“പിള്ളേരെ ഞാൻ നേരത്തെ തന്നെ ഉറക്കി… നാളെ സ്‌കൂൾ ഉള്ളതല്ലേ…”
“ഞാൻ കതകു തുറക്കാം… ഒരു മിനിറ്റ്…”
അവൾ പോയി കതകു തുറന്നു.. ഡെന്നിസിന്‍റെ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മൽ ഉണ്ടായിരുന്നു… അതുകൊണ്ടു ഒരു നാണം കലർന്ന ചിരിയോടെ ആണ് അവൾ അവനെ നോക്കിയത്…. ഡെന്നിസ് ഓഫീസിൽ നിന്നും വന്ന വഴി അവൾക്കു വേണ്ടി വാങ്ങിയ ഡ്രസ്സ് കൊടുക്കാനായിരുന്നു വിളിച്ചത്… അവനെ ഓഫീസ് ഡ്രെസ്സിൽ കണ്ട അവൾ ഉടനെ അവനോടു…
“അയ്യോ…. ഇപ്പോളാണോ വരുന്നത്…? ഞാൻ കരുതി ഇത്രയും ടൈം ആയപ്പൊളേക്കും ഡെന്നിസ് വീട്ടിലെത്തി റെഡി ആയി വന്നതായിരിക്കും എന്ന്…”
“സോറി ചേച്ചി.. കുറച്ചു വർക്ക് ഉണ്ടായിരുന്നു… കഴിഞ്ഞപ്പോളേക്കും ലേറ്റ് ആയി…
ഒരു പത്തു മിനിറ്റ്… ഞാൻ ജസ്റ്റ് ഒന്ന് കുളിച്ചു റെഡി ആയി ഇപ്പോൾ വരാം… ചേച്ചിക്കു നാളെ രാവിലെ എഴുന്നേൽക്കണ്ടതല്ലേ….”
“ഓഹ്… അത് കുഴപ്പമില്ല… ഞാൻ ഉറങ്ങുമ്പോളെക്കും എന്തായാലും പതിനൊന്നു മണി കഴിയും… ഡെന്നിസ് പോയി റെഡി ആവൂ…ഞാൻ വെയിറ്റ് ചെയ്യാം….”
അവൻ മൂന്നു കവറുകൾ അവളുടെ കയ്യിൽ കൊടുത്തു… രണ്ടു കവറുകളിൽ അവൾക്ക് വേണ്ടി വാങ്ങിയ പുതിയ അണ്ടർഗാർമെന്റ്സ്… ഒന്നിൽ ലിൻഡ്റ്റ് ചോക്ലേറ്റ് പാക്കെറ്റുകൾ.. പിന്നെ വിക്ടോറിയ സീക്രട്ട്ന്റെ ഒരു എക്സ്പെൻസിവ് പെർഫ്യൂമും… അവൾ നാണത്തോടെ ആ കവറുകൾ അവന്‍റെ കയ്യിൽ നിന്നും വാങ്ങി… അവൻ ചിരിച്ചു കൊണ്ട് അവന്‍റെ ഫ്ലാറ്റിൽ കയറി… അവൾ കതകു അടച്ച ശേഷം അൽപ സമയം കതകിനു പുറകിൽ നിന്ന് കവറുകൾ എടുത്തു മുറിയിലേക്ക് പോയി…
കവറിൽ നിന്നും ബ്രയെടുത്തു വില നോക്കിയപ്പോൾ അവളുടെ കണ്ണ് തള്ളി പോയി.. ഓരോ ബ്രായും ആറായിരം രൂപയ്ക്കു മുകളിലാണ്.. പാന്റീസ് ഓരോന്നും മൂവായിരം രൂപ.. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള അടിവസ്ത്രങ്ങൾ… പടച്ചോനെ… ഇവന് പൈസക്ക് ഒരു വിലയും ഇല്ലേ…? കല്യാണം കഴിഞ്ഞു ഇതുവരെ തന്‍റെ കെട്ടിയോൻ അഞ്ഞൂറ് രൂപക്ക് മുകളിലുള്ള ഒരു അടിവസ്ത്രം പോലും വാങ്ങിത്തന്നിട്ടില്ല… ഇതിപ്പോ താൻ അവന്‍റെ ഭാര്യ പോലും അല്ല എന്നിട്ടും ഇത്രയും രൂപ ചിലവാക്കിയിരിക്കുന്നു…
