“എനിക്കൊരു പ്രശ്നോമില്ല, വയറ്റിൽ ഒരു ജീവൻ ഉള്ളതാ, തെണ്ടി നടക്കുവാ എന്നിട്ട്… ഞാൻ പറയുന്നുണ്ട് അവളോട്…”
“എന്തേലും ചെയ്യ്….” അപ്പോഴേക്കും ഞങ്ങൾ അമ്പലത്തിൽ എത്തി…
വണ്ടി പൂജിക്കുമ്പോൾ മീര തൊഴാൻ ആയി ഇറങ്ങി…. അപ്പോളാണ് ഹരികൃഷ്ണൻ്റെയും ഹർഷയുടെയും അപ്രതീക്ഷിതമായ വരവ്..
“ഹായ് ശ്രീഹരി, പുതിയ വണ്ടി എടുത്തല്ലേ…. ഒരുപാട് പൊട്ടിച്ചല്ലോ…” ഹരി ഇളിച്ചുകൊണ്ട് പറഞ്ഞു
“ഓ…. ഒരു ആഗ്രഹം തോന്നി അങ്ങ് വാങ്ങിച്ചു… അല്ല എന്താ ഇവിടെ..” ഞാൻ ഇച്ചിരി കനത്തിൽ പറഞ്ഞു…
“അമ്പലത്തിൽ എല്ലാരും വരുന്നത് എന്തിനാ…. തൊഴാൻ…By the way Congrats ശ്രീ…” ഹർഷ
ചിരിച്ചുകൊണ്ട് എനിക്ക് നേരെ കൈ നീട്ടി….
“Thank You…” ഞാൻ കൈ കൊടുത്തു…
ഈ കാഴ്ചയും കണ്ടാണ്, മീര വരുന്നത് അവൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കി… അവളുടെ നോട്ടം കണ്ടാൽ ഞാൻ അവളുടെ കെട്ടിയവൻ ആണെന്ന് തോന്നും…
“ആഹാ മീരയും ഉണ്ടോ…” കരി മൈരൻ ഒലിപ്പിക്കാൻ തുടങ്ങി…
അപ്പോഴും ഞാനും ഹർഷയും കൈ കോർത്ത് നിക്കുക ആയിരുന്നു… മീര ഒരു നോട്ടം കൂടി നോക്കിയപ്പോൾ ഞാൻ കൈ വലിച്ചു..
“ആ…ശ്രീക്ക് ഒറ്റക്ക് വരാൻ മടി അതാ ഞാൻ കൂട്ട് വന്നത്…”
“ ഈ ചുരിദാർ എവിടുന്നാ, ഇവിടെ ഒന്നും ഇത്ര നല്ല മോഡൽ കണ്ടിട്ടില്ലല്ലോ..” ഹർഷ മീരയുടെ അടുത്തേക്ക് നടന്ന് ചോദിച്ചു…
“അതേ മീരയ്ക്ക് നന്നായി ചേരുന്നുണ്ട്…” ഹരിയുടെ വക ഉള്ള പുകഴ്ത്തൽ
“ഓ…ഇത് എനിക്ക്, ശ്രീ കൊച്ചിയിൽ നിന്ന് കൊണ്ട് വന്നതാ….”
അത് കേട്ട് ഞങ്ങൾ മൂന്ന് പേരും ഒരുപോലെ ഞെട്ടി…. ഹരികൃഷ്ണനും ഹർഷയും മീരയുടെ അധികാരത്തോട് കൂടെ ഉള്ള മറുപടിയിൽ ആണ് ഞെട്ടിയത് എങ്കിൽ, ഇവൾക്ക് ഇതെന്ത് പറ്റി എന്ന ഞെട്ടലിൽ ആയിരുന്നു ഞാൻ….
“ശ്രീയുടെ സെലക്ഷൻ സെൻസ് അപാരം ആണല്ലോ….” കരി മയിരൻ വിടുന്ന ലക്ഷണം ഇല്ല
പക്ഷെ ഹർഷക്ക് മീരയുടെ എടുത്തടിച്ചുള്ള മറുപടി അത്ര പിടിച്ചിട്ടില്ല എന്ന് മുഖത്തുണ്ടായിരുന്നു….
“നാളെ വൈകീട്ട് ഒരു കച്ചേരി ഉണ്ട് ശ്രീ വരുന്നോ ! ഞാൻ നേരിട്ട് ക്ഷണിക്കാൻ തറവാട്ടിലേക്ക് വരുക ആയിരുന്നു…അമ്പലത്തിൽ വച്ച് കണ്ടത് നന്നായി… ഇനി അങ്ങോട്ട് ഉള്ള യാത്ര വേണ്ടല്ലോ…”
“എവിടെ വച്ചാ, എത്രമണിക്കാ…..”
“മുനിസിപ്പൽ ടൗൺ ഹാളിൽ, 5
മണിക്ക്….രണ്ട് പേരും വരണം….” ഹരി മീരയെ നോക്കി ആണ് പറഞ്ഞത്..
“ഞാൻ എത്തിയേക്കാം….” ഞാൻ ഹർഷയെ നോക്കി ചിരിയോടെ പറഞ്ഞു…
“മീരയും വരണം…” ഹർഷ മീരയോട് പറഞ്ഞു…
“നോക്കാം…… ശ്രീ… നമുക്ക് ഇപ്പൊ ഇറങ്ങാം, സമയം പോകുന്നു…” ഒരു താത്പര്യം ഇല്ലാതെ മീര പറഞ്ഞു..
“ഞങ്ങൾക്കും തിരക്കുണ്ട്, തൊഴുതിട്ട് പോണം അപ്പോ നാളെ കാണാം ശ്രീ……”
ഹരികൃഷ്ണനും ഹർഷയും അമ്പലത്തിനകത്തേക്കും, പൂജാരിയ്ക്ക് ദക്ഷിണ കൊടുത്തു ഞാനും മീരയും തറവാട്ടിലേക്ക് വണ്ടിയിലും യാത്ര തിരിച്ചു…
********************************************
“നീ എന്തിനാ ഞാൻ വാങ്ങി തന്നതാ എന്നൊക്കെ പറഞ്ഞേ…” മീരയുടെ മനസ്സ് അറിയാൻ ഞാൻ എറിഞ്ഞു നോക്കി.
“ഞാൻ അതിന് ഇല്ലാത്തത് ഒന്നും പറഞ്ഞില്ലല്ലോ….” മീര എൻ്റെ ചോദ്യം പ്രതീക്ഷിച്ചത് പോലെ ഒട്ടും ആലോചിക്കാതെ ഉത്തരം തന്നു..
“എന്നാലും…. ആ പോട്ടെ… എന്നിട്ട് നാളെ താൻ വരുന്നുണ്ടോ….”
“ഞാനൊന്നും ഇല്ല…. പിന്നെ അവളുടെ കച്ചേരി കാണൽ അല്ലെ എൻ്റെ പണി….” മീര ദേഷ്യം കടിച്ചമർത്തി ആണ് പറഞ്ഞത്..
“ഓഹ്….മറ്റേ ഹരിച്ചേട്ടൻ കാര്യമായി വിളിക്കുന്നത് കണ്ടല്ലോ, അതുകൊണ്ട് ചോദിച്ചതാ…”
“ഓ ശരിയാ… പുള്ളിക്കാരൻ വിളിച്ചതാണല്ലോ…. ആലോചിക്കാം…..” അത്ര നേരം ദേഷ്യത്തിൽ ഇരുന്നവവൾ പെട്ടെന്ന് എന്നെ ഒന്ന് ആക്കി ചിരിച്ചുകൊണ്ട് അത് പറഞ്ഞു.
സ്വാഭാവികമായും എനിക്ക് അതുവരെ അവളുടെ ദേഷ്യം ആസ്വദിച്ച എനിക്ക് ദേഷ്യം വരാൻ തുടങ്ങി… മീരയുടെ പ്രകോപനത്തിൽ വീഴരുതെന്ന് മനസ്സ് പറയുമ്പോഴും അവളുടെ മുഖത്തെ പരിഹസചിരി എൻ്റെ കൺട്രോൾ കളഞ്ഞു തുടങ്ങിയിരുന്നു…
എരിതീയിൽ എണ്ണ ഒഴിക്കുന്ന അടുത്ത ഡയലോഗ് കൂടെ അവൾ പറഞ്ഞു.

സൂപ്പർ ബ്രോ 👍