ശാലീനി ചേച്ചി: വിധി വരച്ച വഴികൾ – 1 29

ഇത്തിരി പാടുപെട്ടിട്ടാണ് ചേച്ചി എന്റെ ബൈക്കിൽ ഇരുന്നത്. അവരുടെ ശരീരം എന്റെ ശരീരത്തോട് ചേർന്നുനിന്നപ്പോൾ, ഒരു നേർത്ത ചൂട് എന്നിലൂടെ കടന്നുപോയി. ആ നിമിഷം, എന്റെ ഉള്ളിൽ എന്തൊക്കെയോ ചിന്തകൾ പാറിപ്പറന്നു.

യാത്ര മുന്നോട്ട് നീങ്ങവേ, ഞങ്ങൾ ഒരുപാടു സംസാരിച്ചു , വളരെ മാന്യമായ സംസാരം. നല്ല വിദ്യാഭ്യാസവും, അറിവുമുള്വർ സംസാരിക്കുന്ന പോലെ ഉള്ള സംസാരം

ചേച്ചി എൻ്റെ വീട്ടുവിശേഷങ്ങൾ ആരാഞ്ഞു. എൻ്റെ പഠിപ്പിനെക്കുറിച്ചും ജോലിയെക്കുറിച്ചുമെല്ലാം സ്നേഹത്തോടെ ചോദിച്ചറിഞ്ഞു.

,

ഞാനും തിരിച്ച് ഓരോന്നൊക്കെ തിരക്കി. മുഖത്തു നോക്കാതെയുള്ള ആ സംഭാഷണം, അവരൊരു പ്രായമുള്ള സ്ത്രീയാണെന്ന തോന്നൽ തെല്ലുമുണ്ടാക്കിയില്ല. അത് വളരെ സുഖകരമായൊരു അനുഭവമായിരുന്നു,

ഒരു മുന്നേ പരിചയമുള്ള ഒരാളോട് സംസാരിക്കുന്ന പോലെ ആയിരിന്നു , അത് വല്ലാത്ത ഒരു അനുഭവം ആയിരിന്നു

ഞാൻ മെല്ലെ ചോദിച്ചു: “അല്ല ചേച്ചീ, ഇതിനൊക്കെ പോയ ചിലനുള്ള ക്യാഷ് ഒകെ കിട്ടുമോ ? ചേച്ചിക്ക് ഓഫീസിൽ പ്യൂൺ പോലെ ഉള്ള ജോലി നോക്കിക്കൂടേ?” ഞങ്ങൾടെ ഓഫീസിൽ ഒകെ കൊറച്ചു നേരത്തെ പണിയുള്ളു , അങ്ങനെ 3-4 ഓഫീസിൽ കിട്ടിയ കൊഴപ്പമില്ലാത്ത ശബളം കിട്ടൂലെ ? ചേച്ചി ഒരു നിമിഷം മൗനം പൂണ്ടു, എന്നിട്ട് പറഞ്ഞു: “അങ്ങനെ ഈ ജോലിയേ ചെയ്യൂ എന്നൊന്നുമില്ല മോനേ. എന്തും ചെയ്യും. കിട്ടിയാൽ പോകും. ശമ്പളം കുറവായിരിക്കുമല്ലോ.” ഞാൻ ചിന്തിച്ചു, “ഞാൻ നോക്കട്ടെ ചേച്ചീ. നല്ലതൊന്ന് വന്നാൽ പറയാം.” മോൻ നോക്കിയിട്ട് പറയു,” അവർ പറഞ്ഞു.

ചെറിയ ഒരു യാത്ര ആയിരുനെകിലും ഒരു അടുപ്പം തോന്നി എനിക്ക് , ഒരു പ്രായ വ്യത്യസം എനിക്ക് തോന്നിയില്ല ,,

അങ്ങനെ ഞങ്ങൾ ആ അപ്പാർട്ട്മെൻ്റിൻ്റെ മുന്നിലെത്തി. ചേച്ചി ബൈക്കിൽ നിന്നിറങ്ങി എൻ്റെ മുന്നിൽ വന്നു നിന്നു.

അപ്പോഴാണ് ഞാൻ ചെറുതായൊന്ന് ഞെട്ടിയത്. എൻ്റെ വണ്ടിയിൽ കയറും മുമ്പുള്ള മുഖമായിരുന്നില്ല അത്. യാത്രയുടെ തുടക്കത്തിൽ കണ്ട ആ ചിന്താഭാരവും പിരിമുറുക്കവും നിറഞ്ഞ മുഖം മാറിയിരുന്നു. പകരം, സന്തോഷം തുളുമ്പുന്ന, പ്രസന്നമായ ഒരു ഭാവം.

