രുദ്രപ്രതാപം – 20 15അടിപൊളി  

”അതൊക്കെ ഞാൻ കഴിച്ചോളാം…“

”പിന്നെ സിസിലിയെ വിളിക്കേണ്ട കാര്യം മറക്കണ്ടാ…“

അതും പറഞ്ഞു ജെസൺ അവന്റെ കറുത്ത നിറമുള്ള താറിലേക്ക് കയറി. കയ്യിലുള്ള ബാഗ് പാസ്സന്ജർ സീറ്റിലേക്കുവച്ചു വണ്ടി ഓൺ ചെയ്ത് മുന്നോട്ട് നീങ്ങി.ഇരുട്ടിനെ കീറി മുറിച്ചു ആ വണ്ടി ഏറെ ദൂരം സഞ്ചരിച്ചു.ഒടുക്കം ഒരു വലിയ ഗേറ്റിനുമുന്നിൽ വന്നെത്തി.

നേരെപ്പേൽ എസ്റ്റേറ്റ്.. എന്ന്‌ ആ ഗേറ്റിൽ വെൽഡിങ് ചെയ്തു വച്ചിരുന്നു.ജെസൺ ഗേറ്റ് തുറന്നു

വണ്ടിയുമായി അകത്തേക്ക് കയറി. 100 മീറ്റർ കൂടി വണ്ടി ഓടിച്ച് ഒരു ഓട് മേഞ്ഞ വീടിനു മുന്നിൽ ചെന്നു നിന്നു…

ജെസൺ വണ്ടിയിൽ നിന്നും ഇറങ്ങി ബാഗുമായി ആ വീട്ടിലേക്കു കയറി. കയ്യിലുള്ള ബാഗ് അവിടെ വച്ചു അവിടെ ഒരു അലമാരയിൽ ലോക്ക് തുറന്നു ഒരു ബ്ലാക്ക് one side ബാഗ് പുറത്തെടുത്തു. അതുമായി അവൻ വീടിനു പുറത്തിറങ്ങി…

രാത്രിയുടെ ഇരുട്ട് ചുറ്റും മൂടികിടന്നിരുന്നു.. തണുത്ത ശക്തിയായ കാറ്റ് അവന്റെ ദേഹം മുഴുവൻ തൊട്ട് തലോടി.അവൻ അവിടെ നിന്നും എസ്റ്റേറ്റിൽ കുറച്ചു കൂടി കൂറ്റൻ മരങ്ങൾ ഉള്ള സ്ഥലം ലക്ഷ്യമാക്കി നടന്നു.

വലിയ പടുകൂറ്റൻ മരങ്ങൾ മറികടന്നു അവൻ കൂടുതൽ ഇരുട്ടിലേക്ക് നടന്നു.. അങ്ങനെ ഒടുക്കം പുറത്തുനിന്നു ഒരു അംശം പോലും ശബ്ദം ഉള്ളിലേക്ക് കയറാത്ത എസ്റ്റേറ്റിന്റെ അത്രെയും ആഴത്തിലേക്ക് അവൻ എത്തി…

കൂരിരുട്ടിൽ അവന് ആശ്വാസമേകും വിധം തിളങ്ങി നിന്ന ചന്ദ്രന്റെ പൊൻവെളിച്ചം മാത്രമായിരുന്നു അവനു കൂട്ട്. കയ്യിൽ തൂക്കി ഇട്ടിരുന്ന കറുത്ത ബാഗ് നിലത്തു വച്ചു…

അതിൽനിന്നും ഒരു സാറ്റലൈറ്റ് ഫോൺ പുറത്തെടുത്തു. കുറച്ചു നേരം അതിന്റെ നോമ്പിൽ പിടിച്ചു തിരിച്ചു അവസാനം അത് കണക്ട് ആയി…

