ഞാൻ അത് പറഞ്ഞപ്പോ അവരുടെ മുഖത്തൊരു ആശ്വാസം വിരിഞ്ഞു..
പിന്നെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് പരിചയപ്പെടുത്തി.സത്യം പറയാലോ പുള്ളിക്കാരിയോട് ഇങ്ങനെ സംസാരിച്ചിരിക്കാൻ നല്ല രസമാണ്. പെട്ടന്ന് കമ്പനി ആവും .
മെറിൻ ആന്റി ജപ്പാനിൽ ആയിരുന്നു കുറെ വർഷം ആയിട്ട്.അടുത്താണ് നാട്ടിലേക്കു കുടിയേറിയത് .. പിന്നെ മൃതുല…ഓഹ് ഇനി ഇപ്പൊ അങ്ങനെ വിളിക്കാല്ലോ…
അവരും അവിടെ തന്നെ അർന്നു കുറെ വർഷങ്ങൾ ആയിട്ട്. പിന്നെ ദിവ്യ കുറച്ചു വളർന്നപ്പോ ആണ് അവർ അവിടെ നിന്നും നിർത്തി പോന്നത്…
എന്നാലും ഇടക്കൊക്കെ അങ്ങോട്ട് ചെല്ലാറുണ്ടത്രേ. ഫാമിലി,ഫ്രണ്ട്‌സ് ഒക്കെ അവിടെ ആണെന്ന്.
ഇടയ്ക്കു എന്നെ കുറിച്ചും അവർ ചോദിച്ചു വീട്ടിൽ ആരൊക്കെ ഉണ്ടെന്നും, എന്താ ഇപ്പൊ ചെയ്യുന്നത് എന്നും എല്ലാം…
മിക്ക ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ഞാൻ കുറച്ചു മോഡിഫൈക്കേഷൻ വരുത്തി ആണ് പറഞ്ഞത്.
അല്ല അതാണല്ലോ നല്ലത്.
അങ്ങനെ ഞങ്ങൾ സംസാരിച്ചിരിക്കുമ്പോ ആണ് ദിവ്യ അങ്ങോട്ടേക്ക് വന്നത്.നേരെ എന്റെ അടുത്ത് വന്നിരുന്നു…
പെണ്ണിന് ഇപ്പൊ എന്നെ നല്ല വിശ്വാസ കണ്ടില്ലേ എന്റെ കയ്യിലും മുറുക്കെ പിടിച്ചിരിക്കുന്ന. അല്ല അവളെയും ഒന്നും പറയാൻ പറ്റില്ല കണ്ണ് തെറ്റിയ വല്ല പെണ്ണുങ്ങളുടേ പിന്നാലെ പോണ ഒരു കൊന്തനെ അല്ലെ ഭർത്താവായി കിട്ടിയേ…
അത് നോം തന്നെ ആണ് …
” ആന്റി എന്തിനാ അമ്മ പറയുന്നത് കേട്ടു അന്ന് തന്നെ പോയെ…അവിടേക്കു ഒന്ന് വിളിച്ചു ചോദിക്കായിരുന്നില്ലേ …“എന്റെ നെഞ്ചിലേക്ക് അമർന്നിരിക്കുമ്പോ അവൾ ആന്റിയെ നോക്കി ചോതിച്ചു.
