https://imgh.in/host/26a9qw
ഞാൻ അന്തംവിട്ട് നോക്കുന്നത് കണ്ട് വന്ന ഉഷമ്മ എൻ്റെ തലക്ക് ഒരു കിഴുക്ക് തന്നു…
“നാണം ഇല്ലെ ചെക്കാ, വലിയ വർത്താനം പറഞ്ഞിട്ട് …….. ഇപ്പൊ അവൾ ഒന്ന് ഒരുങ്ങി വന്നപ്പോൾ കോഴിക്കൂട്ടിലേക്ക് നോക്കി വെള്ളം ഇറക്കുന്ന കുറുക്കൻ്റെ കൂട്ട് ഇരിക്കുന്നു… കഷ്ടം…” ഉഷമ്മ പയ്യെ പറഞ്ഞു…
“ദേ ഉഷപ്പെണ്ണേ നാറ്റിക്കല്ലേ അവൾ കേൾക്കും…” ഞാൻ വീണ്ടും ഗൗരവം പിടിച്ചു ഇരുന്നു, അപ്പോഴേക്കും മീര ഞങ്ങൾക്ക് അരികിൽ എത്തി….”
“ഇത് കൊള്ളാമല്ലോ, ശ്രീ നീ ഓരോ തവണ പോയി വരുമ്പോഴും ഇവർക്ക് മാത്രം ഓരോന്ന് വാങ്ങി വരുന്നുണ്ടല്ലോ… ഇവിടെ വേറെയും ആളുകൾ ഉണ്ടല്ലോ…
ബാക്കി ഉള്ളവരുടെ കാര്യം പോട്ടെ… നിൻ്റെ അച്ഛമ്മക്ക് എങ്കിലും എന്തെങ്കിലും കൊണ്ട് വരാമായിരുന്നു…”
സന്ധ്യ വല്യമ്മ അതും പറഞ്ഞു കയറി വന്നു…. അച്ഛമ്മയും ശോഭയും പിന്നാലെ ഉണ്ടായിരുന്നു…
“ആര് പറഞ്ഞു ഞാൻ കയ്യും വീശി ആണ് വന്നത് എന്ന്….” എല്ലാവർക്കും വാങ്ങിയിട്ടുണ്ട്…. ഇന്നലത്തെ തിരക്കിൽ തരാൻ മറന്നു…”
ഈ തവണയും ഉഷമ്മക്കും മീരക്കും മാത്രം തുണി വാങ്ങിയാൽ അത് ചോദ്യം ചെയ്യപ്പെടും എന്ന് ഞാൻ ഊഹിച്ചിരുന്നു അതുകൊണ്ട്, എല്ലാവർക്കും വാങ്ങിയിട്ട് ഉണ്ടായിരുന്നു,
ഞാൻ എൻ്റെ സോഫക്ക് പിറകിൽ നിന്ന് കവറുകൾ എടുത്തു, ആദ്യം അച്ഛമ്മക്ക് കൊടുത്തു, പിന്നെ വല്ല്യമ്മക്കും വല്യച്ഛനും അമ്മുമോൾക്കും ഉള്ളത് സന്ധ്യയുടെ
കയ്യിലും ശോഭക്കും ബാലനും ഉള്ളത് ശോഭയുടെ കയ്യിലും ഏല്പിച്ചു….
“ഇതൊന്നും വേണ്ടായിരുന്നല്ലോ കുട്ടീ…” അച്ഛമ്മ പറഞ്ഞു..
‘പരട്ട തള്ളേ നിങ്ങൾക്ക് ഞാൻ ഇനിയും വച്ചിട്ടുണ്ട്…’ ഞാൻ മനസ്സിൽ പറഞ്ഞു..
സന്ധ്യ ശരിക്കും ഞെട്ടി, എന്നെ ചൊറിയാൻ കേറി വന്ന അവരുടെ മുഖം ഇനി എന്ത് എന്ന ചോദ്യത്തിൽ ആയി…
ശോഭയുടെ മുഖത്ത് സന്തോഷം ഉണ്ടെങ്കിലും സന്ധ്യ വല്യമ്മയെ പേടിച്ച് അവരും ഒന്നും മിണ്ടാതെ നിന്നു, പക്ഷേ ആ കണ്ണുകളിൽ എന്നോട് ഉള്ള മോഹം നിറഞ്ഞു നിക്കുന്നുണ്ടായിരുന്നു…..
