അത് എടുത്തു മാറ്റിയിട്ട് സുചിത്ര നേരത്തെ പ്രിന്റിംഗ് സ്റ്റുഡിയോയിൽ നിന്ന് കൊണ്ട് വന്ന കവർ തുറന്നു. അതിൽ അന്ന് രാവിലെ എടുത്ത പല ഫോട്ടോകളും ഫ്രെയിം ചെയ്തത് ഉണ്ടായിരുന്നു. അത് ഓരോന്നായി അവിടെ തൂക്കിയിട്ടു.
അതിൽ നിന്ന് ഒന്ന് എടുത്തു മേശപ്പുറത് വെച്ചു. സുധിയും ശ്യാമയും ചേർന്നു നിന്നത്. സുധി ശ്യാമയുടെ തോളിലൂടെ കൈയിട്ട് തന്നോട് ചേർത്ത് പിടിച്ചു നിൽക്കുന്ന ഫോട്ടോ ആയിരുന്നു അത്. അവിടെ സുധിയുടേയും ശ്യാമയുടേയും സൂചിത്രയുടേയും ശ്യാമയുടെ അമ്മയുടെയും എല്ലാവരുടെയും ഫോട്ടോ ഉണ്ടായിരുന്നു.
ശ്യാമ അതൊക്കെ കണ്ട് ഞെട്ടി. സുചിത്ര ശ്യാമയെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു.
“കഴിഞ്ഞത് കഴിഞ്ഞു. ഇനി അങ്ങനെ ഉള്ള ഒരു ഓർമ്മ പോലും നിന്റെ മനസ്സിന്റെ ഒരു കോണിൽ പോലും ഉണ്ടാകാൻ പാടില്ല. കേട്ടല്ലോ..? ജീവിതം ഇനിയും ഒരുപാട് ഉണ്ട്. കഴിഞ്ഞത് ഓർത്ത് പാഴാക്കി കളയാൻ ഉള്ളത് അല്ല നിന്റെ ജീവിതം. അതിന് ഞാൻ സമ്മതിക്കില്ല. ഇത് എന്റെ തീരുമാനം ആണ്. നിനക്ക് എന്നെ തടയണം എന്ന് തോന്നുന്നുണ്ടോ..?”
ശ്യാമ താഴേക്ക് നോക്കി നിന്നു.
അത് കണ്ട് സുചിത്ര ചോദിച്ചു.
“നിനക്ക് കുളിക്കണം എന്നുണ്ടെങ്കിൽ വേഗം കുളിച്ചു വാ എനിക്ക് വിശക്കുന്നുണ്ട്. അപ്പു ഏട്ടൻ കുളിച്ചോ..?” സുചിത്ര ചോദിച്ചു.
“ഇല്ല. ഇപ്പോൾ കളിക്കേണ്ട എന്ന് പറഞ്ഞു. രാവിലെ കുളിച്ചാൽ മതിയെന്ന് പറഞ്ഞു. ഞാൻ വെള്ളം മുക്കി അപ്പു ഏട്ടന് തുടച്ചു കൊടുത്തു. ” ശ്യാമ പറഞ്ഞു.
“ശരി എന്നാൽ വേഗം കുളിച്ചു വാ. ഞാൻ അമ്മയുടെ മുറിയിൽ കാണും. ”
എന്ന് പറഞ്ഞു സുചിത്ര അഴിച്ചു വെച്ച ഫോട്ടോകൾ ഇട്ട കവറും കാറിന്റെ താക്കോലും എടുത്തു പുറത്തേക്ക് നടന്നു. കുറച്ചു കഴിഞ്ഞു തിരിച്ചു റൂമിലേക്ക് വന്നു എന്നിട്ട് അവർ നാല് പേരും ചേർന്നു എടുത്ത ഒരു സെൽഫിയുടെ ഫ്രെയിം ചെയ്ത ഫോട്ടോ അമ്മയുടെ മുറിയിൽ കൊണ്ട് പോയി വെച്ചു. എന്നിട്ട് അമ്മയോട് ചോദിച്ചു.
“അമ്മയ്ക്ക് സന്തോഷം ആയോ…? ”
“ഒരുപാട് സന്തോഷം ആയിമോളെ. മോൾ ഇങ്ങ് എന്റെ അടുത്ത് വന്നേ..”
സുചിത്ര ശ്യാമയുടെ അമ്മയുടെ അടുത്തേക്ക് പോയി. ശ്യാമയുടെ അമ്മ സൂചിത്രയെ കെട്ടിപിടിച്ചു സൂചിത്രയുടെ കവിളിൽ ഉമ്മ കൊടുത്തു. എന്നിട്ട് പറഞ്ഞു.
“വേറെ ഒന്നും മോൾക്ക് തരാൻ ഈ അമ്മയുടെ കൈയിൽ ഇല്ല. ഇത് മാത്രമേ ഉള്ളൂ. അമ്മയുടെ സ്നേഹം . ”
സുചിത്ര ശ്യാമയുടെ അമ്മയുടെ കവിളിലും ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു .
“എനിക്ക് ഒന്നും വേണ്ട. അമ്മയുടെ ഈ സ്നേഹം മാത്രം മതി..”
“അവൾ മോളുടെ ഏട്ടനുമായുള്ള വിവാഹത്തിന് സമ്മതിക്കുമോ മോളെ..?”
“സമ്മതിക്കും. ഇല്ലേൽ ഞാൻ സമ്മതിപ്പിക്കും. അമ്മ ഇനി അതൊന്നും ഓർത്ത് സങ്കടപെടേണ്ട. അമ്മ എപ്പോഴും സന്തോഷം ആയിട്ട് ഇരുന്നാൽ മതി. ബാക്കി ഒക്കെ ഞാൻ നോക്കി കൊള്ളും.”
ആ സമയം ശ്യാമ ബാത്‌റൂമിൽ നിന്ന് കുറേ കരഞ്ഞു. പക്ഷെ എന്തിനാണ് കരഞ്ഞതെന്ന് ഒടുവിൽ ശ്യാമയ്ക്ക് പോലും മനസ്സിലാകാതെ ആയി. കാരണം ശ്യാമയുടെ മനസ്സിൽ ഇപ്പോൾ അവളുടെ അപ്പു ഏട്ടൻ ഏതാണ്ട് പിടി മുറുകിയിരുന്നു. പിന്നെ ശ്യാമ കുളിച്ചു വേഷം മാറി. അമ്മയുടെ റൂമിലേക്ക് ചെന്നു.
“എടി ശ്യാമേ നമുക്ക് ഭക്ഷണം കഴിച്ചിട്ട് കിടന്നാലോ..? ഞാൻ പോയിട്ട് അപ്പു ഏട്ടനെ ഇങ്ങ് വിളിച്ചിട്ട് വരാം. അപ്പോഴേക്കും നീ അമ്മയ്ക്ക് മരുന്ന് കൊടുത്ത് ഭക്ഷണം എടുത്തു വെക്ക്.”
അങ്ങനെ പറഞ്ഞു സുചിത്ര മുകളിലേക്ക് പോയി. ശ്യാമ അമ്മയ്ക്ക് മരുന്ന് കൊടുത്ത ശേഷം ഭക്ഷണം എടുത്തുവെക്കാൻ പോയി. കുറച്ചു സമയത്തിനുള്ളിൽ തന്നെ സുചിത്രയും സുധിയും താഴേക്ക് വന്നു.
അപ്പോഴേക്കും ശ്യാമ ഭക്ഷണം ഒക്കെ എടുത്തു വച്ചിരുന്നു. പിന്നെ നാലുപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അതിനുശേഷം സുധി മുകളിലേക്ക് തിരിച്ചു പോയി.