”എടി അവിടെ ഒരു ഇമ്പോർട്ടന്റ് മീറ്റിംഗ് ഉണ്ട് അടുത്ത് തന്നെ ഉണ്ടാവും എന്ന് പറഞ്ഞിരുന്നു പക്ഷെ അതിന് ഡേറ്റ് തീരുമാനിച്ചിട്ടില്ല…ഇവള് വന്നു പറഞ്ഞപ്പോ ഞാനാണേൽ അത് കണ്ണും പൂട്ടി വിശ്വസിക്കും ചെയ്തു…
ഇനി ഇപ്പൊ എന്നെ കോൺടാക്ട് ചെയ്തു കിട്ടാഞ്ഞിട്ടാണെലോ എന്ന് ഞാൻ കരുതി..“
”എന്നിട്ട് അവിടെ ചെന്നിട്ട് എന്തായി…“
”എന്താവാൻ.. അവരൊന്നും അങ്ങനെ ഒരു സംഭവം പോലും അറിഞ്ഞിട്ടില്ല…
ജപ്പാനിൽ നിന്നും അമേരിക്കയിൽ നിന്നും ഒക്കെ ഉള്ള അംഗങ്ങൾ വന്നാലേ മീറ്റിംഗ് നടക്കു. അവർ ഇത് വരെ റിപ്ലേ ഒന്നും അയച്ചിട്ടില്ല…“
”അല്ല ഇത് എന്ത് മീറ്റിങ്ങ…?“ നമ്മളെ ബാധിക്കാത്ത കാര്യം ആണേലും അമേരിക്ക ജപ്പാൻ എന്നൊക്കെ കേക്കുമ്പോ വലിയ എന്തോ പരിപാടി ആണെന്ന് തോന്നുന്നു .. അതോണ്ട് എന്താ എന്ന് അറിയാൻ ഒരു തൊര…
എന്റെ ചോദ്യം കേട്ടതും ആന്റി എന്നെ ഒന്ന് നോക്കി.ആ മുഖത്തൊരു അങ്കലാപ്പു ഉണ്ടാർന്നു. ഇനി ഞാൻ ചോദിച്ചത് തെറ്റായോ…
”അത് ഞങ്ങളുടെ മൊത്തം കമ്പനി ബോർഡും ഒത്തു ചേരുന്ന ഒരു മീറ്റിംഗ് ആണ്…its really important…
കമ്പനിയുടെ ഓഹരി അവകാശം എല്ലാം തീരുമാനിക്കുന്നത് അന്നാണ്…“
”അല്ല അപ്പൊ അമ്മ വരണ്ടേ…?“എടേൽ കേറി ദിവ്യ ചോദിച്ചു..
”ശെരിക്കും എന്റെ സ്ഥാനത്തു അവളാണ് പോവണ്ടേ. പക്ഷെ അവൾ ബോർഡിലെ സ്ഥാനം എനിക്ക് താൽക്കാലികം ആയി കൈമാറിയൊണ്ട് ഞാൻ മാത്രം പോയാൽ മതി…“
അപ്പൊ സംഭവം ഞാൻ വിചാരിച്ച പോലെ തന്നെ ഇന്റർനാഷണൽ ആണ്. ഇനി ഞാൻ കൂടുതൽ ചോദിച്ചു അലമ്പാക്കേണ്ട എന്ന് തീരുമാനിച്ചു…
കൂടുതൽ ആയും അവരുടെ ലൈഫ് സ്റ്റൈലിനെ കുറിച്ചാർന്നു. കൂടെ എന്റെ പഠിപ്പിനേം കുറിച്ച് ചോതിച്ചു…ഭാവി പ്ലാൻസ്
അതെനിക്ക് ഇഷ്ട്ട പെട്ടില്ലാട്ടോ….
പിന്നെയും കുറച്ചു നേരം കൂടി ഞങ്ങൾ സംസാരിച്ചു ഇരുന്നു. അങ്ങനെ ഇരിക്കുമ്പോ ആണ് പെട്ടന്ന് എന്റെ ഫോൺ ബെല്ല് അടിച്ചത്…
എന്റെ മറ്റവൾ ആയിരുന്നു.. മായ…ഞാൻ അതും എടുത്തു ഒന്ന് അപ്പുറത്തേക്ക് മാറി നിന്നു..
”ഹലോ…“
”നിനക്കെന്താടാ എന്നെ ഇപ്പൊ വേണ്ടേ…“ഏഹ് ഇതെന്തു കൂത്ത്…
”എന്താടി നീ അങ്ങനെ ചോയിച്ചേ…“
”ഇവിടുന്ന് പോയിട്ട് നീ എന്നെ ഒരു വെട്ടം എങ്കിലും വിളിച്ചോടാ…“അയ്ശേരി…
”എടി അതിനൊരു ഗ്യാപ് കിട്ടണ്ടേ…“
”നീ അവിടെ മല മറിക്കാണല്ലോ…“ആ രണ്ടു മുല മാറിക്കന്നെ…ഞാൻ മനസ്സിൽ പറഞ്ഞു…വന്നു വന്നു നമക്കൊരു വെലയും ഇല്ലല്ലോ ഈശ്വര…
