ശാലിനി മിസ്സിന്റെ അരഞ്ഞാണം – 3 2അടിപൊളി  

“എന്നിട്ട് ബാക്കിയുള്ളവർക്ക് ഈ തിരക്കൊന്നും കാണാനില്ലല്ലോ…പിന്നെ ബാക്കി ക്ലാസിൽ നീ കയറുന്നുണ്ട് എന്നും ഞാൻ അറിഞ്ഞല്ലോ…” വീണ്ടും ആ കനത്ത ശബ്ദമെന്റെ കാതുകളിലെത്തി.ഞാൻ അതിനു എന്ത് പറയണമെന്നറിയാതെ ഞാൻ നിന്നു തപ്പി കളിച്ചു.

“എന്തെ…ഒന്നും പറയാനില്ലേ…അല്ല ഇപ്പൊ എന്നിട്ട് എന്തായിരുന്നു പരിപാടി…?” അവൾ വിടാൻ ഒരു ഉദ്ദേശവുമില്ലാതെ ചോദിച്ചു

“അത് പിന്നെ കൾച്ചറൽ പ്രോഗ്രാംസിന്റെ ഫൈനൽ ലിസ്റ്റുണ്ടാക്കുകയായിരുന്നു” ഞാനുള്ള കാര്യം പറഞ്ഞു.

“എന്നിട്ട് അതൊന്നും കണ്ടില്ലല്ലോ…?” അവൾക്ക് അത് അത്ര വിശ്വാസമില്ലാത്ത പോലെ.ഞാൻ ഇതെന്ത് കിണ്ടി എന്ന പോലെ അവളെ നോക്കിയതും

“ക്ലാസിലുള്ളത് ഒന്നും പോരാഞ്ഞിട്ടാണോ ഇപ്പോ ടീച്ചേഴ്സിന്റെ കൂടേം തുടങ്ങിയേക്കണേ…എന്താന്ന് വെച്ചാൽ കാണിക്ക്…” എന്നും പറഞ്ഞു എന്റെ കൈക്കിട്ട് ഒരെണ്ണം പൊട്ടിച്ച് കൊണ്ടവൾ വെട്ടി തിരിഞ്ഞൊറ്റ പോക്ക്.ഞാൻ ഇവിടിപ്പോ എന്താ ഉണ്ടായേ എന്ന മട്ടിൽ അവൾ പോയതും നോക്കി അന്തം വിട്ടു നിന്നു.എല്ലാം കഴിക്കുന്ന തിരക്കിലായതിനാൽ

ആരും

കണ്ടില്ല അല്ലേലിപ്പോ ഞാൻ മിസ്സിനെ കേറി പിടിച്ചു ന്ന് വരെ പറഞ്ഞു പരത്തിയേനെ…എന്നാലും അവളെന്തിനാ തല്ലിയെ എന്നാലോചിച്ചു കൊണ്ട് ക്ലാസിലേക്ക് നടന്നു.അപ്പൊ അവൾക്ക് ശെരിക്കും എന്നെ ഇഷ്ട്ടമാണോ…?ഏയ് ഇങ്ങനെ കളിച്ചു നടക്കണേ കണ്ട് ഉപദേശിച്ചതാവും മിസ്സല്ലേ…അല്ല അതിനു എന്തിനാ എന്നെ അടിക്കണേ…അങ്ങനെ ഓരോന്ന് ആലോചിച്ചു തല പുകച്ചു കൊണ്ട് ഞാൻ ക്ലാസിലേക്ക് കയറി.

🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷

ശാലിനി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ എത്തിയതും ഡ്രസ്സ് പോലും മാറാതെയവൾ ബെഡിലേക്ക് വീണ് തലയണയിൽ മുഖം പൂഴ്ത്തി.

കിടക്കയിൽ കമിഴ്ന്നു കിടന്ന അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ കവിളിലൂടെ ഒഴുകിയിറങ്ങി.എന്തിനാണ് താൻ കരയുന്നത് എന്ന ചോദ്യത്തിനു അവൾക്കാകെ ഒരു ഉത്തരമേയുണ്ടായിരുന്നൊള്ളു,ആ ഉത്തരമായിരുന്നു “സിദ്ധാർഥ്”.ശാലിനി കണ്ണുകൾ ഇറുക്കെയടച്ചു.

