ശരത് രേഖകള്‍ – 1 25

 

അവള്‍ പറഞ്ഞു.

 

“നാലഞ്ച് മണിക്കൂര്‍ എങ്കിലും വേണം, എന്നാലെ നടക്കൂ,’

 

അവള്‍ പറഞ്ഞു.

 

“നിനക്കെന്‍റെ വര്‍ക്കിന്‍റെ നേച്ചര്‍ അറിയില്ലേ?”

 

ഞാന്‍ ചോദിച്ചു.

 

“അപ്പോള്‍ എങ്ങനെയാ നാലോ അഞ്ചോ മനിക്കൂറൊക്കെ മോഡല്‍ ആയി നിന്ന് തരുന്നേ?”

 

അത് ശരിയാണ് എന്ന് അവള്‍ക്കും തോന്നി.

ഒരു മെയില്‍ മോഡലിനെ അന്വേഷിച്ചു കണ്ടെത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. പല പേരുകളും ചര്‍ച്ച ചെയ്തെങ്കിലും എന്തെങ്കിലും കാരണത്താല്‍ അതൊന്നും ഞങ്ങള്‍ക്ക് അത്ര നല്ലതായി തോന്നിയില്ല.

 

“ഐഡിയ!”

 

അവല്‍ പെട്ടെന്ന് പറഞ്ഞു. അവളുടെ മുഖം സംതൃപ്തിയില്‍ കുതിര്‍ന്നിരുന്നു.

 

“മോഹന്‍ അങ്കിള്‍! മോഹന്‍ അങ്കിള്‍! ശരത്ത്!!”

 

അത് പറഞ്ഞ് അവളെന്നെ പ്രതീക്ഷയോടെ നോക്കി.

ഞാന്‍ ആലോചിച്ചു.

 

“ഓര്‍മ്മയില്ലേ?”

 

അവള്‍ ഉത്സാഹത്തോടെ എന്നോട് ചോദിച്ചു.

 

“അച്ഛന്റെ പഴേ ഒരു ഫ്രണ്ട്… ഹില്‍ പാലസ് മ്യൂസിയത്തിനടുത്താ താമസം..കക്ഷിയെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ ശരത്തിനോട്‌ മുമ്പ്,’

 

ശ്രമിച്ചെങ്കിലും എന്‍റെ ഓര്‍മ്മയിലേക്ക് മോഹന്‍ അങ്കിള്‍ കടന്നുവന്നില്ല. മുമ്പെപ്പോഴെങ്കിലും രേഖ അയാളെക്കുറിച്ച് പറഞ്ഞിട്ടുണ്ടായിരിക്കണം.

ഹില്‍ പാലസ് ഇവിടെ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം കാണണം. ഞാന്‍ അനുമാനിച്ചു.

 

“ഓക്കേ…”

 

സ്വരത്തില്‍ ഉത്സാഹം വരുത്താന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

 

“അങ്കിള്‍ ഒറ്റയ്ക്കാ,”

 

രേഖ പറഞ്ഞു.

 

“റെവന്യൂവിലായിരുന്നു. ഇപ്പം റിട്ടയേര്‍ഡായി. പിള്ളേരെല്ലാം, എന്നുവെച്ചാ ഉള്ള രണ്ടു മക്കള്‍, അവരൊക്കെ സ്റ്റേറ്റ്സില്‍ സെറ്റില്‍ഡായി. ചുമ്മാ ഒറ്റയ്ക്ക് ബോറടിയാന്നൊക്കെ പറഞ്ഞു ലാസ്റ്റ് കണ്ടപ്പം..ലാസ്റ്റെന്ന് വെച്ചാ രണ്ട് ആഴ്ച മുമ്പ്…അതുകൊണ്ട്…”

 

എന്‍റെ മുഖത്തെ ഉത്സാഹത്തിലേക്ക് ഉറ്റുനോക്കി അവള്‍ ഒന്ന് നിര്‍ത്തി.

 

“അത്കൊണ്ട്, ഈ കാര്യം പറഞ്ഞാ അങ്കിള്‍ ഹാപ്പിയായി സമ്മതിക്കും. ഐം ഷുവര്‍…”

 

അവളുടെ സന്തോഷം പങ്കുവെക്കുന്നത് പോലെ ഞാനൊന്ന് പുഞ്ചിരിച്ചു.

 

“എന്നാലും ചെറിയൊരു പ്രശ്നമുണ്ട്…”

 

ആലോചിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

ഞാന്‍ അവളെ ജിജ്ഞാസ ഭാവത്തോടെ നോക്കി.

 

“ജസ്റ്റ് ഫ്രീ ആയത് കൊണ്ട് മാത്രം കാര്യമില്ല ശരത്ത്,”

 

അവള്‍ തുടര്‍ന്നു.

 

“കാഴ്ചയില്‍, എനിക്ക് വരയ്ക്കേണ്ട സബ്ജക്ടില്ലേ? സബ്ജക്റ്റ് വൈസ് നോക്കുമ്പോള്‍ അതുപോലെ ഒക്കെ ഉള്ള ആളായിരിക്കണം…”

 

“എന്നുവെച്ചാല്‍ ഒരു ഗ്രീക്ക് ദേവനെയൊക്കെപ്പോലെ…അങ്ങനെയല്ലേ?”

 

വലിയ ചിത്രകലാ പരിജ്ഞാനമുണ്ട് എനിക്ക് എന്ന് തോന്നിപ്പിക്കും പോലെ ഞാന്‍ ചോദിച്ചു.

 

“അങ്ങനെ സൌന്ദര്യമോ ആ ടൈപ്പ് ലുക്കോ അല്ല ഞാന്‍ ഉദേശിച്ചേ, ശരത്ത്,”

 

അവള്‍ പറഞ്ഞു.

 

“അതായത്…എങ്ങനെയാ ഞാന്‍ ശരത്തിനെ പറഞ്ഞു മനസ്സിലാക്കിക്കുക? പോട്ടെ…ആദ്യം ഞാന്‍ ആളെ ഒന്ന് കാണട്ടെ…എന്നിട്ട് ഡിസൈഡ് ചെയ്യാം…”

 

ഞാന്‍ തല കുലുക്കി.

 

“നമ്മടെ കല്യാണത്തിന് ഒണ്ടാരുന്നു കക്ഷി…”

 

അവള്‍ തുടര്‍ന്നു.

 

“ഞാന്‍ കാര്യവായി പരിചയപ്പെടുത്തീതുവാ…ശരത്ത് മറന്നുപോയി…ആ ഇപ്പഴാ ഓര്‍ത്തെ…”

 

അവള്‍ എഴുന്നേറ്റു.

 

“നമ്മടെ കല്യാണ ആല്‍ബത്തില്‍ ആളുണ്ട്…ഞാന്‍ കാണിച്ചു തരാം,’

 

 

അവള്‍ എഴുന്നേറ്റ് അകത്തേക്ക് പോയി. ഷെല്‍ഫ് തുറക്കുന്ന ശബ്ദം ഞാന്‍ കേട്ടു. അല്‍പ്പം കഴിഞ്ഞ് അവള്‍ തിരികെ വന്നപ്പോള്‍ കൈയ്യില്‍ വലിയ ഒരാല്‍ബമുണ്ടായിരുന്നു. ഞങ്ങളുടെ കല്യാണ ആല്‍ബങ്ങളില്‍ ഒന്ന്.

 

അവള്‍ എന്‍റെ അടുത്ത് ഇരുന്ന് ആല്‍ബത്തിന്‍റെ പേജുകള്‍ മറിച്ചു.

 

“ആ ഇതല്ലേ ആള്,”

 

അവള്‍ പെട്ടെന്ന് പറഞ്ഞു.

ഞാന്‍ നോക്കി.

നന്നായി വെളുത്ത്, സുന്ദരനായ ഒരു മധ്യവയസ്ക്കനെ പ്രതീക്ഷിച്ച ഞാന്‍ ഒന്നമ്പരന്നു.

Leave a Reply

Your email address will not be published. Required fields are marked *