അത് പറഞ്ഞ് കഴിഞ്ഞ് രാഹുൽ പിറുപിറുത്തു: അങ്ങനെ കെട്ടാൻ ആണെങ്കിൽ എനിക്ക് നിങ്ങളെ മാത്രം മതി.
സൗമ്യ: എന്താടാ പിറുപിറുക്കുന്നത്?
രാഹുൽ: ഒന്നുമില്ലേയ്…
രാഹുൽ: എന്നാ നിനക്ക് കൊള്ളാം…
സൗമ്യ: അല്ല മോൻ വേറെ എന്തോ പറഞ്ഞല്ലോ, എന്നെ എടുത്തുയർത്തി വേപ്പില പൊട്ടിക്കാൻ സഹായിക്കാം എന്നോ മറ്റോ…
രാഹുൽ ഒരു ഇളിഞ്ഞ ചിരി പാസ് ആക്കി, വേഗം താഴത്തെ കൊമ്പിൽ ചവിട്ടിക്കേറി കുറച്ച് വേപ്പില പൊട്ടിച്ചു താഴെ ഇറങ്ങി.
എന്നിട്ട് അത് സൗമ്യയുടെ കയ്യിൽ കൊടുത്തു.
എന്നിട്ട് വീണ്ടും പിറുപിറുത്തു “ഈ മൊതലിനെ എടുത്തുയർത്താൻ ഉള്ള അവസരം ആണ് നഷ്ടപ്പെട്ടത്.”
അത് കേട്ട് സൗമ്യ രാഹുലിന്റെ അടുത്തേക്ക് വന്ന് അവന്റെ ചെവി പിടിച്ച് പിച്ചി കറക്കി, രാഹുലിന് നന്നായി വേദനിച്ചു, ഇനി ഇത്തരം വേണ്ടാധീനങ്ങൾ പറയില്ല എന്ന് പറ, ഞാൻ വിട്ടോളാം എന്ന് സൗമ്യ പറഞ്ഞെങ്കിലും രാഹുൽ അത് പറയാൻ കൂട്ടാക്കിയില്ല. സൗമ്യ വീണ്ടും ആവശ്യപ്പെട്ടിട്ടും അവൻ അത് പറയാൻ കൂട്ടാക്കിയില്ല. അവൻ കാറിക്കൂവി, അതുകൊണ്ടൊന്നും സൗമ്യ വിട്ടില്ല. വേദന കൊണ്ട് പുളഞ്ഞപ്പോൾ അവൻ കയ്യെടുത്ത് വിടുവിക്കാൻ നോക്കി, സൗമ്യ പിടുത്തം പിന്നെയും മുറുക്കി.
വേദന മുറുകിയപ്പോൾ രാഹുൽ അവന്റെ കയ്യെടുത്ത് സൗമ്യയുടെ വയറിൽ ഇക്കിളിയാക്കി. പൊടുന്നനെ സൗമ്യ കൈ വിട്ടു കുതറി മാറി. ആ തക്കത്തിന് രാഹുൽ സൗമ്യയുടെ പുറകിലൂടെ വന്ന് ഷോൾഡറിൽ പിടിച്ച് അവളുടെ തുടുത്ത കവിളിൽ അവന്റെ ചുണ്ടുകൾ ചേർത്ത് അമർത്തി.
ഞെട്ടിത്തിരിഞ്ഞ സൗമ്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു, സർവ ശക്തിയുമെടുത്ത് അവളുടെ വലത് കൈ രാഹുലിന്റെ വെളുത്ത ഇടത് കവിളിലേക്ക് പായിച്ചു. ടാപ്പ്പ്പേ…
സൗമ്യ അവനെ രൂക്ഷമായി നോക്കി കലിതുള്ളി വീട്ടിലേക്ക് ധൃതിയിൽ നടന്നു. അവൾക്ക് ആരോടെന്നില്ലാത്ത ദേഷ്യം മനസ്സിലേക്ക് ഇരച്ച് കയറി.
അടിയുടെ ചൂടിൽ രാഹുലിന്റെ കവിൾ പൊള്ളി, ഒരു ആന്തലോടെ അവൻ പിറകിലേക്ക് വെച്ച് പോയി. കവിൾ പൊത്തി നിന്ന രാഹുലിന്റെ വായിൽ നിന്ന് ചൂടു ചോര ചുണ്ടിലൂടെ താഴോട്ട് ഒലിച്ചിറങ്ങി.
രാഹുൽ വായ തുറന്ന് പുറത്തേക്ക് തുപ്പി. വായ മൊത്തം ചോര, ഉള്ളിൽ നന്നായി മുറിഞ്ഞിട്ടുണ്ട്.
