തേജാത്മികം – 14 5

 

“…എന്താ അച്ഛനും മോളും ഒരു കുശുകുശുപ്പ്. രണ്ടിനും ഉറക്കം ഒന്നും ഇല്ലേ…” ലൈറ്റ് എല്ലാം അണച്ച് റൂമിലെ കണ്ണാടിയിൽ മുഖം നോക്കവേ ദേവു തിരക്കി.

 

“… ഓ ഇവിടത്തെ ഹിറ്റ്ലർ വന്നു. മോള് വേഗം ഉറങ്ങിക്കോ ഇല്ലെങ്കിൽ ഇപ്പൊ അതിന് കേൾക്കാം…” കല്ലുവിനെ ബെഡിലേക്ക് കിടത്തി അവളോട് അടക്കം പറഞ്ഞു.

 

“… എന്താ വല്ലതും പറഞ്ഞായിരുന്നോ…” തേജസിന്റെ മുറുമുറുപ്പ് കേട്ട് ഇച്ചിരി കടുപ്പത്തിൽ ദേവു ചോദിച്ചു.

 

“… ഒന്നുമില്ല മാഡം. ആ ലൈറ്റ് ഒന്ന് അണച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ഉറങ്ങയിരുന്നു…” തേജസിന്റെ സംസാരം കേട്ട് അറിയാതെ ദേവു ചിരിച്ചുപോയി. എങ്കിലും ആരും കാണാതെ അത് ഒളുപ്പിച്ച് ലൈറ്റും ഓഫ്‌ ആക്കി കല്ലുവിനെ കെട്ടിപ്പിടിച്ച് ഉറങ്ങി.

 

“… എന്താ ഏട്ടാ എന്ത്പറ്റി…” ദേവു ഷോപ്പിൽ പോവാൻ ഒരുങ്ങി ഇറങ്ങിയപ്പോഴും വണ്ടിയുടെ ബോണറ്റ് പൊക്കി വെച്ച് നോക്കുന്ന തേജസിനോട് ദേവു ചോദിച്ചു.

 

“…വണ്ടിക്ക് ഒരു സ്റ്റാർട്ടിങ് ട്രൗബിൾ. എത്ര നോക്കിയിട്ടും കംപ്ലയിന്റ് പിടികിട്ടുന്നില്ല…” എഞ്ചിൻ റൂമിൽ നിന്നും തലമാറ്റാതെ തേജസ്‌ പറഞ്ഞു.

 

“…വർക്ക്‌ഷോപ്പിൽ നിന്നും ആളെ വരാൻ പറയാം. താത്കാലം ഞാൻ നിന്റെ വണ്ടിയിൽ ഷോപ്പിൽ വരാം…” അതും പറഞ്ഞ് ദേവൂവും തേജസും ദേവുവിന്റെ സ്കൂട്ടിയിൽ ഷോപ്പിലേക്ക് യാത്ര തിരിച്ചു.

 

എന്നത്തേയും പോലെ വൈകുനേരം ആയപ്പോ കല്ലു ഷോപ്പിൽ എത്തി. പിന്നെ അവളുടെ കുറമ്പിന് ഒത്ത് മാമനും ചേർന്നു. രണ്ടിന്റെയും സംസാരവും പ്രവർത്തിയും കണ്ടാൽ ഇതിൽ ആരാ കുട്ടിയെന്നു നമുക്ക് തോന്നിപോവും. നാളെ കല്ലുവിന്റെ സ്കൂളിൽ ലീവ് ആയോണ്ട് മാമൻ കല്ലുവിനെയും കൂട്ടിയാണ് വീട്ടിൽ പോയത്.

 

“…നീ ഇതുവരെ പോയില്ലേ…” പണിയിൽ മുഴുകി ഇരുന്ന ഞാൻ രാത്രി ആയതും ദേവു എന്നെ കാത്ത് നിന്നത് ഒന്നും ഞാൻ അറിഞ്ഞില്ല. ഷോപ്പിലെ ബാക്കി എല്ലാരും പോയി കഴിഞ്ഞിരുന്നു.

