“… ദേവു അവരൊക്കെ പോയോടി…” നല്ല ഇരുട്ടിയ ശേഷമാണ് തേജസ് ഉറക്കം എഴുനേറ്റ് അടുക്കളയിലേക്ക് വന്നത്.
“… അവരൊക്കെ എപ്പോഴേ പോയി…” അടുക്കളയിലെ പണികൾ തുടർന്നുകൊണ്ട് ദേവു പറഞ്ഞു.
“… എന്നെയൊന്ന് വിളിച്ചൂടാർന്നോ. വല്ലാത്ത തലവേദന ഒരു കട്ടൻ ഇട്ടു തരോ ദേവു…” നെറ്റിയിൽ കൈവെച്ച് തേജസ് ദേവൂനോട് ചോദിച്ചു.
“…മൂക്കറ്റം കുടിച്ചിട്ട് തലവേദന എടുക്കുന്നെന്നോ😡…” അൽപ്പം ദേഷ്യത്തോടെ ദേവു ചോദിച്ചു.
“… അത്.. ദേവൻ നിർബന്ധിച്ചപ്പോ ഇച്ചിരി കൂടിപോയി…”
“… ഏട്ടൻ നിർബന്ധിച്ചെന്ന് പറഞ്ഞ് നിങ്ങൾ മൊത്തവും എടുത്ത് മോന്തോ…” മറുപടി പറയാനാകാതെ തേജസ് തലകുനിച്ചിരുന്നു.
“…ഇന്നാ കുടിക്ക്…” ദേവു അപ്പോഴേക്കും കട്ടൻ ഇട്ട് തേജസിന്റെ അടുത്ത് കൊണ്ട് വെച്ചു.
“…സോറി ദേവു. ഇനി ഇങ്ങനെ ഉണ്ടാവാതെ ഞാൻ ശ്രദ്ധിച്ചോളാം…” ദേവു അതിന് ഒന്ന് മൂളി.
രാത്രി തേജസ് വേഗം കിടന്നു. ദേവുവിന് നേരെ കല്ലുവിനെയും കെട്ടിപ്പിടിച്ച് കിടക്കുന്ന തേജസിനെ ആ നിലാവെളിച്ചത്തിൽ കണ്ണിമ ചിമ്മാതെ ദേവു നോക്കി കിടന്നു. ഇടക്ക് അവന്റെ മുഖത്ത് തലോടാനും അവൾ മറന്നില്ല.
പാവം ഞാൻ എന്ത് പറഞ്ഞാലും ഒരു വാക്ക് എതിർക്കാതെ അനുസരിക്കും. കല്ലുവിനെ സ്വന്തം മോളെപോലെയാ നോക്കുന്നെ. നിരഞ്ജന്റെ കൂടെയുള്ള ജീവിതം നോക്കുമ്പോൾ ഇപ്പോൾ ഞാൻ ജീവിക്കുന്ന ജീവിതം സ്വർഗത്തുല്യം ആണ്. ഒന്ന് നിൽക്കാനോ തിരിയാനോ കഴിയാതെ വീർപ്പുമുട്ടിയ ആ ജീവിതം ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു. ഏതൊരു പെണ്ണും ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിതം അല്ലെ എനിക്ക് കിട്ടിയേ. എന്തൊക്കെയോ ആലോചിച്ചുകൂട്ടി ദേവു ഉറക്കത്തിലേക്ക് വഴുതി വീണു.
ഇന്നത്തെ ദിവസം ദേവു ലീവ് ആയിരുന്നു. ഉച്ചകഴിഞ്ഞു വലിയ വർക്ക് ഒന്നും ഇല്ലാത്തത് കൊണ്ട് തേജസ് നേരത്തെ വീട്ടിൽ എത്തി. ഡ്രസ്സ് മാറി മുറ്റത്ത് ഇരുന്ന് ഫോണിൽ കൂട്ടുമ്പോഴാണ് സ്കൂൾ കഴിഞ്ഞു ചാടിത്തുള്ളി കല്ലു വരുന്നത് കണ്ടത്.
