“എന്താടാ…?” എന്തോ സീരിയസ് കാര്യമാണെന്ന് കരുതി അവരെന്റെ മുഖത്തേക്ക് നോക്കി.
“അല്ല ഈ അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത ഈ കോളേജ് മാനേജ്മെന്റ് എങ്ങനെ ഇത്ര പൈസ പൊട്ടിച്ച് ഈ പരുപാടിക്ക് സമ്മതിച്ചു” ഞാൻ വലിയ രീതിയിൽ ശബ്ദമുയർത്താതെ മിസ്സിനോട് ചോദിച്ചു.ഇനി മാനേജ്മെന്റിലെ ആരേലും കേട്ടിട്ട് ഇവനെയങ്ങ് പുറത്താക്ക് എന്ന് വല്ലോം പറഞ്ഞാലോ,ഏത്…
“നിന്നോട് ആര് പറഞ്ഞു മാനേജ്മെന്റ് അറുത്ത കൈക്ക് ഉപ്പ് തീക്കാത്തവരാണെന്ന്…?” അതിഷ്ട്ടപ്പെടാത്ത പോലെ മിസ്സ് തിരിച്ചു ചോദിച്ചു.
“പിന്നെ അത്ര വിശാല മനസ്ക്കാരായ മാനേജ്മെന്റ് എന്തിയെ ഇത്രോം കാലം ഒരു പ്രോഗ്രാമും നടത്താഞ്ഞേ…ഇപ്പൊ അവർക്ക് വേണ്ടപ്പെട്ടവർ വന്നോണ്ട് അല്ലേ…അല്ലാതെ പിള്ളേരെ ഓർത്ത് ഒന്നുമല്ലല്ലോ…?”
ഞാൻ മാനേജ്മെന്റിനെതിരെ കത്തി കയറി,അണയാൻ പോകുന്ന തീ ആളി കത്തുമെന്നാണല്ലോ…
“അതിനു നീ എന്തിനാടാ മാനേജ്മെന്റിനെ പറയുന്നേ…? മിസ്സ് വീണ്ടും ചോദ്യമുയർത്തി.
“പിന്നെ കോളേജിൽ പരിപാടി നടത്താത്തേന് പിന്നെ മുഖ്യമന്ത്രിയെ പറയണോ…?” എന്ന് ചോദിച്ചു വിട്ടു കൊടുക്കാതെ ഞാനും,ഒപ്പം നിന്ന സീനിയർ ചേച്ചി അങ്ങനെ അങ്ങ് ചോദിക്കേടാ
മോനെ എന്ന എക്സ്പ്രഷനുമിട്ട് എനിക്ക് ധൈര്യം തന്നു.
“നിനക്കൊക്കെ പരിപാടി വേണേൽ അതൊക്കെ മാനേജ്മെന്റിനെ കൂടി അറിയിക്കണം അല്ലാണ്ട് ഇങ്ങനെയിരുന്നു കുറ്റം പറയുവല്ല വേണ്ടേ…നീയൊക്കെ എന്താ കരുതിയെ നീയൊക്കെ കൊടുത്ത റിക്വസ്റ്റ് ലെറ്റേഴ്സ് മാനേജ്മെന്റ് എതിർത്തൂന്നോ…?”മിസ്സ് അത്രോം പറഞ്ഞു ചോദ്യ രൂപേണ നോക്കിയതും ഞാൻ അറിയാതെ അതേയെന്ന് തലയാട്ടി.
