രുദ്രപ്രതാപം – 20 15അടിപൊളി  

“നീ

എന്തിൻറെ കുഞ്ഞാടാ… മനുഷ്യനെവിടെ തലയ്ക്ക് ഭ്രാന്ത് പിടിച്ചു നടക്കുമ്പോൾ അവനവൻറെ ഒരു ചെലവ്…

നീ സത്യത്തിൽ എൻറെ കൂട്ടുകാരൻ തന്നെ ആണോ മൈരേ…”

“എടാ പുന്നാര മോനെ മറ്റേടത്തെ വർത്താനം പറയരുത്… പണ്ടുമുതൽ കണ്ട തോന്നിവാസത്തിനൊക്കെ എന്നെ കൂടെക്കൂട്ടീറ്റ് കല്യാണം പോലും പറഞ്ഞതെപ്പോഴാ… അവൻറെ ഒരു മാസം കഴിഞ്ഞിട്ട് അല്ലേ…?”

“എടാ അതൊക്കെ ശെടാ പട ശെടാ പാടാ എന്നും പറഞ്ഞുകൊണ്ട് തീർന്നോണ്ടല്ലേ… എല്ലാം ഒന്നടങ്ങിയിട്ട് നിന്നെ അറിയിക്കാം എന്ന് കരുതി…”

“ആണല്ലോ… എന്നിട്ട് നീ അവളെനിക്കൊന്ന് പരിചയപ്പെടുത്തി തന്നോ…”

“ഞാനെങ്ങനെയാ തിരിച്ചു വന്നേന്ന് മോന് നല്ല ഓർമ്മയില്ലേ… ആദ്യം എനിക്ക് എന്നെ തന്നെ പരിചയപ്പെടുത്തേണ്ട അവസ്ഥയാണ്…”

“ഓ… എല്ലാത്തിനും നിനക്ക് ഒരു കാരണം ഉണ്ടല്ലോ… എന്തൊക്കെ പറഞ്ഞാലും കാര്യമില്ല മോനെ എനിക്കിന്ന് ചെലവ് കിട്ടിയേ പറ്റൂ…”

ആഞ്ജനേയ സ്വാമി… ഞാൻ കണ്ണടച്ച് തലയൊന്നും മുകളിലേക്ക് ഉയർത്തിപ്പിടിച്ചു… കത്തി പിടിച്ചു കയറിവരുന്ന ദേഷ്യം നിയന്ത്രിക്കാൻ ആണ്…

“എടുക്ക് …വണ്ടി എടുക്ക് ഇന്നത്തോടെ നിൻറെ കൃമികടി മാറ്റി തരാം… കല്യാണത്തിന്റെ ഡിവോഴ്സിന്റെ ഒക്കെ ഒരുമിച്ച് ആയിക്കോട്ടെ…”

“എന്തോന്ന്…?”

“ഒന്നുല്ല മൈരേ വണ്ടി എടുക്ക്…” അവൻറെ വണ്ടിയുടെ പുറകിൽ കയറിയിരുന്നു. ചീറിപ്പാഞ്ഞ് വണ്ടി പോയത് സുരേന്ദ്ര ഏട്ടന്റെ റസ്റ്റോറൻറ് ആയിരുന്നു.. അങ്ങേർക്ക് എന്നെ കണ്ട് മനസ്സിലായൊന്നുമില്ല. ഞാനാണെന്ന് പറയാൻ പോയ അഖിലിനെ ഞാൻ തടഞ്ഞു ഇനി അതും കൂടി പറഞ്ഞു തുടക്കം മുതൽ ഒടുക്കം വരെ പറയാൻ ഒന്നും എനിക്ക് വയ്യ…

ടേബിളിൽ പോയിരുന്നു ഒരു ഹാഫ് അൽഫാം മന്തി പറഞ്ഞു. 10 മിനിറ്റിനുള്ളിൽ തന്നെ സാധനം വരികയും ചെയ്തു. കൂടെയുള്ള കുരിപ്പ് ആർത്തു വലിച്ചു അതൊക്കെ തിന്നാൻ തുടങ്ങി. എൻറെ അവസ്ഥയാണെങ്കിൽ തൊണ്ടയിൽ ഇരുമ്പ് കമ്പി വച്ച് കെട്ടിയ പോലെയാണ്. ഞാൻ എന്തൊക്കെയോ ആലോചിച്ചു പ്ലേറ്റിൽ വിരലിട്ടു ഉരച്ച് കൊണ്ടിരുന്നു.