വീട്ടിലെത്തിയ സൗമ്യ ദേഷ്യത്തോടെ കയ്യിലുള്ള കറിവേപ്പില കിച്ചണിൽ സ്ലാബിൽ ഇട്ട് ബാത്രൂമിൽ കേറി കതകടച്ച് ബക്കറ്റിൽ വെള്ളം തുറന്നിട്ടു.
അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാര ധാരയായി കവിളിലൂടെ ഒലിച്ചിറങ്ങി. അതെ താൻ ആണ് തെറ്റുകാരി, അനാവശ്യ സ്വാതന്ത്ര്യം കൊടുക്കുമ്പോ ആലോചിക്കണമായിരുന്നു.
കുറച്ച് കഴിഞ്ഞ് സൗമ്യ നന്നായി മുഖം കഴുകി പുറത്തേക്ക് ഇറങ്ങി.
കിച്ചണിൽ കയറി ഉച്ചത്തേക്ക് ഉള്ള ഭക്ഷണം റെഡി ആക്കി.
ശേഷം ഒന്നൂടെ മേൽ കഴുകി ഡ്രസ് മാറ്റി ഭക്ഷണം വിളമ്പി.
അച്ഛനും അമ്മയും കഴിക്കാൻ ഇരുന്നു. അച്ഛൻ രാഹുലിനെ അന്വേഷിച്ചു, സൗമ്യ അവനെ വിളിക്കേണ്ട, വിശക്കുമ്പോ വന്ന് കഴിച്ചോളും എന്ന് വിജാരിച്ചതാണ്. അവന്റെ പ്രവർത്തിയിൽ സൗമ്യയുടെ മനസ്സ് അത്രത്തോളം വേദനിച്ചിരുന്നു.
അച്ചൻ ചോദിച്ചപ്പോ നിവർത്തി ഇല്ലാതെ സൗമ്യ താഴെ നിന്ന് അവനെ വിളിച്ചു.
തനിക്കിപ്പോ വിശപ്പില്ല, കുറച്ച് കഴിഞ്ഞ് കഴിച്ചോളാം എന്ന് പറഞ്ഞപ്പോ അവൾ മിണ്ടാതെ വന്ന് അച്ഛനോട് അവന്ക് ഇപ്പോ വേണ്ട പറഞ്ഞ് എന്ന് പറഞ്ഞു.
ശേഷം അവളും കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു. അച്ഛനും അമ്മയും പതിവ് ഉച്ച മയക്കത്തിന് പോയി. പാത്രം കഴുകി വെച്ച്, ടേബിൾ ക്ലീൻ ചെയ്തു സൗമ്യ ഗോവണി കയറി മോളിൽ എത്തി.
റൂമിൽ കയറി വാതിലടച്ച് സൗമ്യ കുറച്ച് നേരം കിടന്ന്. മനസ്സ് ഇങ്ങനെ നീറിപ്പുകയുകയാണ്.
ഫോണിൽ വന്ന നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് സൗമ്യ ഫോൺ എടുത്ത് നോക്കിയപ്പോ രാഹുലിന്റെ മെസ്സേജ് ആണ്.
സൗമ്യ മെസ്സേജ് തുറന്ന് വായിച്ചു.
“മാമി… ഒരായിരം സോറി. അപ്പോ പെട്ടെന്ന് എന്തോ തോന്നി ചെയ്തു പോയതാണ്, എന്നോട് ദേഷ്യമാണെന്ന് അറിയാം, എങ്ങനെ സോറി പറയണം എന്നെനിക്ക് അറിയില്ല, ഞാൻ തൽക്കാൻ ഇവിടെ നിന്ന് മാറി നിന്നോളാം, അത് ആരോടെങ്കിലും ഉള്ള ദേഷ്യം കൊണ്ടല്ലാട്ടോ. കവിൾ നന്നായി പൊട്ടിയിട്ടുണ്ട്, മാമിയുടെ അഞ്ച് വിരലുകൾ എന്റെ മുഖത്ത് തന്നെ കിടപ്പുണ്ട്. അല്ല എനിക്കത് കിട്ടേണ്ടത് തന്നെയാണ്. ഇനി മുത്തശ്ശനും മുത്തശ്ശിയും കണ്ടാൽ ചോദിക്കും, അപ്പോ എന്റെ മാനം കപ്പൽ കേറും. അതോണ്ടാ ഭക്ഷണം കഴിക്കാൻ വരാതിരുന്നത്. അവരുടെ ഉറക്കം എണീക്കുമ്പോഴേക്കും ഞാൻ തൽക്കാലം ഇവിടെ നിന്ന് മാറി നിൽക്കാം. തൃശൂർ ഉള്ള ഫ്രണ്ടിന്റെ വീട്ടിൽ പോവാട്ടോ. വീണ്ടും ഒരായിരം സോറി.”
