രുദ്രപ്രതാപം – 27 1അടിപൊളി  

“എന്താടാ നിനക്കൊരു സ്മാഷാന സ്മൂകത…”

“എന്ത്..”

“എന്താ മിണ്ടാതെ ഇരിക്കണേ എന്ന്‌…“

ഓഹ് ഒന്നും അറിയാത്ത പോലെ…എല്ലാം ചെയ്തു വച്ചിട്ട്…

അല്ല എനിക്കെന്തിനാ ഇത്ര ദേഷ്യം. ഞാനല്ലേ ആദ്യം വേണ്ടെന്നു മമ്മിയോട് പറഞ്ഞെ…

”ഒന്നുല്ല…“

”നിനക്ക് കാർ വേണോ…?“

”വേണേൽ…“

”ഞാൻ വാങ്ങിത്തരും…“

”അപ്പൊ മമ്മിയുടെ അടുത്ത് നിന്നു വാങ്ങിയ എന്താ…“

”എനിക്കതു ഇഷ്ട്ടല്ല…“

”എന്ത്..“

”വേറെ വല്ലവരും നിനക്ക് ഓരോന്ന് തരുന്നത്…നിനക്കുള്ളത് ഒക്കെ ഞാൻ തന്നെ തന്നോളാ…അത് എന്നോട് മാത്രം നീ ചോദിച്ച മതി…കേട്ടല്ലോ…“

വല്ലാത്ത ജാതി സാധനം…ദൈവം ഇങ്ങനത്തെ ഒറ്റ പീസ് മാത്രമേ പ്രൊഡക്ഷൻ ചെയ്തിട്ടുള്ളു.. അത് എന്റെ പെടലിക്കും ആണ്…

അവൾ രണ്ടു കൈകളും എന്റെ വയറിലൂടെ ചുറ്റി പിടിച്ചു ഇരുന്നു…

”അഭി…“

”മ്മ്…“

”നമക്ക് എവിടേലും കറങ്ങാൻ പോയാലോ…“

”എന്തേ അപ്പൊ വീട്ടിൽ പോണ്ടേ…“

”അതൊക്കെ പോവാ അദ്യം നമക്ക് വേറെ എങ്ങോട്ടേലും ചുറ്റാൻ പോവാടാ…“

”ഒക്കെ…“

അങ്ങനെ ഞാനും അവളും കൂടെ മാളിലും, പാർക്കിലും ഒക്കെ ഒന്ന് കറങ്ങി. രണ്ടു ഐസ്ക്രീം വാങ്ങി കഴിച്ചു…

എന്നെ അവൾ ഒട്ടി നടക്കുമ്പോ ചെലവമ്മാരുടെ നോട്ടം കാണണം…ഇടിച്ചങ്ങു പൊളിച്ചാലോ എല്ലാത്തിനേം…

എന്നാൽ ചില girls എന്നെ വായി നോക്കുന്നത് കാണാനും ഉണ്ട്. പക്ഷെ ഞാൻ തിരിഞ്ഞു പോലും നോക്കീല…

എങ്ങാനും പൊക്കിയ അറിയാലോ…

അങ്ങനെ ഉച്ചക്ക് ഇറങ്ങിയ ഞങ്ങൾ വൈകുന്നേരം ആറു

മണിവരെ ഓട്ടം തന്നെ ആർന്നു വെറുതെ…

പെട്ടന്ന് പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ റിങ് ചെയ്തു…

മായ ആണല്ലോ…ഇത്ര നേരം ആയിട്ടും കാണാത്തോണ്ട് വിളിക്കായിരിക്കും…

ഞാൻ ഫോൺ എടുത്തു…

”എടി ഞങ്ങൾ വന്നോ….“

”അഭി…….“അവളുടെ ഒരു നിലവിളി ആണ് കേട്ടത്…

എന്റെ തള്ളവിരൽ മുതൽ വിറച്ചു കയറി…

നെഞ്ചിൽ ഒരു ഷോക്ക് അടിച്ച പോലെ…

”മായേ…എന്താടി…“

തൊണ്ട മുഴുവൻ വറ്റിവരണ്ട പ്പോലെ…

”അഭി…മീനു…മീനു…“ഏങ്ങി ഏങ്ങി അവൾ പറഞ്ഞു…

”എടി നീ എന്താ കാര്യം എന്ന്‌ പറാ…മീനുന് എന്താ..“

”മീനുനെ…മീനുനെ…കാണാനില്ലടാ….“

തുടരും 🤔👍

*******************************

ഒരാളെ നിർത്തി പോവാനും സമ്മതിക്കരുത് ട്ടോ 😶

എന്തായാലും കഴിയുന്ന പോലെ എഴുതിട്ടുണ്ട്…

മോശമായോ…നന്നയോ എന്നൊക്കെ ഒന്ന് അറിയിക്കണേ…

Also പേജ് കുറവാണ്…sorry

JC

Leave a Reply

Your email address will not be published. Required fields are marked *