ദി ഹോൾ – 6 3അടിപൊളി  

എന്നിട്ട് റോക്കി ഐസക്കിനെ നോക്കി പറഞ്ഞു.

“നാളെ പോലീസും പത്രക്കാരും വരുമ്പോ പറയണ്ട കഥ സാറിന് മനസിലായില്ലേ.”

ഐസക്ക് അവനെ ദേഷ്യത്തോടെ നോക്കി.

“ബാബു വണ്ടി എടുക്കാൻ.” റോക്കി ജീപ്പിന് മുന്നിൽ ഇരുന്നു പറഞ്ഞു.

ബാബുവും പാപ്പനും പരസ്പരം ഒന്നും മിണ്ടാതെ ജീപ്പിൽ കയറി.

ജീപ്പ് ആ ഹോസ്പിറ്റൽ വിടുമ്പോ അവരുടെ രണ്ടുപേരുടെയും നോട്ടം കത്തി കൊണ്ടിരിക്കുന്ന തങ്ങളുടെ കൂട്ടുകാരനെയായിരുന്നു.

***********

രമേശൻ രാജമ്മയുടെ ഷാപ്പിൽ നിന്നും ഇറങ്ങുമ്പോൾ രാത്രി 2 മണി കഴിഞ്ഞിരുന്നു. ഒരു സിഗരറ്റും വലിച്ചു നെഞ്ചും വിരിച്ചു കൊണ്ട് രമേശൻ ഷാപ്പിൽ നിന്നും നടന്നു.

പെട്ടെന്ന് പിന്നിൽ നിന്നും ഒരു ചവിട്ട് കൊണ്ട് രമേശൻ വീണു.

രമേശൻ പതിയെ എഴുന്നേറ്റു. മുന്നിൽ നിൽക്കുന്ന ആളെ അവന് ആദ്യം മനസിലായില്ല.

പിന്നെ അവൻ ആളെ തിരിച്ചറിഞ്ഞു. മജീദ്. റസിയയുടെ ഭർത്താവിൻ്റെ അനിയൻ.

മജീദ് കൈയിൽ ഇരുന്ന ഇരുമ്പു വടി അവന് നേരെ വീശി കൊണ്ടു പറഞ്ഞു.

“നിനക്ക് എൻ്റെ ഇത്തയെ വേണമല്ലോ ?”

അവൻ ഇരുമ്പു വടി വീണ്ടും അവനു നേരെ വീശി. രമേശൻ ഒരുവിധം ഒഴിഞ്ഞു മാറി.

“എടാ ഞാൻ പറയുന്ന കേൾക്കു.” രമേശൻ ഒരുവിധം ഒഴിഞ്ഞു മാറി പറഞ്ഞു.

“നീ കാരണം, ഞാനും ഇത്തയും പിരിഞ്ഞു. നിന്നെ കൊന്നിട്ട് ഞാൻ പോകൂ.”

മജീദ് വീണ്ടും വടി വീശി. ഇത്തവണ രമേശൻ വടിയിൽ കടന്നു പിടിച്ചു. ഒരുവിധം അവൻ്റെ കൈയിൽ നിന്നും വടി പിടിച്ചു മാറ്റി.

പിന്നെ മജീദും രമേശനും പൊരിഞ്ഞ അടിയായിരുന്നു. മജീദിന് പിടിച്ചു നിൽക്കാൻ പറ്റിയില്ല. പക്ഷെ അവൻ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല. മജീദ് അവനെ ചാടി ചവിട്ടി. രമേശൻ മറിഞ്ഞു വീണു.

മജീദ് അപ്പോഴേക്കും ഒരു വലിയ കല്ല് എടുത്തു രമേശൻ്റെ നേർക്ക് പാഞ്ഞു. രമേശൻ്റെ കൈയിൽ അപ്പോഴേക്കും ആ ഇരുമ്പു വടി കിട്ടി.

മജീദ് കല്ല് കൊണ്ട് അവനെ ആക്രമിക്കാൻ തുടങ്ങിയതും രമേശൻ ഇരുമ്പു വടി കൊണ്ട് അവൻ്റെ തലയിൽ ആഞ്ഞടിച്ചു.

ആ അടിയിൽ മജീദ് മറിഞ്ഞു വീണു.

രമേശൻ അവൻ്റെ അടുത്തേക്ക് ചെന്നു നോക്കി. ചോര ഒലിച്ചു വരുന്നു.

അവന് അനകമില്ല. രമേശൻ വിരലുകൾ അവൻ്റെ മൂക്കിൻ തുമ്പിൽ വെച്ച് നോക്കി. ശ്വാസം ഇല്ല.

രമേശൻ ബോധം പോകുന്ന പോലെ തോന്നി. താൻ ഒരാളെ കൊന്നിരിക്കുന്നു.

(തുടരും……)

Updated: October 21, 2026 — 1:05 pm

Leave a Reply

Your email address will not be published. Required fields are marked *