തേജാത്മികം – 3 35

 

 

 

“… തള്ള സമ്മതിക്കൂല. വാ തനു ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല…” അമ്മയെ കൊഞ്ഞനം കുത്തികാട്ടി തനുവിന്റെ കൈയ്യും പിടിച്ച് നേരെ എന്റെ മുറിയിലേക്ക് പോയി.

 

 

 

“…ഇത് എപ്പോഴാ ഫ്രെയിം ചെയ്തത്…” ബെഡിന് അരികിൽ ഉള്ള ടേബിളിൽ ഇരിക്കുന്ന എന്റെയും തനുവിന്റെയും ഫോട്ടോ എടുത്ത് നോക്കി ചോദിച്ചു.

 

 

 

“… ഓണപരിപാടി കഴിഞ്ഞ പിറ്റേന്ന് തന്നെ ഇത് സെറ്റ് ആക്കി. എങ്ങനെ ഉണ്ട് സൂപ്പർ അല്ലെ…” അതിന് തനു പുഞ്ചിരിച്ചു.

 

 

 

“… ടാ മോനെ ഒന്നിങ്ങു വന്നെടാ…” അപ്പോഴേക്കും അമ്മയുടെ വിളി എത്തി.

 

 

 

“… എന്താ അമ്മേ വിളിച്ചേ…” അടുക്കളയിൽ നിക്കുന്ന അമ്മയുടെ അടുത്തേക്ക് ചെന്നു.

 

 

 

“… ടാ ഊണിന് കറികൾ കുറവാടാ നീ വേഗം ജംഗ്ഷനിലെ കടയിൽ പോയി തൈരും പപ്പടവും വാങ്ങി വാ…” അടുക്കളയിലെ പൈസ ടപ്പയിൽ നിന്നും അമ്മ പൈസ എടുത്ത് തന്ന് എന്നെ പറഞ്ഞു വിട്ടു.

 

 

 

“…അമ്മേ ഞാൻ സഹായിക്കാം…” തേജസ്‌ ഏട്ടൻ കടയിൽ പോയതും ഞാൻ അമ്മയുടെ അടുത്തേക്ക് പോയി.

 

 

 

“…അയ്യോ അതൊന്നും വേണ്ട. മോൾക്ക് ഇതൊന്നും ശീലം ഇല്ലാത്തത് അല്ലെ…”

 

 

 

“… അതൊന്നും സാരമില്ല…” ഞാൻ അമ്മ അരിഞ്ഞോണ്ട് ഇരുന്ന കത്തി വാങ്ങൻ നോക്കി.

 

 

 

“…വേണ്ട മോളെ വെറുതെ ഡ്രസ്സ്‌ ഒന്നും ചീത്ത ആക്കണ്ട. ഇത് എനിക്ക് ചെയ്യാവുന്നതേ ഉള്ളു. മോൾ ഇത് കഴിചോ…” അമ്മ അരിഞ്ഞോണ്ട് ഇരുന്ന കാരറ്റ് എനിക്ക് തന്നു. ഞാൻ സന്തോഷത്തോടെ അത് വാങ്ങി.

 

 

 

“… മോളെ സത്യത്തിൽ ഇന്ന് സമരം തന്നായിരുന്നോ…” പച്ചക്കറി അരിയുന്നതിന്റെ ഇടക്ക് അമ്മ എന്നോട് ചോദിച്ചു.

 

 

 

“… അമ്മേ അത്…”

 

 

 

“…ആഹ് എനിക്ക് മനസിലായി. ഇന്നലെ തന്നെ അവൻ പറഞ്ഞായിരുന്നു എനിക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന്. പക്ഷെ മോളെ വീട്ടിലേക്ക് കൊണ്ട് വരും എന്ന് കരുതിയില്ല…” ചെറിയ ചിരിയോടെ അമ്മ പറഞ്ഞു.

 

 

 

“… അവൻ എപ്പോഴും നിന്റെ കാര്യം പറയനേ സമയം ഉള്ളു. അവന്റെ അച്ഛനെ പോലെ തന്നെയാ അവനും…”

 

 

 

“… അമ്മേ ഞാൻ ചോദിക്കണം എന്ന് വിചാരിച്ചതാ അച്ഛന് എന്താ പറ്റിയെ…”

 

 

 

“… പുള്ളിക്കാരൻ വലിയ പാർട്ടി നേതാവ് ആയിരുന്നു. ആര് വന്ന് സഹായം ചോദിച്ചാലും ഒന്നും നോക്കാതെ ചെയ്ത് കൊടുക്കും. അതുകൊണ്ട് തന്നെ നാട്ടുകാർക്ക് എല്ലാർക്കും ആളെ വല്യ കാര്യം ആയിരുന്നു. ഒരു ദിവസം സന്ധ്യനേരത്ത് ഒരു അതിർത്തി തർക്കം പരിഹരിക്കാൻ പോയതാ പിന്നെ മടങ്ങി വന്നില്ല…” അമ്മ ഒരു തേങ്ങലോടെ അമ്മ പറഞ്ഞു.

 

 

 

“…അമ്മേ സോറി എനിക്ക് അറിയില്ലായിരുന്നു…” എന്തോ അത് കേട്ടപ്പോ എനിക്ക് വല്ലാതെ സങ്കടം തോന്നി.

 

 

 

“…കുഴപ്പം ഇല്ല മോളെ. ഇവന്റെ കാര്യം ആലോചിക്കുമ്പോൾ എനിക്ക് പേടിയാ. മുന്നും പിന്നും നോക്കാതെയാ ഓരോന്ന് ചെയ്ത് കൂട്ടുന്നത്. സമരത്തിനും പാർട്ടി പ്രവർത്തനത്തിനും പോകരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. അല്ല അവനെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല അവന്റെ അച്ഛന്റെ ചോര അല്ലെ അങ്ങനെ വരും…” ഞാൻ അതിന് ഒന്ന് പുഞ്ചിരിച്ചു.

 

 

 

“…മോളെ..എന്റെ മോൻ ഒരു പാവമാ ആരെങ്കിലും അവനോട് സ്നേഹം കാണിച്ച തിരിച്ചു ചങ്ക് പറിച്ച് കൂടെ നിക്കും. അതുപോലെ തന്നെ സ്നേഹിച്ച ആരെങ്കിലും ചതിച്ച അവന് സഹിക്കാൻ കഴിയില്ല. മോൾ എനിക്ക് ഒരു വാക്ക് തരണം എന്ത് സംഭവിച്ചാലും അവസാനം വരെ അവന്റെ ഒപ്പം ഉണ്ടാവും എന്ന്…”

 

 

 

“…അമ്മേ എനിക്കും തേജസ്‌ ഏട്ടൻ എന്ന് പറഞ്ഞാൽ ജീവന. എന്തൊക്കെ സംഭവിച്ചാലും ഞാൻ ഏട്ടന്റെ കൂടെ തന്നെ ഉണ്ടാവും…” ഞാൻ അമ്മക്ക് ഉറപ്പ് കൊടുത്തു.

 

 

 

“… എന്താണ് അമ്മയും മോളും തമ്മിൽ ഒരു രഹസ്യം പറച്ചിൽ…” അപ്പോഴേക്കും തേജസ്‌ ഏട്ടൻ കടയിൽ നിന്നും തിരിച്ചെത്തി.

Leave a Reply

Your email address will not be published. Required fields are marked *