ഞാൻ അത്ഭുതത്തോടെ ചോദിച്ചു: “അമ്പോ, ചേച്ചി ചിരിക്കുമോ?” അവരുടെ മുഖത്ത് നേരിയ അമ്പരപ്പ്. “അതെന്താ അങ്ങനെ ചോദിച്ചത്?” “ചേച്ചിയുടെ മുഖത്തൊരു വെട്ടം വെച്ചപോലെ,” ഞാൻ പറഞ്ഞു. “ശരിക്കും?…” നിഷ്കളങ്കമായ ഒരു ചിരിയോടെ അവർ ചോദിച്ചു. ആ ചിരിക്കൊരു പ്രത്യേക ചന്തമുണ്ടായിരുന്നു, എൻ്റെ ഹൃദയത്തിൽ സ്പർശിക്കുന്ന ഒന്ന്. “എപ്പോഴും ഇങ്ങനെ ചിരിച്ച മുഖത്തോടെ നടന്നുകൂടേ?” ഞാൻ ചോദിച്ചു. “അങ്ങനെ നടക്കണമെന്നല്ലേ എല്ലാവരും ആഗ്രഹിക്കുന്നത്…” അവരുടെ വാക്കുകളിൽ ഒരു നേർത്ത നൊമ്പരം.

“അതുപോട്ടെ, ചേച്ചിയുടെ പേരെന്താ?” ഞാൻ ചോദിച്ചു. “വീട്ടുവിശേഷം എല്ലാം പറഞ്ഞിട്ട് ഇപ്പോഴാണോ പേര് ചോദിക്കുന്നത്? ശാലിനി!” അവർ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഞാൻ വൈശാഖ്,” എന്ന് പറഞ്ഞ് ഞാൻ എൻ്റെ കൈ നീട്ടി, സൗഹൃദത്തിൻ്റെ കരം ഗ്രഹിക്കാൻ. ചേച്ചിക്ക് ചെറിയൊരു മടി തോന്നി. തരുമോ ഇല്ലയോ എന്ന മട്ടിൽ അവർ കൈ നീട്ടി. “ഇതിനൊക്കെ എന്തിനാ മടി കാണിക്കുന്നേ,” എന്ന് പറഞ്ഞ് ഞാൻ ആ കൈ ചേർത്തുപിടിച്ച് ഉറച്ചൊരു ഷേക്ക്‌ഹാൻഡ് നൽകി.

യാത്രയും പറഞ്ഞ് ചേച്ചി അപ്പാർട്ട്മെൻ്റിലേക്ക് നടന്നു നീങ്ങി.

ഞാനും പതിയെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവിടെനിന്നു പുറപ്പെട്ടു.

പക്ഷേ എന്തോ, ഉള്ളിൽ ഒരു ശൂന്യത, പെട്ടെന്നൊരു മിസ്സിംഗ്. സംസാരിച്ച് മതിയാവാത്തതുപോലെ. എന്തെങ്കിലും ഒക്കെ പറഞ്ഞ് നമ്പർ വാങ്ങണമായിരുന്നോ എന്ന് ഞാൻ ആലോചിച്ചു. പക്ഷേ, അതൊക്കെ ചേച്ചി എങ്ങനെ എടുക്കുമെന്നും എനിക്ക് അറിയില്ലല്ലോ.. പക്ഷേ എനിക്ക് മുന്നോട്ടു പോകുവാൻ സാധിക്കുന്ന ഉണ്ടായിരുന്നില്ല. കാരണം, അപ്പോൾ എൻ്റെയുള്ളിൽ കാമമായിരുന്നില്ല, മറ്റെന്തൊക്കെയോ വികാരങ്ങളായിരുന്നു. ഞാനൊരു നല്ല പയ്യനൊന്നുമല്ല, അത്യാവശ്യം സ്ത്രീ വിഷയങ്ങളിൽ ഒക്കെ താല്പര്യമുള്ള ഒരാൾ തന്നെയാണ്, ഇത് അതുപോലെ ഒരു വികാരമായിരുന്നു… ഇനി കാണാൻ സാധിക്കുമോ എന്ന് ഞാൻ വെറുതെ ഓർത്തു. വണ്ടിയുടെ മുന്നിൽ ചാടിയതും, അടുത്ത ദിവസം വണ്ടി കിട്ടാതെ ഞാൻ പോകുന്ന വഴിയിൽ വെച്ച് കണ്ടതും, സംസാരിച്ചതുമെല്ലാം വിധി നിശ്ചയിച്ചപോലെ.

Leave a Reply

Your email address will not be published. Required fields are marked *