“… ഇത് എനിക്ക് കിട്ടിയ പൂവാ. ഞാൻ തരൂല…” അതും പറഞ്ഞ് കല്ലു എന്റെ മടിയിൽ നിന്നും ഇറങ്ങി മുറ്റത്തേക്ക് നടന്നു.
“… അച്ഛാ ഇത് അമ്മക്ക് കൊടുത്തോ…” മുറ്റത്തെ റോസാച്ചെടിയിൽ ഉണ്ടായിരുന്ന ഏക പൂവ് പറിച്ച് കല്ലു എന്റെ കൈയിൽ തന്നു.
ഞാൻ പൂവുമായി നേരെ അടുക്കളയിലേക്ക് പോയി കല്ലു എന്റെ തൊട്ടു പിന്നാലെ ഉണ്ടായിരുന്നു. അടുക്കളയിൽ ചെല്ലുമ്പോൾ ദേവു എനിക്ക് എതിരെ തിരിഞ്ഞു നിന്ന് എന്തോ പണിപ്പെട്ട പണിയിൽ ആയിരുന്നു. ഞാൻ തിരിഞ്ഞ് കല്ലുവിനെ നോക്കിയതും വാതിൽക്കൽ നിന്ന് കൈകൊണ്ട് കൊടുക്ക് കൊടുക്ക് എന്ന് ആഗ്യം കാണിച്ചു. ഞാൻ അൽപ്പം ശ്വാസം എടുത്ത് ദേവുവിനെ വിളിച്ചതും അവൾ തിരിഞ്ഞ് എന്നെ നോക്കി ശേഷം എന്റെ പിന്നിലായി മറച്ചു വച്ചിരുന്ന റോസാ പൂവ് ഞാൻ അവൾക്ക് നേരെ നീട്ടി.
“…happy Valentine’s Day dear…” അത്ഭുതത്തോടെയും സന്തോഷത്തോടെയും ദേവു എന്റെ കൈയിൽ നിന്നും പൂവ് വാങ്ങി. തിരിഞ്ഞ് ഞാൻ കല്ലുവിനെ നോക്കിയതും രണ്ട് കൈയും മടക്കി ok എന്ന് പറയുന്നുണ്ടായിരുന്നു.
“… ഇത്…ഇത് മുറ്റത്ത് നിന്ന പൂവ് അല്ലെ…” കൈയിലെ പൂവ് തിരിച്ചും മറിച്ചും നോക്കി സംശയോടെ ദേവു ചോദിച്ചു. അതെന്ന് പറഞ്ഞതെ ഓർമ ഉള്ളു പാർവതി ദേവി ആയി നിന്നവൾ ഭദ്രകാളിയായി മാറി.
“…ഞാൻ ഇത് എത്ര കഷ്ട്ടപെട്ട് വളർത്തിയ ചെടി ആയിരുന്നെന്നോ. ഏട്ടൻ ആരോട് ചോദിച്ചിട്ട അതിലെ പൂവ് പറിച്ചെ 😡…” കോപത്താൽ ദേവു ഉറഞ്ഞു തുള്ളി.
“… ഞാൻ… ഞാൻ അല്ല കല്ലുവാ…” ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടനെ പോലെ എന്തൊക്കെയോ പറഞ്ഞ് കല്ലുവൂനെ നോക്കിയതും തലയിൽ കൈയ്യും വെച്ച് അവൾ ഒറ്റ ഓട്ടം. പിന്നെ അവിടെ നിൽക്കുന്നത് പന്തി അല്ലാത്തത് കൊണ്ട് ഞാനും കല്ലുവിന്റെ പിന്നാലെ ഓടി.