“ഇതൊക്കെ എൻ്റെ ഒരു സന്തോഷം അല്ലേ, അച്ഛമ്മേ… ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോയി വരാം… വണ്ടി ഒന്ന് പൂജിക്കണം…അച്ഛമ്മ വരുന്നോ…”
“ഇന്ന് ഇല്ല, നമുക്ക് വരുന്ന മുപ്പട്ട് ചൊവ്വക്ക് ഒരുമിച്ചു പോകണം….. ഇപ്പൊ നിങ്ങൾ പോയി വരൂ…..”
സന്ധ്യക്ക് എന്തെങ്കിലും പറയാൻ ഉള്ള പഴുത് കിട്ടും മുന്നേ ഞാൻ അവിടെ നിന്ന് ഇറങ്ങി മീരയും എൻ്റെ പിന്നാലെ വന്നു….
വണ്ടിയിൽ കയറി മുന്നോട്ട് പോകുമ്പോൾ, എനിക്കാകെ എന്തോ പോലെ…
മീരയെ ഇത്ര അടുത്ത് ഒറ്റക്ക് സൗകര്യമായി കിട്ടിയിട്ട് എന്ത് പറയണം എന്ന് അറിയാതെ ഞാൻ പരുങ്ങി…
“ചേച്ചിക്കും അമ്മക്കും സുഖാണോ അവിടെ…” മീര സംസാരിക്കാൻ തുടങ്ങി…
“അവർക്കെന്താ അവർ സുഖമായി ഇരിക്കുന്നു, നിനക്ക് വിളിക്കുമ്പോൾ നേരിട്ട് ചോദിച്ചൂടെ…”
“അല്ല എന്നെ സങ്കടപ്പെടുത്തണ്ട കരുതി വെറുതെ പറയുന്നത് ആണോ എന്ന് അറിയില്ലല്ലോ….”
“ഓ… അവർ അവിടെ സുഖമായി ഇരിക്കുന്നു,
ഞാൻ മീനാക്ഷിയെ ഡോക്ടറെ കാണിച്ചു, അവളെ സിനിമക്ക് കൊണ്ടുപോയി കടലും കാണിച്ചു… എന്താ പോരെ…. അവൾ സന്തോഷായി ഇരിക്കുന്നുണ്ട്…”
“…. ഏഹ്… എന്നിട്ട് ചേച്ചി എന്നോട് ഒന്നും പറഞ്ഞില്ലല്ലോ….”
“ഓ…അത് നിൻ്റെ ചേച്ചിയോട് ചോദിക്ക്…”
“ശ്രീ… നീ വെറുതെ പറയുക അല്ലേ, ആശുപത്രിയിൽ കൊണ്ട് പോയി അത്ര അല്ലെ ഉള്ളൂ…”
“ഞാൻ എന്തിനാ വെറുതെ ഓരോന്ന് പറയുന്നേ… ഒരു കുഞ്ഞ് വയറ്റിൽ ഉള്ളതല്ലേ, മീനുവിന് സന്തോഷം ഉള്ള കാര്യങ്ങൾ വേണ്ടേ ചെയ്യാൻ….”
“മീനുവോ…”
“ആ ഡോക്ടർ അങ്ങനെയാ മീനാക്ഷിയെ വിളിക്കുന്നത്, അപ്പൊ പിന്നെ ഞാനും അങ്ങനെ ആക്കി വിളി…എന്താ ഇപ്പൊ… നിൻ്റെ പ്രശ്നം…”
‘മീരയുടെ മുഖത്ത് അസൂയയും കുശുമ്പും ഒക്കെ എനിക്ക് മനസ്സിലായി…. പെണ്ണിന് നല്ല സ്വാർത്ഥത ആണല്ലോ, അപ്പൊ ശരിക്കും നിനക്ക് എന്നെ ഇഷ്ടം ആണോ !
അതോ ഞാൻ ഹാപ്പി ആയി ഇരിക്കുന്നത് കാണുന്നത് ഇഷ്ടം അല്ലാത്തത് ആണോ’ എൻ്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു…

സൂപ്പർ ബ്രോ 👍