“ഐസക്ക് സാർ എന്നെ പുറത്തു വിടണം.” റോക്കി പറഞ്ഞു.
ഐസക്ക് അവരെ നോക്കി.
അവർ രണ്ടു മനസ്സിലാണ് നിൽക്കുന്നത്.
റോക്കിയെ കൂടെ കൊണ്ടുപോയില്ലെങ്കിൽ ഹംസ കൊല്ലും.
കൊണ്ടുപോയാൽ ഇവൻ എന്തു ചെയ്യുമെന്ന് പറയാൻ പറ്റില്ല.
പിന്നെ രണ്ടും കല്പിച്ചു അവർ പറഞ്ഞു.
“ഞങ്ങൾ അവനെ കൊണ്ട്
പോകാം.”
“ഓക്കെ, പക്ഷേ ഒരു കാര്യം. മൂന്നു ദിവസം കഴിഞ്ഞ് ഇവനെ തിരിച്ചു കൊണ്ട് വരണം. ചെക്കിംഗ് ഉള്ളതാ.”
ഐസക്ക് പറഞ്ഞു.
അവർ സമ്മതിച്ചു.
സെൽ തുറന്നു. റോക്കി പുറത്തേക്ക് വന്നു. അവൻ അവരെ നോക്കി ചിരിച്ചു. അവരും ചിരിച്ചു.
എല്ലാവരും പുറത്തേക്ക് ചെന്നു. ജീപ്പിൽ കയറുന്ന മുമ്പ് റോക്കി രാമപ്പനെ അടുത്തേക്ക് വിളിച്ചു. അവർ കുറച്ചു മാറി നിന്നു.
“രാമപ്പന് എത്ര വയസ്സായി. ?” റോക്കി ചോദിച്ചു.
“ഇരുപത്തിനാല് കഴിഞ്ഞു.”
റോക്കി രാമപ്പനെ അടിമുടി നോക്കി.
രാമപ്പൻ ഏകദേശം തൻ്റെ ഉയരവും വലുപ്പവും ഉണ്ടെന്ന് ഉറപ്പു വരുത്തി.
റോക്കി പെട്ടെന്ന് അരയിൽ നിന്നും ഒരു ഇരുമ്പു കമ്പി എടുത്തു.
എന്തെങ്കിലും ചെയ്യുന്ന മുമ്പേ റോക്കി ആ ഇരുമ്പു കമ്പി രാമപ്പൻ്റെ വയറ്റിൽ ആഞ്ഞ് കുത്തി.
പാപ്പനും ബാബുവും ഐസക്കും സെക്യൂരിറ്റിക്കാരനും ഞെട്ടി തരിച്ചു നിന്നു.
റോസി മാത്രം ഒരു കൂസലും ഇല്ലാതെ നിന്നു.
അവർ അവനെ പിടിച്ചു മാറ്റാൻ ചെന്നതും ചോര നിറഞ്ഞ മുഖവുമായി അവൻ അവരെ നോക്കി. അവനെ കണ്ടതും അവർ ഭയപ്പെട്ടു. അവർ ഒരടി പിന്നോട്ടു നീങ്ങി.
റോക്കി വീണ്ടും വീണ്ടും രാമപ്പൻ്റെ ശരീരത്തിൽ കുത്തി കൊണ്ടിരുന്നു. ചോര റോക്കിയുടെ ശരീരത്തിൽ മുഴുവൻ തെറിച്ചു.
രാമപ്പൻ്റെ ജീവൻ പോകുന്നത് അവർക്ക് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.
ബാബുവിനും പാപ്പനും അവനെ കൊല്ലണമെന്നുണ്ട്. എന്നാൽ അടുക്കാൻ ഭയമായിരുന്നു.
അവൻ്റെ ജീവൻ പോയെന്ന് മനസിലായ റോക്കി അവനെ താഴെ ഇട്ടു. പിന്നെ നടന്നു റോസിയുടെ മുന്നിൽ എത്തി.
ചോര നിറഞ്ഞ മുഖത്തോടെ അവളെ ചുംബിക്കാൻ തുടങ്ങി.
അവളും
അവനെ ആവേശത്തോടെ ചുംബിച്ചു.
ഈ സമയം ബാബുവും പാപ്പനും ഓടി ചെന്നു ചോരയിൽ കുളിച്ചു കിടക്കുന്ന തൻ്റെ പ്രിയ കൂട്ടുകാരനെ വാരിയെടുത്ത് കരഞ്ഞു.
ഐസക്ക് റോക്കിയെ പിടിച്ചു കൊണ്ട് ചോദിച്ചു.
“എന്താടാ നീ കാട്ടിയത്. ?.”
“സാറെ ഇനി ഞാൻ ഇങ്ങോട്ട് ഇല്ല. ഇപ്പൊ ചത്തത് രാമപ്പൻ അല്ല റോക്കി. അങ്ങനെ വേണം പോലീസുകാരോട് പറയാൻ. ഇല്ലെങ്കിൽ നിങ്ങള് ഇവിടുത്തെ ആളുകളെ വെച്ച് ചെയ്യുന്ന കാര്യങ്ങൾ എല്ലാം പുറംലോകം അറിയും.”
ഐസക്ക് ഒന്നും മിണ്ടാതെ മാറി നിന്നു.
റോക്കി റോസിയുടെ സാരിയുടെ തലപ്പ് എടുത്തു മുഖം തുടച്ചു.
“ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അത് കഴിഞ്ഞു ഞാൻ വരും.”
അവൻ തിരിഞ്ഞു രാമപ്പൻ കിടക്കുന്ന ഭാഗത്തേക്ക് പോയി. ബാബു അവൻ്റെ കഴുത്തിൽ കുത്തി പിടിച്ചു.
“നീ എന്താടാ കാട്ടിയത്. തീർക്കും നിന്നെ ഞാൻ.”
റോക്കി അവൻ്റെ കൈ തട്ടി മാറ്റി. ബാബുവിൻ്റെ കൈ പിരിച്ചു കൊണ്ട് പറഞ്ഞു.
“അവൻ്റെ പോലെ തീരണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിച്ചു നിന്നോണം.”
അവൻ ബാബുവിനെ പിടിച്ചു തള്ളി.
രാമപ്പനെ എടുത്തു തോളിൽ ഇട്ടു. പാപ്പൻ മാറി നിന്നു.
റോക്കി രാമപ്പനെ തോളിൽ വെച്ച് കൊണ്ട് ചുറ്റും നോക്കി. അപ്പൊ അവൻ പഴയൊരു സ്‌റ്റോർ റൂം കണ്ടു.
റോക്കി അവനെയും ചുവന്നു കൊണ്ട് അവിടേക്ക് നടന്നു. റൂമിൽ അവനെ കിടത്തി.
“പാപ്പാ വണ്ടിയിൽ നിന്നും പെട്രോൾ എടുത്തു വാ.”
പാപ്പൻ ഒന്നും മിണ്ടാതെ ദേഷ്യം അടക്കി പിടിച്ചു കൊണ്ട് ജീപ്പിൽ നിന്നും ഒരു ചെറിയ കുപ്പി പെട്രോൾ എടുത്തു വന്നു.
റോക്കി പെട്രോൾ ആ
റൂമിൽ ഒഴിച്ചു. പാപ്പാൻ്റെ കൈയിൽ നിന്നും തീപ്പിട്ടിയും വാങ്ങി. ആ റൂമിനു തീ ഇട്ടു.
ആ റൂം ആളി കത്തി…
റോക്കി കുറച്ചു മാറി നിന്നു അതു ആസ്വദിച്ചു. പിന്നെ കാത്തുന്ന തീയിൽ നിന്നും ഒരു വിറക് കഷണം വലിച്ചെടുത്തു.
എന്നിട്ട് സെക്യൂരിറ്റിയെ നോക്കി വരാൻ പറഞ്ഞു.
മടിച്ചു മടിച്ചു അയാള് അവൻ്റെ മുന്നിൽ ചെന്നു. റോക്കി അയാളുടെ കൈ പിടിച്ചു കത്തി കൊണ്ടിരുന്ന ആ വിറക് കഷണം കൊണ്ട് അയാളുടെ കൈയിൽ വെച്ചു. അയാള് വേദന കൊണ്ട് പുളഞ്ഞു.
