“ഹരിയേട്ടൻ വിളിച്ചത് കൊണ്ട് വന്നേക്കാം… അല്ലേൽ മൂപ്പർക്ക്
വിഷമം ആയാലോ… പാവം…”
അതോടെ എൻ്റെ സകല കൺട്രോളും പോയി… പക്ഷെ എൻ്റെ ശബ്ദം പുറത്തേക്ക് വരാതെ ഞാൻ പിടിച്ചു നിന്നു… പല്ല് കടിച്ചു കൊണ്ട് മനസ്സിൽ തെറി അഭിഷേകത്തിന് തുടക്കം ഇട്ടു…
‘നായിൻ്റെ മോൾ, അവൾക്ക് അവൻ്റെ വിഷമം ആണ് പ്രശ്നം…. ഇവിടെ ഒരുത്തൻ പട്ടിയെ പോലെ പിന്നാലെ നടക്കുന്നതിന് വില ഇല്ല… കണ്ട തെണ്ടികൾ വന്ന് ഒലിപ്പിക്കുമ്പോൾ അങ്ങ് മയങ്ങിക്കോളും…’
മീര എന്നെ നോക്കി വലിയ എന്തോ നേടി ജയിച്ച ഭാവത്തിൽ ചിരിച്ചു ഇരുന്നു….
അതോടെ എന്തെങ്കിലും പറഞ്ഞു ഇവളെ അടിച്ചു ഇരുത്തിയില്ലേൽ ശരി ആകില്ല എന്ന് എനിക്ക് ഉറപ്പായി…. ഞാൻ മനസ്സിൽ ഉറപ്പിച്ചു
“ ആ എനിക്ക് പക്ഷേ നല്ല താത്പര്യം ഉണ്ട്…. ഒന്നുമില്ലേൽ ആ കൊച്ചിനെ കണ്ടോണ്ട് ഇരിക്കാലോ……” അത് പറയുമ്പോൾ മീരയുടെ മുഖത്തേക്ക് ഞാൻ പാളി നോക്കി….
അവളുടെ മുഖത്ത് അതുവരെ ഉള്ള വിജയഭവം തെല്ലൊന്ന് മാറി പക്ഷേ തോറ്റ് തരാൻ അവളും തയ്യാറല്ലായിരുന്നു എന്ന് അടുത്ത ഉത്തരത്തോടെ വ്യക്തമായി….
“ആ ശരിയാ നാളെ ആ കുട്ടിയെ കെട്ടേണ്ടത് അല്ലേ, പിന്നെ എന്നോട് ചെയ്തത് പോലെ എന്തേലും വൃത്തികേട് ചെയ്യാൻ നിൽക്കണ്ട ….
ആ ഹരിയേട്ടൻ്റെ അടി കൂടെ വാങ്ങിക്കൂട്ടണ്ട… അയ്യപ്പനെ പോലെ കള്ള് കുടിച്ച് ബോധം ഇല്ലാത്തവരെ തല്ലിതോൽപ്പിക്കുന്ന പോലെ ആകില്ല…”
അവളോട് എന്ത് പറയും എന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല…. മുൻപേ ആയിരുന്നേൽ മീനുവിൻ്റെ കേസ് പറഞ്ഞു അപമാനിച്ചു കരയിപ്പിക്കാമായിരുന്നു….
ഇപ്പൊ അങ്ങനെ ചെയ്യാനും മനസ്സ് അനുവദിക്കുന്നില്ല…. പെട്ടെന്ന് ആണ് മീനുവിനെ തന്നെ ഇവിടെയും
രക്ഷക്ക് മറ്റൊരു രീതിയിൽ ഉപയോഗിക്കാം എന്ന് എൻ്റെ മനസ്സ് പറഞ്ഞത്…
ഉള്ളിലെ ദേഷ്യം പരമാവധി കടിച്ചു പിടിച്ചു ഒരു ചിരിയോടെ തറവാടിൻ്റെ ഗേറ്റ് അടുക്കുമ്പോൾ ഞാൻ അത് പറഞ്ഞു…
“ഏയ് ആ കുട്ടി എൻ്റെ സങ്കൽപത്തിൽ ഉള്ളത് അല്ലല്ലോ… എൻ്റെ സങ്കല്പത്തിലെ കുട്ടിയുടെ രൂപം എന്തോ നിൻ്റെ ആണ്….”
“ഓ…എൻ്റെ സങ്കല്പത്തിലെ രൂപം പക്ഷേ ശ്രീ അല്ലല്ലോ…”
“അതെനിക്ക് അറിയാലോ…”
“പിന്നെ….”
“ഞാൻ ആലോചിക്കുവായിരുന്നു, തന്നെക്കാൾ സൗന്ദര്യം ഉള്ള, ഒരു പാവം ഒരു ചേച്ചി തനിക്കില്ലേ എന്ന്……”
“അതിന്….അതിന്…. എന്താ ശ്രീ പറയുന്നത്…” അവളുടെ ശബ്ദം പതറി തുടങ്ങി.
“ഏയ് ഒന്നുമില്ല…ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചതാ….” അപ്പോഴേക്കും ഞങ്ങൾ തറവാട്ടിൽ എത്തിയിരുന്നു…..
“ശ്രീ എന്നോട് ഉള്ള ദേഷ്യം എൻ്റെ ചേച്ചിയോട്…തീർത്താൽ ഉണ്ടല്ലോ….നിന്നെ…”
“എന്താ… നീ എന്നെ പേടിപ്പിക്കുക ആണോ… ഞാൻ അങ്ങനെ ഒന്നും ആലോചിച്ചിട്ട് പോലും ഇല്ല…”
“ഇല്ലേൽ കൊള്ളാം, എന്നോട് കാണിച്ച വൃത്തികേട് എൻ്റെ ചേച്ചിയോട് കാണിച്ചാൽ ഉണ്ടല്ലോ…. ഹും…” അവൾ ദേഷ്യത്തോടെ ഇറങ്ങിപ്പോയി..
അപ്പൊ എനിക്ക് കുറച്ച് ആശ്വാസം കിട്ടി എങ്കിലും അവളുടെ കരിച്ചേട്ടൻ വിളി എന്നെ കുത്തി നോവിച്ചു കൊണ്ടിരുന്നു….
ഞാൻ കാർ തറവാട്ടിൽ നിർത്തി, ഉഷമ്മയോട് മില്ലിൽ പോകുക ആണ് എന്ന് പറഞ്ഞു ബുള്ളറ്റും എടുത്ത് മില്ലിലേക്ക് പുറപ്പെട്ടു…
*******************************************
എനിക്ക് മൊത്തത്തിൽ ഒരു ഉഷാർ ഇല്ലായിരുന്നു… കുറച്ച് നേരം കഴിഞ്ഞ് മില്ലിൽ നിന്ന് തിരിച്ചു പോകാം എന്ന് വിചാരിച്ചു. ഓരോന്ന് ആലോചിച്ചു അങ്ങനെ കണ്ണ് അടച്ചു കസേരയിൽ ചാരി കിടന്നു….
“കൊച്ചുമുതലാളി….ഉറങ്ങുവാണോ !!”
ഖദീജയുടെ കൊഞ്ചികൊണ്ടുള്ള ശബ്ദം കേട്ട് ഞാൻ
കണ്ണ് തുറന്ന്…
“ഏയ്… എന്താ ഇത്ത…. പറഞ്ഞോ…”
“ചന്ദ്രികയുടെ വീട്ടിലേക്ക് പോകുന്നുണ്ടോ…”
“ഇന്നൊരു മൂഡില്ല, പിന്നെ ആകാം…”
“കൊച്ചുമുതലാളി ചുമ്മാ ഒന്ന് പോയി കാര്യം തിരക്കിയേക്ക്… അവളുടെ വീട്ടിൽ ഇന്നാകുമ്പോൾ കണ്ണ് കാണാത്ത ആ കിറുക്കൻ അമ്മായി അപ്പൻ ഉണ്ട്..
അതുകൊണ്ട് അവളും ഒന്നിനും മുതിരുന്നുണ്ടാകില്ല… പക്ഷേ വിവരം അറിയാലോ…”
“അതിന് ഇപ്പൊ ഇങ്ങോട്ട് വന്നാൽ പോരെ…”

സൂപ്പർ ബ്രോ 👍