” നീയൊരു പൊട്ടിയാ.. അങ്ങേരുടെ നോട്ടം കണ്ടാൽ അറിയാം.. ”
” ശോ.. ഈ ചേട്ടന്റൊരു കാര്യം.. ചേട്ടൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ കാര്യം ഓർക്കുമ്പോ പാവം തോന്നുവാ. അവളെ കൂട്ടിലിട്ട് വളർത്താതിരുന്നാൽ മതി.. ” മാളവിക നീരസത്തോടെ പറഞ്ഞു.
” നീയും അമ്മയുമൊക്കെ ഒരേ ഇനത്തിൽ പെട്ടതാ.. പറഞ്ഞാ മനസ്സിലാവത്തില്ല.. ” അവൻ ദേഷ്യത്തോടെ പിറുപിറുത്തുകൊണ്ട് മുന്നിൽ നടന്നു.
റെഡിയായപ്പോഴേക്കും പത്തു മണി കഴിഞ്ഞു. എല്ലാറ്റിനും കാരണം ആ ഷിജുവാ.. പറുപിറുത്തുകൊണ്ട് നിരുപമ വീട് ലോക്ക് ചെയ്ത് പുറത്തിറങ്ങി. അപ്പഴാണ് സത്യന്റെ കോൾ വന്നത്. ശോ.. അവൾ കൂടുതൽ സമ്മർദ്ദത്തിലായി. അറ്റന്റ് ചെയ്തില്ലെങ്കിൽ പിന്നെ ആ കാരണം മതി പുള്ളിക്കാരൻ വഴക്കാവാൻ.
ഫോൺ അറ്റന്റ് ചെയ്ത്,ബസ് സ്റ്റോപ്പ് ലക്ഷ്യം വച്ചുകൊണ്ട് അവൾ നടന്നു.
” എന്താടി ഫോൺ എടുക്കാൻ നിനക്കൊരു താമസം..? ” സത്യൻ ഗൗരവത്തോടെ ചോദിച്ചു.
” ചേട്ടാ ഞാൻ ഇന്ന് ആൾറെഡി ലേറ്റാ.. ”
” ലേറ്റ് ആവാൻ മാത്രം അവിടെ മലമറിക്കുന്ന പണി വല്ലോം ഉണ്ടാർന്നോ..? ”
” ഞാൻ എഴുനേൽക്കാൻ ലേറ്റ് ആയി അതാ.. ”
” ഇന്നലെ ഞാൻ വിളിച്ചിരുന്നു, ഫോൺ സ്വിച്ച് ഓഫ്. ”
” അത്.. അത്.. ” അവൾക് എന്ത് പറയണംന്ന് അറിയാതെ കുഴങ്ങി.
” എന്താ നീ കിടന്നു പിറു പിറുക്കുന്നെ..? ” ദേഷ്യത്തോടെ ചോദിച്ചു.
” ഫോൺ എന്തോ കംപ്ലയിന്റ് ആണ്.. ഇടക്ക്, ഇടക്ക് സ്വിച്ച് ഓഫ് ആയിപ്പോകും.. ഇന്ന് ഞാൻ ലേറ്റ് ആവാനും കാരണം അതാ.. ” മനസ്സിൽ തോന്നിയ കള്ളം തട്ടിവിട്ടു.
” എന്നിട്ട് മിനിഞ്ഞാന്ന് വിളിച്ചപ്പോ നീയാ കാര്യം പറഞ്ഞില്ലല്ലോ..? ”
” ഇന്നലെ മുതലാ പ്രശ്നം തുടങ്ങിയത്…”
” അഹ്.. വൈകിട്ട് വരുമ്പോ ആ പ്രശാന്തിന്റെ മൊബൈൽ ഷോപ്പിൽ കൊടുത്തേക്ക്. അവനാവുമ്പോ പെട്ടന്ന് റെഡിയാക്കി തരും. ഞാൻ വിളിച്ചു പറഞ്ഞേക്കാം.. ”
” അതൊന്നും വേണ്ട ചേട്ടാ.. ഞാൻ വൈകിട്ട് അവിടെ പൊക്കോളാം.. ”
” Hum ശെരി.. ഫോൺ ശെരിയാക്കിയിട്ട് വിളിക്ക് നീ.. ”
” ശെരി ചേട്ടാ.. ഞാൻ വെക്കുവാണെ.. ” അതും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
ഇൻസ്റ്റിട്യൂഷനിൽ വളരെ വൈകിയാണ് അവൾ എത്തിയത്. ചെന്ന് പെട്ടത് പ്യൂൺ ഗോപാലന്റെ മുൻപിലും.