“എടാ പൊട്ടാ അതും പറഞ്ഞാ കിഴങ്ങൻ പ്രിൻസിപ്പൽ നിങ്ങളെയൊക്കെ പറ്റിക്കുവായിരുന്നു.ഇതുവരെ നീയൊന്നും കൊടുത്ത ഒരു റിക്വസ്റ്റ് ലെറ്റർ പോലും മാനേജ്മെന്റിനു കിട്ടിയിട്ടില്ല,ഇപ്പൊ അവൻ വന്നപ്പോ അവൻ നേരെ ചെന്നു വീട്ടിൽ പറഞ്ഞു അത്ര തന്നെ…”
മിസ്സ് വിശദീകരിച്ചു കൊണ്ട് നിർത്തി.അപ്പോളാണ് എനിക്ക് ബോധം വന്നത്
“ഓഹ്…അപ്പൊ മിസ്സ് ശമ്പളം തരുന്ന മാനേജ്മെന്റിനോട് കൂറും പ്രിൻസിപ്പലിനോട് പ്രഫഷണൽ ജെലസീം കാണിക്കാണല്ലേ…?” വലിയ എന്തോ കാര്യം പോലെ ഞാൻ ചോദിച്ചതും,ഇവനോട് തന്നെയല്ലേ ഞാൻ ഇത്രോം നേരം വായിട്ടലച്ചേ എന്ന മട്ടിൽ മിസ്സെന്നെ നോക്കി എന്നിട്ട്
“നിനക്ക് ഈ കോളേജിന്റെ പേരിലുള്ള RN ആരാന്ന് അറിയുവോ…?” എന്നോടായി ചോദിച്ചു,ഞാൻ അപ്പോൾ തന്നെ ഇല്ലെന്ന് ചുമൽ കൂച്ചി.അത് കണ്ടതും ആ ചുണ്ടിൽ ഒരു ചിരി വിടർന്നു.
“എന്നാലേ എനിക്കറിയാം…അതെന്റെ അമ്മായിയപ്പനായി വരും…” മിസ്സൊന്ന് നിർത്തിയതും ഞാൻ ചെറുതായിട്ട് ഒന്ന് ഞെട്ടി,
“പിന്നെ ഈ മാനേജ്മെന്റിന്റെ ട്രസ്റ്റി എന്റെ അമ്മായിയമ്മയും…പിന്നെ നീ പറഞ്ഞ ആ ചെറുക്കനില്ലേ അതെന്റെ അനിയനും…ഇനി പറ ഇതെന്റെ പ്രഫഷണൽ ജെലസിയാണോ…?”
മിസ്സെന്നെ നോക്കി ആക്കി കൊണ്ട് ചോദിച്ചതും ഇത്രോം നേരം ഞാൻ കടുന്നൽ കൂട്ടിലാണോ കോലിട്ടിളക്കിയെ എന്നായി എന്റെ ചിന്ത.ഞാൻ ഇരുന്നിടത്ത് നിന്ന് എണീറ്റ് പതിയെ വലിയാൻ നോക്കിയതും മിസ്സ്
തൂക്കി
“ഹാ…നീ എങ്ങോട്ടാടാ ഈ പോണേ ഇരിയവിടെ…” മിസ്സൊരു കൊല ചിരിയോടെ പറഞ്ഞു.
“മിസ്സേ…ഞാൻ ആളറിയാണ്ട് എന്തെക്കെയോ…?” ഞാൻ പതിയെ പറഞ്ഞു %ഓഹ് എന്തോ കേട്ടില്ല…നേരത്തെ നീ ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞേ…?” മിസ്സ് എനിക്കിട്ട് കൊട്ടി
“അത് മിസ്സേ…അപ്പോളത്തെ…ഒരു ആവേശത്തിനു…”ഞാൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
“ഉം….ഉം….മക്കള് കൂടുതൽ കിടന്നുരുളണ്ട…ഞാൻ ആരോടും പറയാനൊന്നും പോകുന്നില്ല…”മിസ്സൊരു നല്ല ചിരിയോടെ പറഞ്ഞു.മിസ്സിന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്,ഒരു ഭംഗിയുള്ള ഇരുനിറമാണ് റോഷ്ന മിസ്സിന്,കുറച്ചു തടിച്ചു ചബ്ബിയായ ശരീര പ്രകൃതം.
“എന്താടാ കാറ്റ് പോയോ…ഞാൻ കാര്യമായി തന്നെ പറഞ്ഞതാ…ഞാൻ ഒന്നും ആരോടും പറയില്ല…” മിസ്സിന്റെ ശബ്ദമാണ് മിസ്സിന്റെ ചിരിയിൽ മയങ്ങിയിരുന്ന എന്നെ ബോധത്തിലേക്ക് കൊണ്ടു വന്നത്.