രണ്ടുപേരും പോയപ്പോഴാ ദേവുവിന് ബോധോദയം ഉണ്ടായത്. ശെ ദേഷ്യപ്പെടണ്ടായിരുന്നു. തേജസ് ഏട്ടൻ എന്നോടുള്ള ഇഷ്ട്ടം കൊണ്ട് വന്നത് അല്ലെ. കൈയിലെ പൂവ് ഒന്ന് മണപ്പിച്ചു അതിൽ തേജസിന്റെ പ്രണയം അവളുടെ മൂക്കിലേക്ക് ഇരച്ചു കയറി. അറിയാതെ അവളുടെ കവിളുകൾ ചുവന്ന് ചുണ്ടിൽ നാണത്തിന്റെ പുഞ്ചിരി വിരിഞ്ഞു.
അതിനു ശേഷം തേജസും കല്ലുവും അടുക്കളയുടെ വശത്തേക്കെ പോയില്ല. ഇനി ചെന്നാൽ ദേവുവിന്റെ പ്രതികരണം എന്താവും എന്ന് ഒരു പിടിയും ഇല്ലല്ലോ. രാത്രി കല്ലുവും തേജസും ഊണ് മേശയിൽ അത്താഴം കഴിക്കാനായി ഒത്തുകൂടി. ദേവു ആണെങ്കിൽ കപട ദേഷ്യത്തിൽ ചപ്പാത്തിയും കറിയും വിളമ്പി തേജസിനും കല്ലുവിനും കൊണ്ട് കൊടുത്തു. ദേവുവിന്റെ മുഖഭാവം ശെരിയല്ലത്തോണ്ട് തേജസും കല്ലുവും തലകുനിച്ച് ആണ് ഇരിക്കുന്നത്.
“… അച്ഛാ… അച്ഛാ… ശൂ… ശൂ…” കല്ലു അടക്കത്തിൽ തേജസിനെ വിളിച്ച് ദേവുവിനെ നോക്കാൻ പറഞ്ഞു. അവനും ഒളിക്കണ്ണിട്ട് ദേവുവിനെ നോക്കിയതും അടുക്കളയിലേക്ക് പോവുന്ന ദേവുവിന്റെ തലയിൽ അവൻ കൊടുത്ത പൂവ്.
“… ഹ്മ്മ്… എന്താ നോക്കുന്നെ…” അടുക്കളയിൽ നിന്നും തിരികെ വന്നിട്ടും നിർത്താതെ ദേവുവിനെ നോക്കുന്നത് കണ്ട് അൽപ്പം പരുക്കനോടെ ദേവു ചോദിച്ചു.
“… അല്ല… പൂവ്…” മടിച്ചു മടിച്ച് തേജസ് ചോദിച്ചു.
“…ആ… അത്…ഞാൻ കഷ്ടപ്പെട്ട് വളർത്തിയ പൂവാ അതിനെ വെറുതെ കളയാൻ മനസ് വന്നില്ല അതുകൊണ്ട് തലയിൽ ചൂടിയെന്നെ ഉള്ളു…” തേജസിനോടുള്ള പ്രണയം ഉള്ളിൽ ഒതുക്കികൊണ്ട് ദേവു മുരടനാക്കി പറഞ്ഞു.
“… അച്ഛാ എന്താ ആലോചിക്കുന്നേ…” രാത്രി തേജസിന്റെ നെഞ്ചിൽ കിടന്ന കല്ലു ഒന്നും മിണ്ടാതെ ആലോചിച്ചു കിടക്കുന്ന തേജസിനോട് ചോദിച്ചു.
“… നിന്റെ അമ്മ ഒരു അൻറൊമാന്റിക് മൂരാച്ചി ആണല്ലോ എന്ന് ആലോചിച്ചതാ…” നെടുവീർപ്പ് ഇട്ടുകൊണ്ട് തേജസ് പറഞ്ഞു.
“… മൂരാച്ചി എന്നു പറഞ്ഞാൽ എന്താ…” മനസ്സിലാവാതെ കല്ലു ചോദിച്ചു.
“… അതൊക്കെ എന്റെ മോള് കുറച്ചൂടെ വളരുമ്പോൾ മനസിലാക്കിക്കോളും…” തേജസ് കല്ലുവിനോട് പറഞ്ഞു.
