വീണ്ടും തർക്കം തുടങ്ങുകയാണെന്നറിഞ്ഞ സിബി ഇടപെട്ടു..
“” ഒന്ന് ചിരിച്ചോണ്ട് നിൽക്ക് മാഡം…
എങ്കിലല്ലേ ഫോട്ടോ നന്നാവൂ… “..
സിബി പാർവ്വതിയുടെ അടുത്തേക്ക് വന്നു..
“” മാഡം ഒരു കൈ ഊരക്ക് കുത്തി മറ്റേ കൈ താഴ്ത്തിയിട്ട് പുഞ്ചിരിച്ചൊന്ന് നിൽക്ക്… ഒരൊറ്റ ഫോട്ടോയെടുത്താ മതി…””..
“” ഞാൻ ചെയ്തോളാം…””..
സിബി തന്നെ തൊടുമോന്ന അങ്കലാപ്പിൽ പാർവ്വതി പറഞ്ഞു.. പിന്നെ വലത് കൈ ഊരക്ക് കൊടുത്ത് ക്യാമറയെ നോക്കി മനോഹരമായൊന്ന് ചിരിച്ചു… വൈശാഖ് ചറ പറ ക്ലിക്ക് ചെയ്തു..
ദിവ്യക്ക് അൽഭുതമടക്കാനായില്ല..ഇത്ര മനോഹരമായി അമ്മ ചിരിക്കുന്നത് ജീവിതത്തിൽ അവൾ കണ്ടിട്ടില്ല..
എടുത്ത ഫോട്ടോ നോക്കിയ വൈശാഖും അന്തം വിട്ടു..അവനും വിശ്വസിക്കാനായില്ല..എന്തൊരു ഫോട്ടോ ജനിക്.. ദിവ്യയെക്കാളും നല്ല ചിരി ഇവർക്കാണ്..എന്നിട്ടും ഇവരെന്താണ് ആവശ്യത്തിന് പോലും ചിരിക്കാത്തത്… സിബിയും ആ ഫോട്ടോ നോക്കി..അവനും ഇഷടപ്പെട്ടു..അവൻ പാർവ്വതിയെ വിളിച്ച് ഫോട്ടോ കാണിച്ച് കൊടുത്തു..അവൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല..
“” മാഡം… തീർച്ചയായും എന്റെ കൂടെ മാഡമൊരു വർക്ക് ചെയ്യണം… ഞാനത് തീരുമാനിച്ച് കഴിഞ്ഞു… പറ്റില്ലെന്ന് മാഡം പറയരുത്… ഇത്ര നന്നായി ചിരിക്കാനറിഞ്ഞിട്ടാണോ മാഡം ഗൗരവത്തിൽ നിൽക്കുന്നത്… ?””..
സിബി ആത്മാർത്ഥമായി പറഞ്ഞു..
ആ ഒരൊറ്റ ചിരിയല്ലാതെ പാർവ്വതി പിന്നെ ചിരിച്ചില്ല.. മുഖത്ത് പുഛവും ഗൗരവവും തന്നെ..
സിബി, ശ്രുതിയെ നോക്കി കണ്ണുകൊണ്ട് ഒരാംഗ്യം കാട്ടി.. അവൾ തല കുലുക്കി..
“ദിവ്യാ… നാളെ ധരിക്കാനുളള കോസ്റ്റ്യൂമൊക്കെ അപ്പുറത്തെ മുറിയിലുണ്ട്… നമുക്കതൊന്ന് നോക്കാം… പിന്നെ അളവ് കറക്റ്റാണോ എന്നും നോക്കണം.. നീ വാ… “..
ശ്രുതി, ദിവ്യയേയും വിളിച്ച് കൊണ്ട് മുറിക്ക് പുറത്തിറങ്ങി.. താനിനി എന്താണ് ചെയ്യേണ്ടതെന്ന മട്ടിൽ പാർവ്വതി സിബിയെ നോക്കി..
“”മാഡം ഒന്നൂടി പോസ് ചെയ്തൂടെ…?”..
സിബി ചോദിച്ചത് കേട്ട് പാർവ്വതി വെറുതെ തലയാട്ടി..
“ വൈശാഖ്… നമ്മൾ വേണ്ടെന്ന് വെച്ച ആ പ്രൊജക്റ്റ് നമുക്കൊന്ന് നോക്കിയാലോ…?””.
“”ഏതാ സാറേ… ?.
ചന്ദനത്തിരിയുടെ പരസ്യോ…?”..
“” ഉം… അത് തന്നെ… “.
“ദാരിദ്ര്യമാ സാറേ… “..
“”അറിയാടോ… അതല്ലേ വേണ്ടെന്ന് വെച്ചത്…
കേട്ടോ മാഡം… പുതുതായി തുടങ്ങിയ ഒരു ചന്ദനത്തിരി കമ്പനിയുണ്ട്… അവർക്ക് കുറഞ്ഞ ബഡ്ജറ്റിൽ ഒരു പരസ്യം ചെയ്യണം… വേണ്ടെന്ന് വെച്ചതാ… മാഡത്തിന് താൽപര്യമുണ്ടേൽ നമുക്കൊന്ന് നോക്കാം…””..
എന്താണിതിന് മുറുപറിയേണ്ടതെന്ന് പാർവ്വതിക്ക് മനസിലായില്ല.. ഇത് വരെ ഒരു ഫോട്ടോ എടുക്കാൻ പോലും ക്യാമറക്ക് മുന്നിൽ നിന്നിട്ടില്ല.. ഇതൊക്കെ ശരിയാവോ… ?..
“”മാഡം ടെൻഷനാവുകയൊന്നും വേണ്ട…
ഒരു ചെറിയ ഷൂട്ട്… മാഡത്തിനും ഗുണമുണ്ടാവും… എനിക്ക് മാഡത്തിന്റെയാ ചിരി ശരിക്കും ഇഷ്ടപ്പെട്ടു… “..
പാർവ്വതിക്ക് ഒരു തീരുമാനമെടുക്കാനായില്ല.. ഇതിന് വേണ്ടിയല്ല ഇങ്ങോട്ട് വന്നത്…
“” ഹോസ്പിറ്റലിൽ രോഗികളുടെ ഇടയിൽ മാത്രം നിന്നാ മതിയോ മാഡം… പുറത്ത് വർണശബളമായ ഒരു ലോകമുണ്ട്… ഈ ശരീരവും, ഈ സൗന്ദര്യവും ഇങ്ങിനെ ഒളിപ്പിച്ച് വെച്ച് നടന്നിട്ട് ആർക്കെന്ത് പ്രയോജനം മാഡം…”” ?..
സിബി അവളുടെ മനസിളക്കുകയാണ്..
“” എന്റെ ശരീരവും, സൗന്ദര്യവും നാട്ട്കാരെ കാണിക്കാനുള്ളതാണെന്ന് സാറിനോടാര് പറഞ്ഞു… ? “..
പാർവ്വതി വീണ്ടും മൊടയായി…
“” ശൊ… അതല്ല മാഡം ഞാൻ പറഞ്ഞത്… കാഴ്ചയിൽ മാഡത്തിന് തീരെ പ്രായം തോന്നില്ല… പിന്നെന്തിനാ ഇങ്ങിനെ ഉൾവലിഞ്ഞ് ജീവിക്കുന്നത്..?.
