തഴുകിയുണർത്തിയവരേ നിങ്ങൾക്ക് നന്ദി – 1 60അടിപൊളി 

 

 

“” എടാ… ഞാൻ ഗവൺമെന്റ സർവ്വീസിൽ ജോലി ചെയ്യുന്ന ഒരു ഹെഡ് നഴ്സാ… എന്നോടാണോ നീ കുട്ടിക്കളിക്ക് നിൽക്കാൻ

പറയുന്നത്… ?””..

 

 

ആ പറഞ്ഞത് വൈശാഖിനും പിടിച്ചില്ല..

 

 

“” പരസ്യ ചിത്രീകരണം കുട്ടിക്കളിയാണെന്ന് നിങ്ങളോടാര് പറഞ്ഞു…?””..

 

 

“”പിന്നേ… ഇത് ഭയങ്കര സംഭവമല്ലേ…?””..

 

 

പാർവ്വതിയും കലിപ്പിലായി..

 

 

“” നിങ്ങളിതെന്താ എപ്പഴും കീരിയും പാമ്പും പോലെ… ?..

രണ്ടാളും ഒന്ന്

മിണ്ടാതിരിക്കുന്നുണ്ടോ… ?””..

 

 

സിബി വീണ്ടും ഇടപെട്ടു…

 

 

“” അല്ല സാറേ… ഈ സ്ത്രീ പറയുന്നത് സാറും കേൾക്കുന്നില്ലേ… ?””..

 

 

വൈശാഖിന് നല്ല ദേഷ്യം വന്നിരുന്നു..

 

 

“” സ്ത്രീയോ… ദേ, മര്യാദക്ക് സംസാരിക്കണം…””..

 

 

ഇത് വരെ മാഡം എന്ന് വിളിച്ചവൻ തന്നെ സ്ത്രീയെന്ന് വിളിച്ചത് പാർവ്വതിക്ക് പിടിച്ചില്ല..

 

 

“” അമ്മേ… അമ്മയൊന്ന് മിണ്ടാതിരുന്നേ….””..

 

 

ദിവ്യ, അമ്മയുടെ കയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു.. അമ്മയുടെ പെരുമാറ്റം അവളെ ശരിക്കും വിഷമിപ്പിച്ചു…

 

 

“” നീയൊന്ന് പോടീ… പറയാനുളളത് ആരുടെ മുഖത്ത് നോക്കിയും ഞാൻ പറയും… “..

 

 

പാർവ്വതി പൊരുതാൻ തന്നെ തയ്യാറായി.. ഒരു പുരുഷനും തന്നെ താഴ്ത്തി സംസാരിക്കുന്നത് അവൾക്ക് സഹിക്കില്ല..

 

 

“” മാഡം… ഞാനൊരു കാര്യം പറഞ്ഞേക്കാം… ഇങ്ങിനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കുണ്ടാക്കിത്തുടങ്ങിയാ നമുക്ക് മുന്നോട്ട് പോകാൻ പ്രയാസമാകും…

ഈയൊരൊറ്റ പ്രൊജക്റ്റിന് വേണ്ടി എത്രയാ ചെലവെന്ന് മാഡത്തിനറിയോ… ?..

ഈ റിസോട്ടിന് ഒരു ദിവസത്തെ വാടക എത്രയാന്നറിയോ… ?..

അതൊക്കെ എന്നെ വിശ്വസിച്ചാ അവര് മുടക്കുന്നേ… എനിക്കിനിയും ഈ ഫീൽഡിൽ നിൽക്കാനുള്ളതാ… മാഡം അനാവശ്യ പ്രശ്നങ്ങളൊന്നുമുണ്ടാക്കരുത്… ഇത് തീരും വരെ നമ്മളൊന്നിച്ച് നിന്നാലേ കാര്യങ്ങളൊക്കെ ഭംഗിയാവൂ…””..

 

 

താക്കീതിന്റെ സ്വരത്തിൽ സിബി പറഞ്ഞു.. പാർവ്വതിയെ അടക്കി നിർത്താൻ വേറെ വഴിയില്ലായിരുന്നു..

 

 

“” മാഡം എഗ്രിമെന്റ് ശരിക്ക് വായിച്ചിട്ട് തന്നെയാണല്ലോ ഒപ്പിട്ടത്… നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പ്രശ്നങ്ങൾ കൊണ്ട് ഷൂട്ട് മുടങ്ങിയാൽ ഇത് വരെ ചെലവായ മുഴുവൻ പൈസയും മാഡം തിരിച്ച് തരേണ്ടിവരും.. നിങ്ങൾ വാങ്ങിയ അഡ്വാൻസ് ഉൾപ്പെടെ…””..

 

 

സിബി അവസാനത്തെ ആണിയും അടിച്ചു..അതിൽ പാർവ്വതിയൊന്ന് പരുങ്ങി..

 

 

“” എന്നെ ചൊറിയാൻ വരരുതെന്ന് അവനോടും കൂടി സാറൊന്ന് പറഞ്ഞേക്ക്…””..

 

 

തോൽക്കാൻ പാർവ്വതി തയ്യാറായില്ല..

 

 

“ പോട്ടെ മാഡം… ഇനി വൈശാഖൊന്നും പറയില്ല… അവൻ പറഞ്ഞത് പോലെ മാഡത്തിന് ചെയ്യാൻ പറ്റുന്നതും ഉണ്ട്..

നമുക്കൊരു സ്ക്രീൻ ടെസ്റ്റ് നടത്തി നോക്കിയാലോ… പറ്റില്ലെങ്കിൽ വേണ്ടെന്നേ…””..

 

 

ശ്രുതി അനുനയത്തോടെ പാർവ്വതിയെ സോപ്പിട്ടു..അവളൊന്നും മിണ്ടാതെ ശ്രുതിയെ നോക്കി…

 

 

“” ഒന്ന് നോക്കാം അമ്മേ… വൈശാഖൻ സാറേ… അമ്മ നിൽക്കും… സാറ് ഫോട്ടോ എടുത്തോ…””..

 

 

ദിവ്യയും പറഞ്ഞു.. പിന്നെ ദിവ്യയും, ശ്രുതിയും കൂടി അവളെ ഉന്തിത്തള്ളി ക്യാമറക്ക് മുന്നിലേക്ക് നീക്കി നിർത്തി.. പുഛത്തോടെയും,

അഹങ്കാരഭാവത്തോടെയും പാർവ്വതി ക്യാമറക്ക് മുന്നിലേക്ക് നിന്നു.. ക്യാമറയിലൂടെ നോക്കിയ വൈശാഖിന് ദേഷ്യം വന്നു പാർവ്വതിയുടെ നിൽപ് കണ്ടപ്പോ..

 

 

“” എന്റെ മാഡം… ഒന്ന് ചിരിക്ക്… ഈ മുഖഭാവവും വെച്ച് എന്തിന്റെ പരസ്യം ചെയ്യാനാ…?”

 

 

“അതിന് ഞാൻ പറഞ്ഞോ നിന്നോട് എന്നെ വെച്ച് പരസ്യം പിടിക്കാൻ… ?””..

 

 

പാർവ്വതിയും ചൂടായി..

 

 

“” നിങ്ങളോട് നവരസം മുഖത്ത് വരുത്താനൊന്നും ഞാൻ പറഞ്ഞില്ല… ഒന്ന് ചിരിച്ചാ മതി….”..

Leave a Reply

Your email address will not be published. Required fields are marked *