തലയിട്ട് കുലുക്കിക്കൊണ്ട് ശ്യാമ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
” ഡി പെണ്ണെ ഡി പെണ്ണെ. നീ എന്താ കാണിക്കുന്നേ.. ശ്യാമേ. ”
സുചിത്ര ശ്യാമയെ കുലുക്കികൊണ്ട് വിളിച്ചു. ശ്യാമ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ചുറ്റും ഒന്ന് നോക്കി. അപ്പോഴാണ് ഇത്രയും സമയം ഈ നടന്നതൊക്കെ താൻ സ്വപ്നം കാണുകയായിരുന്നു എന്ന് ശ്യാമയ്ക്ക് മനസ്സിലായത്. അവൾക്ക് നാണം തോന്നി.
“എന്തോനാടി ഇത്. നീ ഉറക്കത്തിൽ എന്തൊക്കെ വിളിച്ചു പറയുന്നേ..? അപ്പു ഏട്ടനോട് എന്തു വേണ്ടെന്ന സ്വപ്നത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നത്..?” സുചിത്ര ചോദിച്ചു.
“അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ..?”
” എന്നോട് കള്ളം പറഞ്ഞാൽ ഉണ്ടല്ലോ. അടി ഞാൻ വച്ച് തരും അതും നിന്റെ കുണ്ടിക്കിട്ട് ഞാൻ പറഞ്ഞേക്കാം. സത്യം പറയടി എന്ത് സ്വപ്നമാണ് നീ കണ്ടത്..? ”
” അതൊന്നുമില്ല. എന്തോ സ്വപ്നം. ”
” അത് എന്ത് സ്വപ്നമാണെന്ന ഞാൻ ചോദിച്ചത്..? വേഗം പറഞ്ഞോ. ഇല്ലെങ്കിൽ രാവിലെ തന്നെ ഞാൻ അപ്പു ഏട്ടനോട് പോയി പറയും. ഈ പെണ്ണ് രാത്രിയിൽ അപ്പു ഏട്ടനെ സ്വപ്നം കണ്ട് കിടക്കുകയായിരുന്നു എന്ന്. സ്വപ്നത്തിൽ എന്തൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു എന്ന്.. ”
” അയ്യേ അങ്ങനെ ഒന്നും പറയല്ലേ ചേച്ചി. ഞാൻ അങ്ങനെ സ്വപ്നമൊന്നും കണ്ടില്ല. ”
പെട്ടെന്ന് എന്ത് പറയണം എന്ന് അറിയാതെ ശ്യാമ പറഞ്ഞു.
” എന്നാൽ എന്നാൽ വേഗം പറഞ്ഞോ എന്ത് സ്വപ്നമാ കണ്ടത്…? ”
” അത് അത് പിന്നെ. അപ്പു ഏട്ടൻ എന്നെ കല്യാണത്തിന് നിർബന്ധിക്കുന്നത് ആണ്. ” ശ്യാമേ ഒരു കള്ളം പറഞ്ഞു.
” അതൊന്നുമല്ല വേറെ എന്തോ കൂടെ ഉണ്ട്.. ”
” ഇല്ല വേറെ ഒന്നുമില്ല ചേച്ചി.. ”
” നീ സത്യം പറ പെണ്ണെ. വെറുതെ കിടന്ന് കളിക്കാതെ. ”
” അത് ഞാൻ പറഞ്ഞാൽ ചേച്ചി അപ്പു ഏട്ടനോട് പറയുമോ..? ”
” ഇല്ല പറയില്ല. വാക്ക്. ”
” അത് ചേച്ചി രാവിലെ പറഞ്ഞിരുന്നില്ലേ അപ്പു ഏട്ടനെ കൊണ്ട് എന്റെ ചുണ്ടിൽ ഉമ്മ വെപ്പിച്ചിട്ട് ചേച്ചി അതിന്റെ ഫോട്ടോ എടുക്കും എന്ന്. ചേച്ചി പറഞ്ഞിട്ട് അപ്പു ഏട്ടൻ എന്റെ ചുണ്ടിൽ ഉമ്മ വെക്കാൻ നോക്കുന്നതാ ഞാൻ സ്വപ്നം കണ്ടത്.. ”
അതുകേട്ട് സുചിത്ര ചിരിച്ചു. എന്നിട്ട് ചോദിച്ചു.
” ശരിക്കും ഉമ്മ വെച്ചോടി..? ”
“മ് “ശ്യാമ മൂളി.
” ഉമ്മ മാത്രമാണോ ? അതോ ലിപ് ലോക്കോ..? ”
” അയ്യേ! ഉമ്മ വെച്ചതേയുള്ളൂ. അപ്പു ഏട്ടനോട് പറയല്ലേ .. എന്നെ വെറുതെ കളിയാക്കും. ”
സുചിത്ര വീണ്ടും ചിരിച്ചു എന്നിട്ട് പറഞ്ഞു.
” ഞാനൊന്ന് ആലോചിച്ചു നോക്കട്ടെ പറയണോ വേണ്ടയോ എന്ന്. ”
“പ്ലീസ് ചേച്ചി. അതൊന്നും പറയല്ലേ..”
“. അപ്പു ഏട്ടനോട് പറയാടോ… പറ്റിയാൽ അങ്ങനെ ഒരു ഫോട്ടോ കൂടെ എടുക്കാം. നല്ല ഭംഗിയുണ്ടാകും. അങ്ങനെ ഒരു ഫോട്ടോ എടുത്താൽ.. ”
അതും പറഞ്ഞു സുചിത്ര പൊട്ടിച്ചിരിച്ചു.
” അയ്യേ ചേച്ചി. ” ശ്യാമ ചിണുങ്ങി.
” മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ. അവളുടെ ഒരു സ്വപ്നം. എടി പെണ്ണേ നീ വീണ്ടും സ്വപ്നം കണ്ട് എന്റെ ചുണ്ടിൽ ഉമ്മ വെക്കുമോ..? ” സുചിത്ര ചോദിച്ചു.
” അയ്യേ ” എന്നു പറഞ്ഞ് ശ്യാമ പുതപ്പ് എടുത്തു മുഖംമൂടി.
പിറ്റേദിവസം രാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ് ശ്യാമ അടുക്കളയിൽ ആയിരുന്നു. അപ്പോഴാണ് സുചിത്ര അവിടെ വന്നത്.
” ചായ ആയോടി പെണ്ണെ..? ” സുചിത്ര ശ്യാമയോട് ചോദിച്ചു.
“ആ, ആയി ചേച്ചി . ” ശ്യാമ പറഞ്ഞു.
“എന്നാ നീ പോയി അപ്പു ഏട്ടനെ വിളിച്ചിട്ട് വാ. നമുക്ക് മറ്റേ ഫോട്ടോ എടുക്കേണ്ടേ.. ഉമ്മയുടെ ആ ഫോട്ടോ. അപ്പു ഏട്ടനെ ഉമ്മ വെക്കുന്നത് ..? രാത്രി സ്വപ്നത്തിൽ കണ്ടത്..?”