“… ഇന്ന് വലിയ സന്തോഷത്തിൽ ആണല്ലോ…” എന്നെ കണ്ടപാടെ ഓടി എന്റെ മടിയിൽ കയറി ഇരുന്ന് കവിൾ ഉമ്മ തന്ന കല്ലുവിനോട് ഞാൻ ചോദിച്ചു.
“… ഇതെന്താ പൂവോ. ഇത് എവിടെന്നു പിച്ചിയത…” എനിക്ക് നേരെ നീട്ടിയ പൂവ് വാങ്ങി ഒന്ന് കറക്കി നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു.
“…ഇതേ… ഇത് എനിക്ക് ഒരാൾ തന്നതാ…” നാണത്തോടെ കല്ലു പറഞ്ഞു.
“… തന്നതോ ആര്…” ഞാൻ മനസ്സിലാവാതെ ചോദിച്ചു.
“… എന്റെ ക്ലാസ്സിലെ ആദിത്യൻ…” പുഞ്ചിരിയോടെ കല്ലു പറഞ്ഞു.
“…അവൻ എന്തിനാടി നിനക്ക് പൂവ് തരുന്നേ…” കല്ലുവിനെ ഞാൻ തുറിച്ചു നോക്കി.
“…ഈ അച്ഛന് ഒന്നും അറിയില്ല. ഇന്നാണ് വാല്നട്ട് ഡേ. I love you ഉള്ളോർ പൂവ് കൊടുക്കുന്ന ദിവസം…” കല്ലു പറഞ്ഞു.
“…വാല്നട്ട് അല്ലടി അണ്ടിപരിപ്പ്. വലന്റൻസ് ഡേ എന്ന് പറയാൻ പോലും അറിയാതെയാ പൂവ് കൊടുക്കാൻ നടക്കണേ …” ഞാൻ കല്ലുവിനെ ശാസിച്ചു.
“…അല്ല അവൻ പൂവ് തന്നപ്പോ നീ എന്തിനാ വാങ്ങിയെ…”
“… അത്… അത്…” നാണത്തോടെ കല്ലു എന്നെ കെട്ടിപിടിച്ച് എന്റെ കഴുത്തിനു പിന്നിലായി അവൾ മുഖം ഒളിപ്പിച്ചു.
“… ദൈവമേ… മുട്ടയിൽ നിന്നും വിരിയാത്ത കുരുപ്പിനും പ്രേമമോ…” നെഞ്ചിൽ കൈവെച്ചു ഞാൻ മുകളിലേക്ക് നോക്കി സ്വയം പറഞ്ഞു.
“… അച്ഛാ അമ്മക്ക് പൂവ് കൊടുത്തോ…” നാണം ഒക്കെ മാറിയതും കല്ലു ചോദിച്ചു.
“… ഇല്ല. ഇന്ന് ഏത് ദിവസം ആണെന്ന് പോലും നീ പറഞ്ഞപ്പോഴാ ഞാൻ അറിഞ്ഞേ…”
“… ശോ… അച്ഛൻ പൂവ് കൊടുക്കാതെ അമ്മ എങ്ങനെ അറിയും അച്ഛക്ക് അമ്മയോട് I love you ആണെന്ന്…” തലയിൽ കൈവെച്ച് കല്ലു ചോദിച്ചു.
“… അപ്പൊ കൊടുക്കാം അല്ലെ. എന്നാ ഈ പൂവ് ഇങ്ങ് എടുക്ക് ഞാൻ കൊണ്ട് പോയി കൊടുത്തിട്ടു വരാം…” കല്ലുവിന്റെ കൈയിൽ ഇരിക്കുന്ന പൂവ് വാങ്ങാൻ ഞാൻ ശ്രെമിച്ചതും അവൾ. തടഞ്ഞു.