അവൾ ഓരോന്നും എടുത്തു നോക്കി.. സോഫ്റ്റ് ആയിട്ടുള്ള ക്ലോത് ആണ്.. ഓരോന്നും ഓരോ ഡിസൈൻ ആണ്.. ശെരിക്കും സെക്സി ആയിട്ടുള്ള മോഡലുകൾ… ഇവിടുത്തെ തുണിക്കടകളിൽ ഒന്നും ഇതുവരെ ഇങ്ങനെയുള്ള ഡിസൈൻ ഒന്നും കണ്ടിട്ടില്ല… അവൾ ബോക്സുകൾ പൊട്ടിച്ചു ഓരോന്നും എടുത്തു
ഷെൽവിൽ വെച്ചു.. പത്തുമണിയായിട്ടും ഡെന്നിസിനെ കാണുന്നില്ല… അവൾ കതകിന്‍റെ അടുത്ത് വന്നു വ്യൂയിങ് ഗ്ലാസ്സിലൂടെ വെളിയിലേക്ക് നോക്കി.. പക്ഷെ അവനെ കാണുന്നില്ല… അവിടെ പോയി നോക്കിയാലോ… എന്തായാലും പിള്ളേർ ഒക്കെ ഉറങ്ങി… അവൾ രണ്ടും കൽപ്പിച്ചു നസീറിക്കയുടെ ബെഡ് റൂമിന്‍റെ കതകു തുറന്നു നോക്കി…
ഇക്ക നല്ല ഉറക്കമാണ്… മരുന്നിന്‍റെ എഫ്ക്റ്റ് ആണ്… അവൾ പതുക്കെ ശബ്ദം ഉണ്ടാക്കാതെ മെയിൻ ഡോറിന്‍റെ അടുത്ത് എത്തി കതക് തുറന്നു കോറിഡോറിൽ ഇറങ്ങി… ഡെന്നിസിന്‍റെ ഫ്ലാറ്റിനു മുൻപിലെത്തി… ആക്‌സസ് കോഡ് ടൈപ്പ് ചെയ്തു ഡോർ തുറന്നു… അകത്തേക്ക് നോക്കിയപ്പോൾ ലിവിങ് റൂമിൽ ഷാമ്പയിൻ ബോട്ടിൽ പൊട്ടിച്ചത് ഐസ് ബക്കറ്റിൽ ഇരിപ്പുണ്ട് കൂടെ ഒരു ഒഴിഞ്ഞ ഗ്ലാസും… ബാക്കിയുള്ള റൂമിന്‍റെ ഡോറുകൾ എല്ലാം ചാരി ഇരിക്കുവാണ്.. മാസ്റ്റർ ബെഡ് റൂമിന്‍റെ ഡോർ പകുതി തുറന്ന നിലയിലാണ്.. അവൾ
“ഡെന്നിസ്… ഡെന്നിസ്…”
തിരിച്ചു മറുപടി ഒന്നും ഇല്ല… മാസ്റ്റർ ബെഡ് റൂമിൽ നിന്നും നീല കളറിലെ വെളിച്ചം വരുന്നുണ്ട്.. അവൾ മാസ്റ്റർ ബെഡ് റൂമിനു നേരെ നടന്നു… കിംഗ് സൈസ് ബെഡ്ഢിൽ അവന്‍റെ പാന്റ്സും കോട്ടും ഷർട്ടും കിടപ്പുണ്ട്… താഴെ നിലത്തു അവന്‍റെ അണ്ടർ ഗാർമെന്റ്‌സും…. കുളിമുറിയിൽ നിന്നും വെള്ളം വീഴുന്ന സൗണ്ട് കേൾക്കുന്നുണ്ട്… അവൾ വീണ്ടും വിളിച്ചു…