”ഹലോ…“

”പറയു ജെസൺ…“

”മൈക്കിൾ എനിക്ക് നിന്നെ അത്യാവശ്യം ആയി ഒന്നു കാണണം… കുറച്ചു urgent ആണ്…“

”എന്ത് പറ്റി. വല്ല കുഴപ്പവും ഉണ്ടോ…?“

”കുഴപ്പം എനിക്കല്ല വേറൊരാൾക്കാ…“

”എന്താ കാര്യം…“

ജയ്സൺ ഇട്ടിരുന്ന ഷർട്ടും പാന്റും ഫോണിൽ സംസാരിക്കുന്ന ഇടയിൽ തന്നെ അഴിച്ചു മാറ്റിയിരുന്നു…

” ഞാൻ ഈയടുത്ത് നിന്റെ പോലെയുള്ള ഒരാളെ കൂടി കണ്ടു…“

” are you sure…?“ആ ശബ്ദത്തിൽ ആശ്ചര്യം നിറഞ്ഞിരുന്നു.

” എനിക്ക് ഉറപ്പൊന്നും ആയിട്ടില്ല പക്ഷേ അവനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് നിന്റെ അടുത്ത് നിന്ന് കിട്ടുന്ന അതേ സെൻസസ് തന്നെയാണ്

കിട്ടിയത്… അല്ല അതിനേക്കാൾ കൂടുതലായിരുന്നു…“

“എന്നിട്ട്…”

I think he losing his mind “

” എന്തുപറ്റി നിനക്ക് അങ്ങനെ തോന്നാൻ…?“

” മാസങ്ങൾക്കു മുമ്പ് ഇവിടെ അടുത്ത് ഒരു സംഭവം ഉണ്ടായി. ഏകദേശം മുപ്പതോളം പേർ മരിച്ചുപോയി…

അവനാണ് ചെയ്തത് …he lost his control…“

ഫോണില് അപ്പത്തുള്ള ആൾ ഒന്നും സംസാരിക്കാതെ ജയ്സൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു…

” കുറച്ചു ദിവസമായി ഞാൻ അവന്റെ മൂവ്മെന്റ്സ് പരിശോധിച്ചിരുന്നു.. പക്ഷെ അതിലൊന്നും കാര്യം ആയ കുഴപ്പങ്ങൾ ഒന്നും കണ്ടില്ല… അങ്ങനെ ഞാൻ എന്റെ തോന്നലാവും എന്ന്‌ കരുതി ഒഴിവാക്കി… അപ്പോഴാ ഇങ്ങനെ ഒരു സംഭവം നടന്നത്… ”

“ അവനെക്കുറിച്ച് കൂടുതലായി എന്തെങ്കിലും അറിയാൻ പറ്റിയോ…?”

“ ഞാനവന്റെ ഫോട്ടോയും അഡ്രസ്സും കളക്ട് ചെയ്തിട്ടുണ്ട്…”

“ഗുഡ്… പിന്നെ ആ മരിച്ചവർ…”

“ആരും പുണ്യാളൻ മാരൊന്നും അല്ല.. അറിഞ്ഞത് അവന്റെ ഫാമിലിയെ ഉഭദ്രവിച്ചപ്പോ പ്രതികരിച്ചതാണെന്ന…”

“പോലീസിന്റെ ഭാഗത്തു നിന്ന് എന്തേലും…”

“ഇല്ല അവർക്ക് ഒന്നും കിട്ടിയില്ല… I took care of that…”

“നീ ട്യൂബ് ഉപയോഗിച്ചോ…?”

“മ്മ്… പോലീസും മീഡിയയും ഇതിൽ ഇടപെട്ടാൽ ബാക്കിയുള്ള ജനങ്ങൾ മൊത്തം പേടിക്കും.. പിന്നെ അവന്റെ അവസ്ഥ എന്താവും എന്ന്‌ ആലോചിച്ചപ്പോ എനിക്ക് അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്…”

“മ്മ്… Good… നീ ഇങ്ങോട്ട് വരുവല്ലേ…?”

“അതെ… ക്രിസിനോട് പോർട്ടൽ ഓപ്പൺ ചെയ്യാൻ പറ…”

Leave a Reply

Your email address will not be published. Required fields are marked *