വളരെ ചെറുപ്പത്തിൽ തന്നെ അവളെ വീട്ടുകാർ കെട്ടിച്ചയച്ചു.സ്വന്തമായി ഒരു ജോലി,സ്വന്തം കാലിൽ നിൽക്കണമെന്ന സ്വപ്നം എല്ലാം അവിടെ തീരുകായായിരുന്നു,പക്ഷേ അച്ഛനെയും അമ്മയെയും എതിർക്കാനുള്ള മടി കാരണം അവൾ എല്ലാത്തിനും സമ്മതം മൂളി.

“നല്ല കുടുംബമാണ്” “നല്ല ജോലി”“നിന്നെ നന്നായി നോക്കും” എന്ന വാക്കുകൾ എല്ലാം അവൾ കണ്ണുമടച്ചു വിശ്വസിച്ചു.

കല്ല്യാണം കഴിഞ്ഞ് ഇതൊരു പുതിയ നല്ല തുടക്കമാണെന്ന് കരുതിയ അവളുടെ തോന്നലുകൾ അധിക നാൾ നീണ്ടില്ല.ആ വീട്ടിലെത്തിയ ശേഷമാണ് താൻ വിവാഹം കഴിച്ചയാളുടെ യഥാർത്ഥ സ്വഭാവം അവൾ മനസ്സിലാക്കിയത്.ആദ്യം നല്ല പോലെ പെരുമാറിയിരുന്നയാളുടെ പെരുമാറ്റത്തിൽ പതിയെ മാറ്റങ്ങൾ വന്നു തുടങ്ങി.

ആദ്യം ചെറിയ സംശയങ്ങളായിരുന്നു.

“ആരോടാണ് സംസാരിച്ചത്?”

“എന്താണ് ഇത്ര നേരം ഫോണിൽ?”

“എവിടെയായിരുന്നു?”

പിന്നെ അത് നിയന്ത്രണങ്ങളായി.താൻ ധരിക്കുന്ന ഡ്രസ്സുകൾ മുതൽ കൂട്ടുക്കാരെ വരെ ചോദ്യം ചെയ്യാനും എതിർക്കാനും തുടങ്ങി.ആദ്യം

അത് സ്നേഹമായി തോന്നിയെങ്കിലും പിന്നീട് അത് സ്നേഹമല്ല അടിമപ്പെടുത്തലാണ് എന്നവൾക്ക് മനസ്സിലായി.ദിവസങ്ങൾ കഴിയും തോറും അവളുടെ പേടിയുടെയും അടിമത്തത്തിന്റെയും വേറൊരു പേരായി.പിന്നീട് ദേഹോപദ്രവം കൂടെ തുടങ്ങിയതോടെ അവസാനമവൾ തീരുമാനിച്ചു ഈ അടിമ ജീവിതം ഇനി വേണ്ടെന്ന്.

ഡിവോഴ്സിന് ശേഷം ആളുകൾ അവളോട് പലതും പറഞ്ഞു.എല്ലാം അവൾ ചിരിച്ചുകൊണ്ട് തള്ളി കളഞ്ഞു.അവളുപേക്ഷിച്ച സ്വപ്നം വീണ്ടും പടുത്തുയർത്തി.സ്വന്തം നാട്ടിലെ ഒരു കോളേജിൽ ടീച്ചറായി കയറി.ക്ലാസ് റൂമുകൾ അവൾക്ക് ആശ്വാസമായി.അവിടെ അവളെ ആരും നിയന്ത്രിച്ചില്ല.അവൾക്ക് സ്വന്തം തീരുമാനങ്ങളുണ്ടായിരുന്നു.പക്ഷേ അതെല്ലാം പകൽ മാത്രമായിരുന്നു.വീട്ടിൽ തിരിച്ചെത്തുമ്പോൾ അവൾക്ക് ഒരു ശൂന്യത

അനുഭവപ്പെടാൻ തുടങ്ങി.സംസാരിക്കാൻ ഒരാൾ ഇല്ല,അച്ഛനും അമ്മയും പഴയ പോലെ അല്ല.മൊത്തത്തിൽ ഒരു ഒറ്റപ്പെടൽ.ദിവസം എങ്ങനെയായിരുന്നു എന്ന് ചോദിക്കാൻ പോലും ഒരാലില്ലാത്ത അവസ്ഥ.അവൾക്ക് ഒരു കൂട്ട് വേണമെന്ന ഒരു തോന്നലുണ്ടായപ്പോളാണ് ഒരു ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് അവൾ ആദ്യമായി സിദ്ധാർത്തിനെ കാണുന്നത്.അവൻ തന്റെ വിദ്യാർത്ഥിയാണെന്ന് അറിയുന്നതിന് മുമ്പേ

Leave a Reply

Your email address will not be published. Required fields are marked *