“നീയെന്താടാ കഴിക്കുന്നില്ലേ…”

“ഒരു

സുഖമില്ല…”

“അത് നിനക്ക് ലെഗ് പീസ് കിട്ടാത്തോണ്ടാ… തൽക്കാലം അതുവച്ച് കഴിക്ക്…”

“എടാ കോപ്പേ അതല്ല മനസ്സിന് സുഖമില്ലെന്ന പറഞ്ഞേ…”

“അതെന്തു പറ്റി…”

ഞാനൊന്ന് അന്തംവിട്ട് അവനെ നോക്കി…

“എടാ ഊളെ നിനക്കെന്റെ കോലം കണ്ട് ഒന്നും തോന്നുന്നില്ല…”

അവൻ എന്നെ ഒന്നു നോക്കി..

“ആദ്യം ഒരു ഞെട്ടലൊക്കെ ഉണ്ടായിരുന്നു പിന്നെ വലിയ വ്യത്യാസം തോന്നുന്നില്ല നിൻറെ കച്ചറ സ്വഭാവം തന്നെയല്ലേ ഇപ്പോഴും…

അതുകൊണ്ട് എനിക്ക് ആളു മാറിയ ഫീൽ ഒന്നും തോന്നുന്നില്ല…”

“ആണോ..എന്ന് ഇതുകൂടി കണ്ടോ…”

മുഖത്ത് വെച്ചിരുന്നു ചുവന്ന സൺഗ്ലാസ് അല്പം താഴ്ത്തി എൻറെ കണ്ണുകൾ അവന് നേരെ കാണിച്ചുകൊടുത്തു…

മന്തി ചോറ് തലയിൽ കയറി അവൻ ഒന്ന് ചുമച്ചു.. അപ്പൊ തന്നെ ഞാൻ കണ്ണട ശരിയാക്കി… അവൻ ചുമച്ചു ചുമച്ചു അവിടെയുണ്ടായിരുന്നു ജഗ്ഗിലെ വെള്ളം എടുത്തു കുടിച്ചു…

“ഇപ്പൊ എന്തെങ്കിലും തോന്നുന്നുണ്ടോ…”

😳

“നിനക്ക് ചെങ്കണ്ണ് ആണല്ലേ…?

ഇതിനാണോ കോപ്പേ നീ ഇങ്ങനെ പേടിച്ചു തൂറിയത്.. ഇതൊരു നല്ല ഡോക്ടറെ കാണിച്ച മാറിക്കോളും…”

ഞാൻ അന്തംവിട്ട് അവനെ നോക്കിയിരുന്നു ഇവൻ ശരിക്കും മണ്ടനാണോ അതോ അഭിനയിക്കുന്നതാണോ. പിന്നെ ഞാൻ അവനോട് ഇതിനെക്കുറിച്ചൊന്നും സംസാരിക്കാൻ ചെന്നില്ല ഇനിയും സംസാരിച്ചാൽ ചിലപ്പോൾ ഞാൻ ഇവനെ തട്ടും…

അങ്ങനെ ഫുഡ് കഴിക്കൽ ഒക്കെ കഴിഞ്ഞു… ഞാനും ചെറുതായിട്ട് കഴിച്ചിരുന്നു രാവിലെ പോയതല്ലേ ഒരു തേങ്ങയും തിന്നിട്ടില്ല ഇപ്പോഴാണ് എന്തെങ്കിലും കാണുന്നത് അതാണെങ്കിൽ തിന്നാനും തോന്നുന്നില്ല… റിസപ്ഷനിൽ പോയി കാശും കൊടുത്തു ഞങ്ങൾ അവിടുന്ന് ഇറങ്ങി വീട്ടിലേക്ക്…

പോകുന്ന വഴി അവൻ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. ഞാൻ എല്ലാത്തിനും ഒരു താളപര്യമില്ലാത്ത മട്ടിൽ മറുപടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *