“” ഉം… ഞങ്ങൾക്കിതൊന്നും പരിചയമില്ല… എന്താണ് ചെയ്യേണ്ടതൊക്കെ എന്ന് നിങ്ങൾ പറഞ്ഞാൽ മതി..””..
“” ഇനിയൊന്നുമില്ല മാഡം… ഈ പറഞ്ഞതൊക്കെ സമ്മതമാണേൽ നമുക്ക് എഗ്രിമെന്റ് സൈൻ ചെയ്യാം…””..
സിബി സ്യൂട്ട്കേസിൽ നിന്ന് ചില പേപ്പറുകളെടുത്ത് പാർവ്വതിക്ക് നീട്ടി..
“”മാഡം വായിച്ച് നോക്കിയിട്ട് സൈൻ ചെയ്താൽ മതി…””..
“” അതിന് മുൻപ് ഇതിന്റെ റെമ്മ്യൂണറേഷൻ എത്രയാ… ?..
അത് കൂടി പറഞ്ഞിട്ട് സൈൻ ചെയ്യാം…””.
അത് കേട്ട് സിബിയൊന്ന് ചിരിച്ചു.. ഇവൾ വിളഞ്ഞ വിത്താണെന്ന് മനസിൽ കരുതുകയും ചെയ്തു.. ദിവ്യക്കത് കേട്ട് അമ്മയോട് ദേഷ്യമാണ് തോന്നിയത്..പൈസയുടെ കണക്കൊക്കെ ഇപ്പത്തന്നെ സാറിനോട് ചോദിച്ചതിൽ അവൾക്ക് കുറച്ചിൽ തോന്നി…
“ നിങ്ങളാ എഗ്രിമെന്റ് വായിച്ച് നോക്ക് മാഡം… അതിൽ എല്ലാ കാര്യങ്ങളും എഴുതിയിട്ടുണ്ട്…””..
ചിരിയോടെ സിബി പറഞ്ഞു.
പാർവ്വതി ആ എഗ്രിമെന്റ് വായിച്ച് നോക്കി.. അതിൽ എല്ലാ കാര്യങ്ങളും എഴുതിയിരുന്നു.. അതിലെഴുതിയ തുക കണ്ട് അവൾ ഞെട്ടിയെങ്കിലും അത് പുറമേ കാണിച്ചില്ല..അഞ്ച് ലക്ഷം രൂപ…
രണ്ട് ലക്ഷം അഡ്വാൻസ്.. വയനാട്ടിലേക്കുള്ള യാത്രയും, അവിടുത്തെ താമസവും..
അതിൽസൈൻ ചെയ്യാൻ പാർവ്വതിക്കിനി ചിന്തിക്കേണ്ടി വന്നില്ല..നൈറ്റ്ഡ്യൂട്ടിയടക്കം താനൊരു വർഷം ജോലിയെടുത്താൽ കിട്ടുന്നതിനേക്കാൾ മൂന്ന് ദിവസത്തിന്.. ഇത് തരക്കേടില്ലാത്ത പരിപാടിയാണല്ലോ എന്ന് മനസിലോർത്ത് പാർവ്വതി എഗ്രിമെന്റിൽ ഒപ്പിട്ടു…
“” അപ്പോ മാഡം… മാഡത്തിന്റെ ലീവെന്നാണെന്ന് വെച്ചാ വിളിച്ച് പറയുക… അതിനനുസരിച്ച് നമുക്ക് ഷൂട്ട് പ്ലാൻ ചെയ്യാം… മാഡത്തിന്റെ ബാങ്കക്കൗണ്ട് ഡീറ്റയിൽസ് ശ്രുതിക്ക് കൊടുക്ക്… അഡ്വാൻസ് ഇപ്പോ തന്നെ ട്രാൻസ്ഫർ ചെയ്തേക്കാം…””..
പാർവ്വതിയുടെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ കയറിയിട്ടാണ് അവർ അവിടുന്ന് മടങ്ങിയത്..
✍️… പാർവ്വതിയുടെ ചുവന്ന സ്വിഫ്റ്റ് ചുരം കയറുകയാണ്.. ദിവ്യയാണ് കാറോടിക്കുന്നത്.. അവർ വണ്ടി അയക്കാം എന്ന് പറഞ്ഞതാണ്.. ഒരു ദിവസം കൊണ്ട് ഷൂട്ട് തീരുകയാണെങ്കിൽ അന്ന് തന്നെ മടങ്ങാൻ പാർവ്വതിക്ക് പ്ലാനില്ല..മൂന്ന് ദിവസം വയനാട് കറങ്ങാനാവളുടെ തീരുമാനം.. അത് കൊണ്ടാണ് സ്വന്തം വണ്ടിയിൽ പോന്നത്.. അവരൊക്കെ രാവിലെത്തന്നെ വയനാടെത്തി എന്ന് പറഞ്ഞ് ശ്രുതി വിളിച്ചിരുന്നു.. ഇപ്പോൾ നേരം ഉച്ചയായി.. ഇന്ന് ഷൂട്ടിംഗില്ല.. നാളെ പുലർച്ചെയാണ് പ്ലാൻ ചെയ്തത്…
പാർവ്വതി രണ്ട് മൂന്ന് തവണ വയനാട്ടിൽ വന്നിട്ടുണ്ടെങ്കിലും ദിവ്യ ഇതാദ്യമാണ്.. ചുരം കയറി മുകളിലെത്തിയതേ അവൾ നല്ല ത്രില്ലിലായി.. ഉച്ചയായിട്ടും നല്ല കോടമഞ്ഞും തണുപ്പും.. പാർവ്വതിക്കും നല്ല ഉന്മേഷമായി.. വയനാട്ടിലെ ഈ കാലാവസ്ഥ അവൾക്കിഷ്ടമാണ്..
കേരളാ, കർണാടകാ അതിർത്തിയായ മുത്തങ്ങക്കടുത്താണ് ഷൂട്ട് പ്ലാൻ ചെയ്ത റിസോട്ട്.. ഒരു കാട്ടിനുള്ളിലാണത്.. ശ്രുതി അയച്ച് കൊടുത്തലൊക്കേഷൻ നോക്കിയാണ് ദിവ്യ വണ്ടി വിടുന്നത്..ചുരം കയറി ഒരുപാട് ദൂരംപോവാനുണ്ട്..
അവിടെ മെയിൻ റോട്ടിൽ ഒരിടത്ത് ഒരാള് കാത്ത് നിൽക്കും എന്നാണ് പറഞ്ഞത്..
ഏകദേശം മുത്തങ്ങ അടുക്കാറയപ്പോ ശ്രുതി വിളിച്ചു.. അവൾ പറഞ്ഞ് കൊടുത്ത അടയാളം ഒരു വണ്ടിയാണ്… കാട്ടിലൂടെ ഓടുന്ന ഒരു ഫോർ വീലർ ജീപ്പ്..
മുകളിൽ വുഡില്ലാത്ത ആ ജീപ്പ് ദൂരെ നിന്നേ ദിവ്യകണ്ടു… അതിനടുത്ത് അവൾ കാർ കൊണ്ട് ചെന്ന് നിർത്തി.. നോക്കുമ്പോ ശ്രുതി പറഞ്ഞയച്ച ആൾക്കാർ തന്നെ.. രണ്ട് പേരുണ്ട്..
“” മാഡം… ഇനി വണ്ടി ഞാനോടിക്കാം… കാട്ടിനുള്ളിലൂടെയുള്ള റോഡാണ്… മാഡത്തിന് ഓടിക്കാൻ
ബുദ്ധിമുട്ടാവും… “
അതിലൊരുത്തൻ വന്ന് പറഞ്ഞു..
അത് കേട്ട് ദിവ്യ ഡോറ് തുറന്ന് പുറത്തിറങ്ങി പിന്നിൽ കയറിയിരുന്നു.. ജീപ്പ് സ്റ്റാർട്ട് ചെയ്ത് കാട്ട് പാതയിലേക്ക് തിരിഞ്ഞു.. പിന്നാലെ അവരുടെ കാറും.. അയാൾ പറഞ്ഞത് പോലെ വളരെ മോശം വഴിയായിരുന്നു.. ഒരു റിസോട്ടിലേക്കുള്ള വഴിയെന്താ ഇത്ര മോശമെന്ന് പാർവ്വതി ചിന്തിക്കുകയും ചെയ്തു..ഇത്ര ലോക്കൽ സെറ്റപ്പിലാണോ ഒരു പരസ്യം ചിത്രീകരിക്കുന്നത് എന്നവൾക്ക് സംശയമായി..ആ സംശയം ദിവ്യക്കും തോന്നി…