” എന്താ ടീച്ചറെ ലേറ്റ് ആയത്..? ” തുറിച്ചു നോക്കികൊണ്ട് അയാൾ ചോദിച്ചു.
” അത് നിന്നെ ബോധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല.. ” അയാളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് കടന്നു പോയി.
നിരുപമയുടെ പെരുമാറ്റം കണ്ട് അയാൾ ആകെ അമ്പരന്നുപോയി. ” ശേ.. ഒന്നും ചോദിക്കണ്ടാർന്നു…” വാടിയ മുഖവുമായി അയാൾ തിരികെ സ്റ്റാഫ് റൂമിലേക്കു ചെന്നു.
ഉച്ചക്ക് ശേഷമാണ് ഗോഹുലിന്റെ ക്ലാസിലേക്ക് അവൾ ചെന്നത്. ക്ലാസ്സ് എടുക്കുന്ന വേളയിലൊക്കെയും ഷിജുവിന്റെ മുഖത്തെ ദേഷ്യം അവളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നിരുന്നാലും അവളതത്ര കാര്യമാക്കാതെ ക്ലാസ്സ് എടുത്ത് തീർത്തു പോയി.
” ക്ലാസ്സിൽ വന്നപ്പോ തൊട്ട് ശ്രദ്ധിക്കുന്നു.. എന്ത് പറ്റി നിനക്ക്..? ” സിനാൻ ചോദിച്ചു.
” എനിക്ക് ഒരു കുഴപ്പവും ഇല്ല.. ” ഷിജു മറുപടി നൽകി.
” അത് ചുമ്മാ.. ” സിനാൻ അത് വിശ്വസിച്ചില്ല.
” അഹ്.. എനിക്ക് സുഖമില്ല.. ” നിവർത്തിയില്ലാതെ ഷിജു പറഞ്ഞു.
” തലവേദനയാണോ..? ”
” അതെ.. ”
” എന്നാ നിനക്ക് ഉച്ചക്ക് ലീവ് എടുത്തൂടാർന്നോ..? ”
” അതിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നിയില്ല.. ”
” എങ്കിൽ നീ പ്രിൻസിയോട് ചോദിച്ച് ഇപ്പൊ പൊക്കൊ.. ”
” അതൊന്നും വേണ്ട.. ”
” പ്രിൻസി ലീവ് തരില്ലെന്ന് കരുതിയാണോ..? ”
” അഹ്.. ”
” നീ ചോദിച്ചു നോക്ക്.. ലീവ് തരും.. ”
അന്ന് 5000 രൂപ കൊടുത്തേൽ പിന്നെ ഈ പന്നിക്ക് തന്നോട് ഒടുക്കത്തെ സ്നേഹും, ആത്മാർത്ഥതയുമാണ്. സിനാന്റെ നിർബന്ധം കാരണം ഷിജു ഓഫീസ് റൂമിലേക്ക് പോകാനൊരുങ്ങി. സ്റ്റാഫ് റൂം കടന്നു വേണം ഓഫീസ് റൂം എത്താൻ. അപ്പഴാണ് സ്റ്റാഫ് റൂമിൽ നിരുപമ ടീച്ചർ ഇരിക്കുന്നത് കണ്ടത്. കാര്യമായ എന്തോ വർക്കിലാണ് ടീച്ചർ. ഷിജു ഉടനെ അടുത്തേക്ക് ചെന്നു. നിരുപമ സംശയത്തോടെ അവനെ നോക്കി ” എന്തിനാ ഇവിടെ വന്നത്..? ”

Super story classile oru girl koodi set aaki threesom part koodi venam
ith pole vera story suggest cheyo ee pagil
pls vegam continue cheyane
Continue
Continue bro