ശ്യാമയും സുധിയും – 5 23അടിപൊളി 

 

ശേഷം ഡോക്ടർ ശ്യാമയോട് ചോദിച്ചു.

 

” നിങ്ങൾ വണ്ടേ ഇതൊക്കെ ശ്രദ്ധിക്കാൻ..? ഞാൻ അന്നേ പറഞ്ഞതല്ലേ ..? രണ്ടാഴ്ച പൂർണമായും വിശ്രമം വേണമെന്ന്. എന്നിട്ട് ഇപ്പോൾ ഒരാഴ്ച പോലും ആകുന്നതിനു മുൻപ് തിരിച്ചു ഇങ്ങോട്ട് തന്നെ വന്നിരിക്കുന്നു.” ”

 

“സാർ അവളെ ഒന്നും പറയേണ്ട. അത് അവളുടെ കുറ്റമല്ല. ഞാൻ തന്നെയാ കാരണക്കാരൻ. അവൾ പറഞ്ഞത് കേൾക്കാതെ ഞാൻ വെള്ളമെടുക്കാൻ ശ്രമിച്ചത് കൊണ്ട് വീണതാ.”

 

” ആരു കാരണക്കാരൻ ആയാൽ എന്താ. ഇനി ഒരു രണ്ടാഴ്ച ഇവിടെ കിടന്നിട്ട് പോകാം. ”

 

അങ്ങനെ പറഞ്ഞശേഷം ഡോക്ടർ സുധിയെ എക്സറേ എടുക്കാനായി പറഞ്ഞയച്ചു.

 

ഡോക്ടർ സുധിയുടെ എക്സറേ നോക്കി പറഞ്ഞു.

 

” വീണ്ടും ചെറിയ ഫ്രാക്ചർ ഉണ്ടായിട്ടുണ്ട്. പക്ഷെ അത് വലിയ കുഴപ്പമില്ല. എന്തായാലും രണ്ടു ദിവസം ഇവിടെ കിടന്നിട്ട് പോകാം. ”

 

അങ്ങനെ സുധിയെ വീണ്ടും വാർഡിലേക്ക് മാറ്റി.

 

 

അന്നത്തെ ആ സിസ്റ്റർ തന്നെയായിരുന്നു വാർഡിൽ ഉണ്ടായിരുന്നത്. അവർ ശ്യാമയേയും സുധിയെയും കണ്ടപ്പോൾ ചോദിച്ചു.

 

” രണ്ടുപേരും വേഗം ഇവിടേക്ക് തന്നെ തിരിച്ചു വന്നല്ലോ.? ഇപ്പോൾ എന്ത് പറ്റി. വീണ്ടും സ്കൂട്ടറിൽ നിന്നും വീണോ.? ”

 

“ഓഹ്!! ഇല്ല സിസ്റ്ററെ . ഞങ്ങൾ കട്ടിലിൽ കിടന്നു ഒന്ന് സ്നേഹിച്ചത അപ്പോൾ ഞാൻ താഴെ വീണുപോയി.”

 

അത് കേട്ട് സിസ്റ്റർ ചിരിച്ചു. എന്നിട്ട് ചോദിച്ചു.

 

” ഈ കയ്യും കാലും വെച്ച് തന്നെ വേണോ കട്ടിലിൽ കിടന്നുകൊണ്ട് സ്നേഹിക്കാൻ . അത് ഇതൊക്കെ ഒന്ന് മാറിയിട്ട് പോരെ. അതിനിടയിൽ തന്നെ വേണോ..? ”

 

അത് കേട്ട് ശ്യാമ ചൂളി ചെറുതായ പോലെ നിന്നുപോയി. അവൾക്ക് താൻ അപമാന പെട്ട പോലെ തോന്നി.

 

” എന്റെ സിസ്റ്ററെ കട്ടിലിൽ കിടന്ന് വെള്ളം എടുക്കാൻ ഞാൻ ഒന്ന് ശ്രമിച്ചതാ അപ്പോഴേക്കും മൂക്കും കുത്തി ഞാൻ വീണുപോയി. ” സുധി പറഞ്ഞു.

 

“ശരി..!!. ഡോക്ടർ ഒരു ഗുളിക എഴുതിയിട്ടുണ്ട് ഭക്ഷണം കഴിച്ചെങ്കിൽ അത് കഴിച്ചോ ഞാൻ എടുത്തു തരാം.” ”

 

“അയ്യോ!! ഇല്ല സിസ്റ്ററെ ഭക്ഷണം ഒന്നും കഴിച്ചില്ല. വേദന കഴിച്ചു കഴിച്ചു വേറെ ഭക്ഷണം കഴിക്കാൻ സമയം കിട്ടിയില്ല . ”

 

അത് കേട്ട് ചിരിച്ചുകൊണ്ട് അ സിസ്റ്റർ പറഞ്ഞു.

 

” സുധി ആള് കൂൾ ആണല്ലോ.. എപ്പോഴും ഇങ്ങനെയാണോ ഓരോ തമാശയൊക്കെ പറഞ്ഞു…? എന്തായാലും ശ്യാമ ഭാഗ്യവതിയാ.. ഇതുപോലെ ഒരു ഭർത്താവിനെയല്ലേ കിട്ടിയത്.. എനിക്കുമുണ്ട് ഭർത്താവ് വെറും കണ്ടാമൃതം. ഒരു ഹ്യൂമർ സെൻസില്ലാത്ത മനുഷ്യൻ. ”

 

അങ്ങനെ പറഞ്ഞശേഷം സിസ്റ്റർ വീണ്ടും പറഞ്ഞു .

 

” ഇവിടെ നിന്നും പുറത്തിറങ്ങി നേരെ പോയാൽ കാന്റീൻ ഉണ്ട് . പോയി വല്ല ദോശയോ ചപ്പാത്തിയോ അപ്പമോ പുട്ടോ ഇഡ്ഡലിയോ വാങ്ങി വന്നു കഴിക്ക്. അതിനുശേഷം എന്നോട് പറഞ്ഞാൽ മതി അപ്പോൾ ഞാൻ മരുന്ന് എടുത്തു തരാം.”

 

അതും പറഞ്ഞു സിസ്റ്റർ പോയി. അപ്പോൾ സുധി പറഞ്ഞു.

 

“ശ്യാമേ എനിക്ക് ഒന്നും വേണ്ട. ഞാൻ കഴിച്ചെന്നു പറഞ്ഞോളാം. ശ്യാമ കാന്റീനിൽ പോയി വല്ലതും വാങ്ങി കഴിച്ചിട്ട് വാ. ശ്യാമയ്ക്ക് വിശക്കുന്നു ഉണ്ടാവില്ലേ.?”

 

” അപ്പു ഏട്ടന് വേണ്ടെങ്കിൽ എനിക്കും വേണ്ട . അപ്പു ഏട്ടൻ ഇന്നലെയും ഒന്നും കഴിച്ചില്ലല്ലോ..? ”

 

“അത് സാരമില്ല. എനിക്ക് ഒന്നും വേണമെന്നില്ല. ശ്യാമയും ഇന്നലെ ഒന്നും കഴിച്ചിട്ടുണ്ടാകില്ല എനിക്ക് അറിയാം. ശ്യാമ പോയി കഴിച്ചു വാ. എന്റെ പേഴ്സിൽ പൈസ കാണും അത് എടുത്തിട്ട് പോയിക്കോ..”

 

” അപ്പു ഏട്ടന് വേണ്ട എങ്കിൽ എനിക്കും വേണ്ട. അപ്പു ഏട്ടൻ കഴിക്കാതെ ഞാനും ഒന്നും കഴിക്കില്ല. അപ്പു ഏട്ടന് എന്നോട് ദേഷ്യമാണോ..? ”

 

” എനിക്കോ എനിക്കെന്തിനാ ദേഷ്യം. അതും ശ്യാമയോട്. ശ്യാമയല്ലേ എന്നോട് ദേഷ്യപ്പെടേണ്ടത്..? ഞാനല്ലേ ശ്യാമയോട് മോശമായി പെരുമാറിയത്.? ഇനിയെങ്കിലും ശ്യാമയ്ക്ക് എന്നോട് ക്ഷമിച്ചൂടെ. ശ്യാമേ മാപ്പ്.”

Leave a Reply

Your email address will not be published. Required fields are marked *