സത്യത്തിൽ അതോണ്ട് ഒന്നും അല്ല…അവര് ഇഷ്ടത്തോടെ തരണേലും…എന്തോ ഒരു പേടി…എന്തിനാണാവോ…
”ഒന്നുല്ല മമ്മി…എനിക്ക് എന്തിനാ ഇതൊക്കെ..“
”അതെന്താ നീ കാറ് ഓടിക്കാറില്ലേ…“
”അതൊക്കെ ഉണ്ട് “
”പിന്നെന്താ…“
”അതോണ്ട് ഒന്നും അല്ല…ഇതൊന്നും ഓടിക്കാൻ ഉള്ള കപ്പാസിറ്റി എനിക്കില്ലാത്ത പോലെ…“
ഞാൻ അതും പറഞ്ഞു ഒന്ന് ഇളിച്ചു…
അത് മമ്മിക്ക് ഒട്ടും പറ്റിയിട്ടില്ല…എന്നെ ഒരു കൂർപ്പിച്ചു നോട്ടം…പണിയായ…
”നീ ഇങ്ങോട്ട് വന്നേ…“
”അതും പറഞ്ഞോണ്ട് എന്നെ വെലിച്ചൊറ്റ നടത്തം
ആർന്നു…
അത് ചെന്നു നിന്നത് കറുത്ത ഷീറ്റ്കൊണ്ട് മൂടി പുതച്ച ഒരു കാറിന്റെ മുന്നിലേക്ക് ആർന്നു…
മമ്മി ആ ഷീറ്റിന്റെ ഒരറ്റത്തു പിടിച്ചു വലിച്ചതും…
എന്റെ കണ്ണങ് തള്ളി 😳
ഒരു കാട്ടു പോത്തിന്റെ ഇടുപ്പോടെ നിക്കണ കറുത്ത DODGE Chellanger…
Wow…
ഓട്ടോ മാറ്റിക് ആയി വായിൽ നിന്നും പുറത്തു വന്നു…എന്താ ചേല്…ഞാൻ അതിൽ മയങ്ങി…
“കേറ്…”
“ഏഹ്…”
“നിന്നോട് കേറാൻ…”
എന്താ ശബ്ദത്തിൽ ഒക്കെ ഇച്ചിരി കനം…നേരത്തെ പറഞ്ഞത് ഒട്ടും ഇഷ്ട്ടം ആയില്ല എന്ന് തോന്നണു…
ഞാൻ നേരെ പാസ്സന്ജർ സീറ്റിന്റെ അടുത്തേക്ക് നടന്നതും മമ്മി എന്നെ പിടിച്ചു നിർത്തി…
“അങ്ങോട്ട് അല്ല ഇങ്ങോട്ട്…”ഡ്രൈവിംഗ് സീറ്റിലേക്ക് ചൂണ്ടി മമ്മി പറഞ്ഞു..
അപ്പൊ തീരുമാനിച്ചുറപ്പിച്ചിട്ട പിന്നെ കേൾക്കാതിരിക്കാൻ പറ്റൂലല്ലോ കേറി…
എന്റെ പൊന്നോ കിടിലം വണ്ടി…ഞാൻ വല്ല സ്വപ്നത്തിലും ആണോ…
മമ്മി എന്റെ അടുത്ത സീറ്റിൽ തന്നെ വന്നിരുന്നു…
“ടാ…”
“ആഹ്…”
“ഇതെന്റെ ഫേവറേറ്റ് കാറാണ്…ഞാൻ അല്ലാതെ ഒരാളുപോലും ഇത് തൊട്ടിട്ടു പോലുല്ല…എന്നിട്ടു ഞാൻ ഇത് നിനക്ക് തരുന്നേൽ അത് നിനക്ക് ഇത് അടിക്കാനുള്ള അർഹത ഉള്ളോണ്ട് തന്നെയാ…”
“ഇനി എങ്ങാനും നിന്റെ കപ്പാസിറ്റിയുടെ കാര്യവും പറഞ്ഞു വന്നാലുണ്ടല്ലോ…”
പിന്നെ ഞാൻ ഒന്നും മിണ്ടീല…
“അന്തം വിട്ടു നിക്കാതെ സ്റ്റാർട്ട് ആക്കട…”
പടച്ചോനെ ഇങ്ങള് കാത്തോളീൻ എന്നും പറഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്തു…
വറൂം…വറൂം…
അസിലേറ്റർ ഒന്ന് റാസ് ആകിയതാ..പൊളി…
ഗീറു മാറ്റി വണ്ടി ഓടിച്ചപ്പോ എന്റെ സാറേ എവിടുന്നൊക്കെയോ ഒരു ത്രില്ലെങ്ങു കേറി വന്നു…
മമ്മി നിങ്ങളൊരു മുത്താണ് കേട്ടോ….