 

“… അത് കൊള്ളാം രാവിലെ എന്റൊപ്പം വണ്ടിയിൽ വന്നിട്ട് വൈകുനേരം ഏട്ടനെയും കാത്ത് നിന്നത് എന്റെ കുറ്റം ആയോ…” രണ്ടു കൈയ്യും ഇടുപ്പിൽ കൊടുത്ത് ദേവു എന്നെ ശകരിച്ചു.

 

“… സോറി ദേവു നിന്റെ കര്യം ഞാൻ ഓർത്തില്ല. നമുക്ക് ഇപ്പൊ പോവാമേ…” ഞൻ വേഗം പോയി ഡ്രെസ്സും മാറി ഷോപ്പും പൂട്ടി ദേവുവിന്റെ അടുത്തേക്ക് എത്തി.

 

“… നല്ല മഴക്കോള് ഉണ്ടല്ലോ വീട് എത്തുന്നതിന് മുമ്പ് പെയ്യോ…” സ്കൂട്ടിയിൽ ദേവുവിന് പിന്നിൽ കയറവേ ഞാൻ ചോദിച്ചു.

 

“… പെയ്താൽ എന്താ നമ്മൾ നനയും അത്രെ ഉള്ളു…” കുസൃതി ചിരിയോടെ ദേവു പറഞ്ഞു.

 

“… നിനക്ക് അതൊക്കെ പറയാം പനി പിടിച്ചു കിടന്നാൽ ആര് നോക്കും…”

 

“… ഏട്ടനെ നോക്കാൻ ഞാൻ ഇല്ലേ…” സാധാരണപോലെയാണ് ദേവു അത് പറഞ്ഞത് എങ്കിലും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം.

 

“… നീ ഇപ്പൊ നല്ലപോലെ സ്കൂട്ടി ഓടിക്കുണ്ടല്ലോ…” വണ്ടി ഓടിക്കവേ ഞാൻ ദേവുവിനെ ഒന്ന് പുകഴ്ത്തി.

 

“… ഞാൻ അന്നേ പറഞ്ഞില്ലേ ചെറിയൊരു സ്റ്റാർട്ടിങ് ട്രബിളെ എനിക്ക് ഉള്ളു ഓടിച്ചു പഠിച്ചാൽ ഞാൻ പുലി ആവുമെന്ന്…” അല്പം അഹങ്കാരത്തോടെ ദേവു പറഞ്ഞു.

 

“… ആണോ എന്നാൽ അതൊന്ന് അറിയണം അല്ലോ…” ഞാനും വിട്ടുകൊടുക്കാൻ തയ്യാർ അല്ലായിരുന്നു.ദേവുവിന്റെ കോൺസെൻട്രേഷൻ കളയുക എന്നതായിരുന്നു എന്റെ ലക്ഷ്യം.

 

“…ദേവു ഞാൻ വീഴാൻ പോകുപോലെ തോന്നുന്നു. ഞാൻ നിന്നെ പിടിച്ച് ഇരുന്നോട്ടെ…” നിഷ്കളങ്കമായ ഞാൻ ചോദിച്ചതും അവളുടെ ഭാഗത്ത് നിന്ന് സമ്മതം എത്തി.

 

ദേവുവിന്റെ പിന്നിലേക്ക് ചേർന്ന് ഇരുന്ന് അവളുടെ വയറിലൂടെ കെട്ടിപിടിച്ചു. ഒരുനിമിഷം വണ്ടി ഒന്ന് ഉലഞ്ഞു എങ്കിലും ദേവു ഒന്നും മിണ്ടിയില്ല. മുഖം അവളുടെ കഴുത്തിനു അടുത്തേക്ക് കൊണ്ടുപോയി അവളുടെ മുടി ഒതുക്കി പിൻ കഴുത്തിൽ പതിയെ ഊതി. ഇക്കിളിയിൽ പെണ്ണിന്റെ കഴുത്തിലെ രോമങ്ങൾ എഴുനേറ്റ് നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *