു നോക്കി…

”അല്ല സ്നേഹിച്ചേ…?“

”പിന്നെ ഞാൻ സമയം കുറിച്ച് വച്ചേക്കല്ലേ… ഒന്നു പോടീ…“

”പറാ…“

”എന്റെ കുഞ്ഞേ… എനിക്ക് അറീലാ.. ഞാൻ തെന്നെ ഇന്നാ അറിയുന്നേ…ഞാൻ അവളെ ഇന്നേ വരെ അങ്ങനെ നോക്കിട്ടു പോലുല്ല… പിന്നല്ലെ പീഡി……. അങ്ങനെ ഒക്കെ

സ്നേഹിക്കുന്നെ…“

”നീ ചെയ്തെന്നു നിനക്ക് തോന്നുണ്ടോ…?“

”ഉണ്ടാവാൻ വഴിണ്ട്…കാരണം കുറച്ചു കാലായിട്ട് ഞങ്ങള് തമ്മില് മിണ്ടാട്ടം ഒന്നും ഉണ്ടാർന്നില്ല…ഞാൻ വിചാരിച്ചതു കോളേജിൽ അന്നുണ്ടായ പ്രശ്നം കാരണം അവൾ പേടിച്ചിട്ടാവും എന്നാ…അല്ല വീട്ടുകാരും അങ്ങനെ ആർന്നു പറഞ്ഞിരുന്നേ ഇതില് ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഉണ്ടെന്ന കാര്യം എനിക്ക് അറിയണ്ടേ…?“

”ഇനി എന്താ പ്ലാൻ…“

”ഒരു ഐഡിയയും ഇല്ല മോളെ.. ഞാൻ നാട് വിട്ടാലോ എന്ന്‌ ആലോചിക്കാ…“

”ആാാ ബെസ്റ്റ്… അപ്പൊ എല്ലാരും അങ്ങ് ഉറപ്പിച്ചോളും നീ മനപ്പൂർവം ചെയ്തത് ആണെന്ന്…“

”പിന്നെ ഞാൻ ഇപ്പൊ എന്താ ചെയ്യാ…“

”തല്ക്കാലം നീ ഒന്നു അടങ് അഭി… എല്ലാവർക്കും സങ്കടം ആയിട്ടല്ലേ..രണ്ടു ദിവസം കഴിഞ്ഞ എല്ലാം ഒന്നു തണുക്കും…“

ടക്… ടക്… ടക്…

അതിന് ഇടയില് ആരോ വന്നു വാതില് നല്ല ഉറക്കെ മുട്ടുന്നത് കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു തിരിച്ചു മായയെ നോക്കി.അവൾ ആണെങ്കി ഒന്നുല്ല ഞാൻ കൂടെ ഉണ്ട് എന്നും കണ്ണടച്ച് നെഞ്ചിൽ തട്ടി പറഞ്ഞു.അത് കണ്ടപ്പോ ഇച്ചിരി ആശ്വാസം ഒക്കെ തോന്നിട്ടോ.അവൾ എണീറ്റു വാതിൽ തുറന്നു.എന്റെ പ്രതീക്ഷ തെറ്റില. അമ്മയാണ്…

ഓഹ് എന്താ ആ മുഖം.കണ്ടാൽ അറിയാം എന്നെ കയ്യിൽ കിട്ടിയ തല്ലി പിണ്ഡം ആകുമെന്ന്.ആകെ മായ ഉള്ളതാണ് ഒരു ധൈര്യം… ഭാര്യയുടെ മുന്നില് വച്ചു ഒന്നും ചെയ്യില്ലല്ലോ…

അമ്മ മുറിക്ക് അകത്തേക്ക് കയറി വന്നു. കയ്യിൽ ഒരു ബോട്ടിൽ ഉണ്ട് മറ്റേ കയ്യിൽ ഒരു ഷീറ്റും .അല്ല ഇനി ഇതെന്താ. വല്ല അരീഷ്ടം ആണോ…?