എന്നാൽ എന്റെ സന്തോഷത്തിനു
അത്രക്കങ്ങു ആയുസ് ഉണ്ടാർന്നില്ല…
ഞാനാ വണ്ടി ഓടിച്ചൊരു പോലീവിൽ ഇങ്ങനെ കയറിവരായിരുന്നു.. ദേ നിൽക്കുന്ന ദിവ്യ…
ആ മുഖത്തെ പ്രസരിപ്പ് അത്ര സുഖകരമായി തോന്നുന്നില്ലട്ടോ
ഞാൻ നേരെ വണ്ടി അവളുടെ മുന്നിൽ പോയി നിർത്തി…
അവൾ നേരെ എന്റെ ഡ്രൈവിംഗ് സീറ്റിന്റെ അടുത്തേക്ക് വന്നു… എന്നിട്ട് മിറർ തത്താൻ കൈകൊണ്ട് ആംഗ്യം കാണിച്ചു…
“ എന്താടി…”
“ മോൻ ഇങ്ങോട്ടൊന്ന് ഇറങ്ങിക്കേ…”
“എന്തിന്”
“ അതൊക്കെ പറയാം നീ ഇറങ്ങ്…”
ഇനി ഇവൾക്ക് എന്താ…
ഞാൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങിയതും പെണ്ണ് വേഗം കീയെടുത്തു…എന്നിട്ട് അത് മമ്മിയുടെ കയ്യിലേക്ക് എറിഞ്ഞു കൊടുത്തു…
“പിന്നെ ഇവൻ ഇതൊക്കെ വാങ്ങി കൊടുക്കാൻ ഇവിടെ ഞാനുണ്ട്… അല്ലാതെ നിങ്ങൾ ഒന്നും കൊടുക്കേണ്ട കേട്ടല്ലോ…”
“ങേ…” അത് കേട്ട് എന്റെ കിളി പോയി…
“ വാടാ പോവാ…”
“ അപ്പൊ കാറ്…”
“ കാർ അല്ല എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട… നീ ഇപ്പോ ബൈക്ക് ഓടിച്ചാൽ മതി…”
“ ബൈക്കോ…”
“ നമ്മുടെ ബൈക്ക് അല്ലാതെ പിന്നെ…”
ദൈവമേ ഇവളുടെ സ്വഭാവം എന്താ ഇങ്ങനെ.
“ എടി അത് നമുക്ക് ഇതിൽ പോയാൽ പോരെ…”
“ നീ വരുന്നുണ്ടോ അതോ നീ കാറിലെ പോവുള്ളൂന്നുണ്ടോ എന്നാ നീ ഒറ്റയ്ക്ക് പോകേണ്ടിവരും…”
കോപ്പ് ഇവൾക്ക് ഇതിൽ നിന്നൊക്കെ എന്ത് സുഖമാണാവോ കിട്ടുന്ന..
പിന്നെ ഒന്നും നോക്കിയില്ല നമുക്ക് വിധിച്ചിട്ടുള്ള ബൈക്ക് തന്നെ എടുത്തു…
പെട്ടെന്ന് തന്നെ ദിവ്യയും വന്നു എന്റെ പുറകിൽ ഇരുന്നു…
“ പോവാ…”
“ആ പോവാ…”
ഞാൻ മമ്മിയെ നോക്കി ഒന്ന് ടാറ്റാ
കാണിച്ചു…പാവം അത് കുറെ കൊതിച്ചു തന്നതാ…
അങ്ങനെ ദിവ്യയെയും കൂട്ടി ഞാൻ വണ്ടി പുറത്തോട്ട് എടുത്തു…
കുറച്ചു നേരം ആയിട്ടും ഞാൻ മിണ്ടാത്തത് കൊണ്ടു അവള് തന്നെ വായ തുറന്നു..
