ശാലിനി മിസ്സിന്റെ അരഞ്ഞാണം – 3 2അടിപൊളി  

“മിസ്സിന്റെ ചിരി കാണാൻ നല്ല ഭംഗി…” ഉള്ള കാര്യം ഞാൻ ഒന്ന് സുഖിപ്പിച്ചു കൊണ്ട് മിസ്സിനോടായി പറഞ്ഞു.അത് കക്ഷിക്കങ്ങു സുഖിച്ചു അത് മറക്കാതെ നല്ല പോലെ ഒന്ന് ചിരിച്ചു കൊണ്ട്

“നിന്റെ സുഖിപ്പിക്കലൊക്കെ എനിക്കിഷ്ട്ടായി…എന്നും വെച്ച് ഇതു പകുതിക്കിട്ട് മുങ്ങാം ന്ന് കരുതണ്ട…മര്യാദക്ക് ഇരുന്ന് നടക്കാൻ പോകുന്ന പ്രോഗ്രാംസിന്റെ ലിസ്റ്റും ടൈമിങ്ങും റെഡിയാക്ക് ഇന്നു വൈകുന്നേരം എനിക്ക് ഈ ലിസ്റ്റ് കൊടുക്കണം…”

എന്നും പറഞ്ഞു സൈഡിലിരുന്ന ഒരു ഫയലെനിക്ക് എടുത്ത് തന്നു.അങ്ങനെ ഒരു കണക്കിന് എങ്ങനെയൊക്കെയോ അതെല്ലാമിരുന്നു ചാർട്ട് ചെയ്തു തീർന്നപ്പോൾ ലഞ്ച് ബ്രേക്കിന്റെ സമയമായി.ഒപ്പമുണ്ടായിരുന്ന രണ്ടും ക്ലാസിൽ പോയിട്ടും ഞാനും മിസ്സും ബെല്ലടിക്കും വരെ സംസാരിച്ചിരുന്നു.ചോദിച്ചും പറഞ്ഞും എന്റെ ഭാവി പരിപാടി വരെ എത്തി ആളുടെ അന്വേഷണം.ആ

സംസാരത്തിനിടയിൽ ഞങ്ങൾ തമ്മിൽ നല്ലൊരു ബോണ്ടുണ്ടായി,മിസ്സെനിക്കൊരു ചേച്ചിയെ പോലായി.അങ്ങനെ ആ സംസാരം വീണ്ടും തുടർന്നു ഇടക്ക്

കളിയാക്കിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നതിനിടയിൽ എന്നെ ഞെട്ടിച്ചു കൊണ്ടാണ് റോഷ്ന മിസ്സ് ഒരു കാര്യം ചോദിച്ചത്.

“ടാ…നീയും ശാലിനി മിസ്സും എന്തെങ്കിലും പ്രശ്നമുണ്ടോ…?” മിസ്സ് കാര്യമായി തന്നെ ചോദിച്ചതും ഞാൻ പോലുമറിയാതെ ഞാനൊന്നു ഞെട്ടി.അത് കണ്ടതും

“എന്താടാ സീരിയസ് കാര്യം വല്ലോമാണോ…? മിസ്സെന്നെ കൂർപ്പിച്ചു നോക്കി ചോദിച്ചു.

“ഏയ്…അങ്ങനെ കാര്യമായിട്ടൊന്നുമില്ല…കുറച്ചു ദിവസമായി ഞാൻ ക്ലാസ്സിനു കയറിയിട്ട്…” ഞാൻ അങ്ങുമിങ്ങും തൊടാതെ പറഞ്ഞതും

“സത്യം പറയെടാ അത് മാത്രമാണോ…?”

അതിൽ വിശ്വാസം വരാതെ റോഷ്ന മിസ്സെന്നെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു.

“അത് മാത്രമല്ല മിസ്സ് വന്നന്നു തന്നെ ഞങ്ങൾ രണ്ടുമൊന്നു കോർത്തു…” ഞാൻ എനിക്ക് തോന്നിയ ഇഷ്ട്ടവും എന്റെ തോന്നലുകളും പറയാതെ ബാക്കിയെല്ലാം മിസ്സിനോട് പറഞ്ഞു.അത് കേട്ടതും ഒരു പൊട്ടി ചിരിയായിരുന്നു മിസ്സിന്റെ പ്രതികരണം.

“അയ്യേ…ഇതിനായിരുന്നോ…അന്ന് അവളുടെ നോട്ടോം ഭാവോം കണ്ടപ്പോ ഞാൻ കരുതി വലിയ എന്തോ കാര്യമാണെന്ന്…” മിസ്സ് ചിരിയടക്കാൻ കഴിയാതെ പറഞ്ഞതും അന്ന് എന്നെ നോക്കി പേടിപ്പിച്ചത് മിസ്സും കണ്ടിരുന്നു എന്നെനിക്ക് മനസ്സിലായി.അങ്ങനെ മിസ്സ് ചിരിച്ചോണ്ടിരുന്നതും ലഞ്ച് ബ്രേക്കിന്റെ ബെല്ലടിച്ചു.അത് കേട്ടതും റോഷ്ന മിസ്സ് ചിരിയടക്കി ഫയലെല്ലാം വാരി പെറുക്കി എണീറ്റു.എന്നിട്ട്

“ടാ ചെക്കാ ആ പ്രശ്നം എങ്ങനേലും തീർക്കാൻ നോക്ക്…അല്ലേൽ നിന്റെ ഇന്റെണലും അറ്റന്റൻസുമെല്ലാം വെള്ളത്തിൽ വരച്ച വര പോലാകും…പിന്നെ ഈ പരിപാടി കഴിഞ്ഞാൽ മക്കള് മര്യാദക്ക് ക്ലാസിൽ കയറിക്കോണം…എങ്ങനേലും നാലക്ഷരം പഠിച്ചു രക്ഷപ്പെടാൻ നോക്ക്…”

എന്നും പറഞ്ഞെന്നെ ഉപദേശിച്ച് എനിക്കൊരു റ്റാറ്റയും തന്നു കൊണ്ട് മിസ്സെണീറ്റ് പോയി.മിസ്സ് പോയതും ഞാനുമെണീറ്റ് ക്ലാസ്സിലേക്ക് നടന്നു.

ഞാൻ നേരെ ചെന്നു കയറിയത് പുലി മടയിലേക്കായിരുന്നു.എണീറ്റ് വരാന്തയിലേക്ക്

കയറിയതും ഞാൻ എന്നെ നോക്കി കയ്യും കെട്ടി നിൽക്കുന്ന ശാലിനിയുടെ മുന്നിലേക്കാണ് ഞാൻ ചെന്നു കയറിയത്.പെട്ടല്ലോ എന്നോർത്ത് ഒരു ചിരിയും കൊടുത്ത് മെല്ലെ അവളെ കടന്നു പോകാൻ നിന്നതും

“സിദ്ധാർഥ് ഒന്ന് നിന്നെ…”അവളുടെ കടുപ്പമുള്ള ശബ്ദമെന്റെ കാതുകളിലെത്തി.പിടിച്ചു കെട്ടിയ പോലെ ഞാൻ അവിടെ നിന്ന് അവൾക്കു നേരെ തിരിഞ്ഞു.

“നീ എന്താ ഇപ്പൊ എന്റെ ക്ലാസിൽ കയറാത്തത്…?” കൂർപ്പിച്ചു കൊണ്ടുള്ള ചോദ്യം

“അത്…പിന്നെ…ആഹ്…പരിപാടിയുടെ ലിസ്റ്റ്…തിരക്ക്…” ഞാൻ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.ഞാൻ എന്തിനാ ഈ കിടന്നു പേടിക്കണേന്ന് എനിക്ക് അറിയില്ല,ഇവളെ കാണുമ്പോ മുതൽ എന്റെ മുട്ടിടിക്കാൻ തുടങ്ങും എന്താണോ എന്തോ…എത്രയും പെട്ടെന്ന് ഒരു ഡോക്ടറിനെ കാണിക്കണം.എന്റെ ചിന്തകൾ കാട് കയറാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *