തേജാത്മികം – 14 5

 

“… പെട്ടെന്ന് ഒരു തീരുമാനം എടുക്കണ്ട ആലോചിച്ചു പറഞ്ഞാൽ മതി…” അത്രയും പറഞ്ഞ് ഞാൻ കല്ലുവിന്റെ അടുത്തേക്ക് പോയി.

 

“… നീ രാവിലെ ഒരുങ്ങി ഇത് എങ്ങോട്ടാ…” പിറ്റേന്ന് രാവിലെ ഷോപ്പിൽ പോവാൻ കുളിച്ച് ഞാൻ ആഹാരം കഴിക്കുന്ന സമയത്ത് ദേവു ഒരുങ്ങി വന്നു.

 

“…ഏട്ടന്റെ കൂടെ ഷോപ്പിലേക്ക്…” അത് കേട്ടതും വായിൽ വെച്ച ഇഡലി അറിയാതെ തൊണ്ടയിൽ കൂടി ഇറങ്ങിപോയി.

 

“… ഇത്രപെട്ടെന്ന് തീരുമാനം എടുത്തോ…” അറിയാതെ ഞാൻ ചോദിച്ചുപോയി.

 

“… ഇതിൽ തീരുമാനം എടുക്കാൻ മാത്രം എന്താ ഉള്ളത്. ഇവിടെ ഇരുന്ന ബോർ അടിച്ചു ചാവും. നമുക്ക് സ്വന്തമായി ഷോപ്പ് ഉള്ളപ്പോ ഞാൻ പിന്നെ എന്തിനാ വല്ലവന്റെയും ആട്ടും തുപ്പും കേൾക്കാൻ പോണേ…” നിസാരമട്ടിൽ ദേവു പറഞ്ഞു.

 

“… നമ്മുടെ ഷോപ്പോ 🫣…” അതിശയത്തോടെ ഞാൻ ചോദിച്ചു.

 

“… എന്താ അങ്ങനെ അല്ലെ…” താൻ പറഞ്ഞത് തെറ്റായി പോയോ എന്നൊരു ഭാവത്തോടെ ദേവു ചോദിച്ചു.

 

ഞാൻ അതിന് ഒന്ന് പുഞ്ചിരിച്ചു കാണിച്ചതെ ഉള്ളു. ഷോപ്പ് അവളുടെയും സ്വന്തമായി കാണാൻ തുടങ്ങിയതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആയിരുന്നു എനിക്ക്. ഞാൻ പെട്ടെന്ന് തന്നെ ഡ്രെസ്സും മാറി ദേവുവിനെയും കൂട്ടി ഗാരേജിലേക്ക് ഇറങ്ങി. എന്റെ ജീപ്പിൽ തന്നെയാ അങ്ങോട്ട് പോയത്. കല്ലു പിന്നെ എന്നത്തേയും പോലെ സ്കൂളിൽ പോയി.

 

“…ചേച്ചിയുടെ ഒഴുവിലേക്ക് പുതിയ സ്റ്റാഫിനെ കിട്ടിയിട്ടുണ്ടെ…” ഷോപ്പിലേക്ക് എത്തിയതും നീതുചേച്ചിയോട് ഞാൻ പറഞ്ഞു.

 

“… അതിന് ഇത് സ്റ്റാഫ്‌ അല്ലല്ലോ ഓണർ അല്ലെ…” ചെറുചിരിയോടെ നീതുചേച്ചി പറഞ്ഞു.

 

“…അതൊക്കെ അങ്ങ് വീട്ടിൽ. ഇപ്പൊ ഇവിടത്തെ സ്റ്റാഫ്‌…” ഞാൻ അത് പറഞ്ഞതും ദേവു എന്നെ തുറിച്ചു നോക്കി.

 

“… ചേച്ചി ദേവൂന് കാര്യങ്ങൾ ഒക്കെ പറഞ്ഞുകൊടുക്ക്. ഞാൻ അവന്മാരുടെ അടുത്തേക്ക് ചെല്ലട്ടെ…” ദേവുവിനെ അവിടെയാക്കി ഞാൻ പണിച്ചെയ്യുന്ന ഇടത്തേക്ക് പോയി.

 

“… എന്ത ആശാനേ ഇന്ന് വലിയ സന്തോഷത്തിൽ ആണല്ലോ…” ഓരോന്ന് ആലോചിച്ച് ചിരിച്ച് ചെന്ന് ചാടിയത് കിച്ചുവിന്റെ മുന്നിൽ.

 

“… ഏയ്യ് ഒന്നുമില്ലടാ…”

 

“… അങ്ങനെ വരാൻ വഴിയില്ലല്ലോ എന്തോ ഉണ്ട്…” സംശയത്തോടെ കിച്ചു എന്നെ നോക്കി.

 

“…നീതിച്ചേച്ചിക്ക് പകരം പുതിയൊരാൾ പണിക്ക് വന്നിട്ടുണ്ട്…”

 

“… ആരാ ആശാനേ പെൺകൊച്ച് വല്ലതും ആണോ…” ആകാംഷയോടെ കിച്ചു തിരക്കി. ഞാൻ അതെന്ന് മൂളി.

 

“… ആണോ. ആശാനേ ഞാൻ ഒന്ന് പരിചയപ്പെട്ടിട്ട് വരാമേ…” കേട്ടപാടെ കൈയിലെ ടൂൾ എല്ലാം അവിടെ വെച്ച് വർക്കിംഗ്‌ ഡ്രെസ്സ് നേരെയാക്കി അവിടെ ഉണ്ടായിരുന്ന ഒരു കാറിന്റെ മിററിൽ തലയും കൊതിയൊതുക്കാണ് കക്ഷി.

 

“… നീ ഇതെന്ത് തേങ്ങയ കാണിക്കുന്നേ…” അവന്റെ കോപ്രായങ്ങൾ കണ്ട് ഞാൻ ചോദിച്ചു.

 

“… ഫസ്റ്റ് ഇമ്പ്രേഷൻ ഈസ്‌ ദി ബെസ്റ്റ് ഇമ്പ്രേഷൻ എന്നല്ലേ ആശാനേ. അപ്പൊ നമ്മൾ കുറയ്ക്കാൻ പാടില്ലല്ലോ…”

 

“… പിന്നെ… പിന്നെ ഒട്ടും കുറയ്ക്കണ്ട. ആ വായിൽ നിന്നും ഒലിച്ചിറങ്ങുന്ന തേങ്കൂടി തുടച്ച് കളഞ്ഞിട്ട് നീ പൊയ്ക്കൊ…”

 

“… ഒന്ന് പോ ആശാനേ. അല്ല എന്താ കുട്ടിയുടെ പേര്…”

 

“… പേരൊക്കെ അവിടെ ചെല്ലുമ്പോൾ നിനക്ക് മനസ്സിലാവും…”

 

“… എന്നാ ഞാൻ പോയിട്ട് വരാം…” അതും പറഞ്ഞ് കിച്ചു നീതുചേച്ചിയുടെ അടുത്തേക്ക് പോയി.

 

“… ആ കാവടി തുള്ളി പോവുന്നവനെ നീ തന്നെ കാത്തോണേ ഭഗവാനെ…” കിച്ചുവിന്റെ പോക്ക് കണ്ട് എനിക്ക് തന്നെ പരിതാപം തോന്നി.

 

“… നീതുചേച്ചി…” വളരെ സന്തോഷത്തോടെ തുള്ളി കളിച്ചാണ് കിച്ചു അവിടേക്ക് ചെന്നത്.

 

“…എന്താടാ പതിവില്ലാതെ ഇതുവഴി…” കിച്ചുവിന്റെ ചാടിത്തുള്ളിയുള്ള വരവ് കണ്ട് നീതു തിരക്കി.

 

“… പുതിയ സ്റ്റാഫ്‌ എത്തിയെന്നൊക്കെ കേട്ടു. ഒന്ന് പരിചയപ്പെടാൻ വന്നതാ…” ഇച്ചിരി ആറ്റിട്യൂട് ഇട്ട് തന്നെ കിച്ചു പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *