ശ്യാമ സുധിയുടെ വായ പൊത്തി. എന്നിട്ട് പറഞ്ഞു.
” വേണ്ട! അപ്പു ഏട്ടൻ അങ്ങനെ ഒന്നും പറയേണ്ട . ഞാൻ എന്നെ നിയന്ത്രിക്കണം ആയിരുന്നു. എനിക്ക് അതിന് കഴിഞ്ഞില്ല. കഴിഞ്ഞിരുന്നെങ്കിൽ അപ്പു ഏട്ടന് ഇപ്പോൾ ഇങ്ങോട്ട് വരേണ്ടി വരില്ലായിരുന്നു. ”
” പോട്ടെ സാരമില്ല, അതൊക്കെ നമുക്ക് മറന്നു കളയാം. എന്നിട്ട് ശ്യാമ കാന്റീനിൽ പോയിട്ട് ശ്യാമയ്ക്ക് ഇഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ വാങ്ങി വാ . നമുക്ക് ഇവിടെയിരുന്ന് ഒരുമിച്ച് കഴിക്കാം. ശ്യാമ എനിക്ക് വാരി തരില്ലേ…? ”
ശ്യാമ ഒഴുകിവന്ന കണ്ണുനീർ തുടച്ച് കാന്റീനിലേക്ക് പോയി. കുറച്ച് സമയം കഴിഞ്ഞ് തിരിച്ചു വന്നു.
“അപ്പു ഏട്ടാ അപ്പം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അപ്പു ഏട്ടൻ അത് ഇഷ്ടമില്ലെന്നുണ്ടോ..?”
” ഏയ് എനിക്ക് അങ്ങനെയൊന്നുമില്ല. ശ്യാമ എന്ത് തന്നാലും ഞാൻ കഴിക്കും. അത് ഇനി വിഷമായാൽ പോലും. എനിക്ക് സന്തോഷമേയുള്ളൂ. ”
” അപ്പു ഏട്ടാ അങ്ങനെയൊന്നും പറയല്ലേ.. ഞാൻ തകർന്നുപോകും. ഞാൻ സ്വപ്നത്തിൽ പോലും അങ്ങനെയൊന്നും ചെയ്യില്ല. പിന്നെയും എന്നോട് എന്തിനാ ഇങ്ങനെ പറയുന്നത്.? ”
” ഞാനൊരു തമാശ പറഞ്ഞതാടോ.. ഇഷ്ടമായില്ലെങ്കിൽ സോറി. ഇനി പറയില്ല പോരേ.? എനിക്ക് നല്ല വിശപ്പുണ്ട് നമുക്ക് ഒരുമിച്ച് കഴിക്കാം. ശ്യാമ ഇവിടെ എന്റെ അടുത്തിരിക്ക് ”
സുധി കിടന്ന കട്ടിലിന്റെ ഒരു ഭാഗം കാണിച്ചിട്ട് സുധി പറഞ്ഞു. ശ്യാമ അവിടെ ഇരുന്ന് അപ്പത്തിന്റെ കവർ അഴിച്ചു . ഒരു കഷ്ണം അപ്പം എടുത്തു കറിയിൽ മുക്കി സുധിയുടെ വായിൽ വെച്ച് കൊടുത്തു. സുധി ശ്യാമയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അത് കഴിച്ചു. എന്നിട്ട് പറഞ്ഞു.
“ശ്യാമയും കഴിക്ക്. ”
“വേണ്ട. അപ്പു ഏട്ടൻ കഴിച്ചു കഴിഞ്ഞിട്ട് ഞാൻ കഴിച്ചോളാം.”
“എന്നാൽ എനിക്ക് മതി. ഇനി ശ്യാമ കഴിച്ചോ.” സുധി പറഞ്ഞു.
ശ്യാമ ഒന്നും പറയാതെ ഒരു കഷ്ണം അപ്പം മുറിച്ചെടുത്ത് കറിയിൽ മുക്കി കഴിച്ചു. അതിന് ശേഷം മറ്റൊരു കഷ്ണം മുറിച്ചെടുത്ത് കറിയിൽ മുക്കി സുധിക്കു നേരെ നീട്ടി . സുധി ചിരിയോടെ അത് കഴിച്ചു. അങ്ങനെ അവർ പരസ്പരം നോക്കിക്കൊണ്ട് ഭക്ഷണം കഴിച്ചു.
അത് കഴിഞ്ഞു സിസ്റ്റർ വന്നു ഗുളിക കൊടുത്തു. അപ്പോഴാണ് ശ്യാമയുടെ ഫോൺ ബെൽ അടിച്ചത്.
“ആ മാനേജർ ആണ്. എന്നെ കളിയാക്കാനോ കുറ്റപ്പെടുത്താനോ ആയിരിക്കും. ” ശ്യാമ പറഞ്ഞു.
“എന്തായാലും സാരമില്ല ഞാനും കേൾക്കെട്ടെ ശ്യാമ ഫോൺ എടുക്ക്.”
സുധി പറഞ്ഞു. ശ്യാമ ഫോൺ എടുത്തു. എടുത്ത ഉടനെ മാനേജർ സുന്ദരൻ ചോദിച്ചു.
“ശ്യാമ വീട്ടിലാണോ..? അതോ വല്ല ലോഡ്ജിലും ആണോ..? ആ സുധിയുടെ കൂടെ. . ഇന്ന് ഇനി സ്കൂളിൽ വരുന്നില്ലേ..? എന്തായാലും ആ കൊച്ചന്റെ കൈയും കാലും എല്ലാം ഒന്ന് നോക്കണേ. ഇനിയും അവനെ ഹോസ്പിറ്റലിൽ ആക്കരുത്. എല്ലാം പതിയെ ചെയ്താൽ മതി.”
ശ്യാമയ്ക്ക് കരച്ചിൽ വന്നു. എന്നിട്ടും ശ്യാമ പറഞ്ഞു.
“ഇല്ല. ഇന്നും സ്കൂളിൽ വരുന്നില്ല. ഞങ്ങൾക്ക് ഒന്നും മതിയായില്ല. രണ്ട് ദിവസം കഴിഞ്ഞു വരാം. ഞങ്ങൾ പതിയെ ചെയ്‌തോളാം . സാർ അത് ഓർത്ത് പേടിക്കേണ്ട.”
അങ്ങനെ പറഞ്ഞു ശ്യാമ ഫോൺ വെച്ചു. എന്നിട്ട് ഒച്ചയുണ്ടാക്കാതെ കരഞ്ഞു.
“ഏയ്! എടോ ശ്യാമേ താൻ കരയല്ലേ.. നമുക്ക് എല്ലാത്തിനും വഴി ഉണ്ടാക്കാം. ഇനി അയാൾ തന്റെ പിറകെ വരാതിരുന്നാൽ പോരെ അത് ഞാൻ നോക്കി കൊള്ളാം. എന്തായാലും താൻ പൊളിച്ചു. തന്റെ മറുപടി എനിക്ക് ഇഷ്ട്ടം ആയി. ഇങ്ങനെ വേണം മറുപടി പറയാൻ. എന്ന് കരുതി എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ.. ഞാൻ തകർന്നു പോകും.”
അങ്ങനെ പറഞ്ഞു സുധി ചിരിച്ചു. ശ്യാമയും. ശ്യാമ അവിടെയുള്ള സ്റ്റൂളിൽ സുധിയുടെ അടുത്ത് ഇരുന്നു ശ്യാമ പറഞ്ഞു.
“അയാൾ ഇനി എന്നെ പറ്റി എന്തൊക്കെ പറയും.. എനിക്ക് അതോർക്കുമ്പോൾ.. ”