”മോളെ മായേ നീ ഇന്ന് അപ്പുവിന്റെ കൂടെ കിടന്നോ…“

”അല്ല… അമ്മേ അത്..“

”എന്നെകൊണ്ട് വീണ്ടും പറയിപ്പിക്കല്ലേ മോളെ…“

അത് കേട്ടതും അവളുടെ കാറ്റുപോയി.അമ്മയെ ആദ്യം ആയ ഇങ്ങനെ അവള് കാണുന്നെ..

”അഭിയേട്ട goodnight…“

എന്നും പറഞ്ഞു അവൾ റൂമിനു വെളിയിലേക്ക് ഇറങ്ങി ഒറ്റ പോക്ക്…പെട്ടു…

കുരിപ്പ് തേച്ചല്ലോ ഭഗവാനെ…

മുറിയിൽ രക്തം കുടിക്കാൻ നിൽക്കുന്ന രാക്ഷ്‌സി കണക്കു അമ്മയും. മുൻപിൽ ആട്ടിൻകുട്ടിയെ പോലെ

വിറച്ചു നിക്കുന്ന ഞാനും…

ശുഭം…

———————————————————————

കാഞ്ഞിറകുറ്റി…

*************

”അമ്മച്ചി ഞാൻ ഇറങ്ങുവാ…“ഹാളിൽ നിന്നുകൊണ്ട് ബാഗിലെക്ക് സാധനകൾ എടുത്തു വയ്ക്കുന്ന ജെസൺ അടുക്കളയിലേക്ക് നോക്കി അലറി

”എന്തിനാ മോനെ ഇപ്പൊ തന്നെ പോവുന്നെ വെളുപ്പിനെ ഇറങ്ങിയ പോരെ തോട്ടത്തിലേക്കു… ഈ രാത്രി തന്നെ എന്തിനാ അങ്ങോട്ട്‌ പോണേ…“

ടേബിളിന് മുകളിൽ വച്ചിരുന്ന ബാഗിന്റെ സിബ് ഇട്ടുകൊണ്ടിരിക്കുന്ന ജയ്സനെ നോക്കി അടുക്കളയിൽ നിന്നും വന്ന മേരി പറഞ്ഞു…

”അതല്ല അമ്മച്ചി.അവിടെ കേളു ഇന്ന് ഇല്ലല്ലോ നാട്ടിൽ പോയേക്കുവല്ലേ. ഒരു കണ്ണ് തെറ്റിയ മതി. കൃഷി മൊത്തം പന്നികൾ കേറി അങ്ങ് കോളക്കും… എല്ലാം കഴിഞ്ഞിട്ട് പോയിട്ട് എന്താ കാര്യം…“

”എടാ എന്നാലും…“

”എന്താ അമ്മച്ചിക്ക് പേടി ഉണ്ടോ.. വേണെങ്കി തുണക്കു അപ്പുറത്തുന്നു സിസിലിയെ വിളിച്ചോ…“

”പിന്നെ ഞാൻ ഇന്നും ഇന്നലേം അല്ലെ ഇങ്ങനെ ഒറ്റക്ക് നിക്കുന്നെ ഒന്നു പോടാ ചെറുക്കാ എനിക്ക് പേടിയൊന്നുല്ല…“

”ഓഹ്…

എന്നാ അമ്മച്ചി ഞാൻ പോയേച്ചും വരാം…“

ബാഗ് എടുത്തു പിടിച്ചു അവൻ പുറത്തേക്ക് നടന്നു. വാതില് കടന്നതും അവൻ തിരിഞ്ഞ് മേടിയുടെ നെറ്റിയിൽ ഉമ്മ വച്ചു…

”മഞ്ഞു കൊള്ളേണ്ട അകത്തു പോയി കിടന്നോ… ഞാൻ മറ്റെന്നാൾ തിരിച്ചു വരാം. പിന്നെ മരുന്ന് കഴിക്കാൻ മറക്കല്ലെട്ടോ….“

Leave a Reply

Your email address will not be published. Required fields are marked *