“… അല്ലെങ്കിലും ചേട്ടൻ ഇങ്ങനെയാ ഡ്രസ്സ് എടുക്കാൻ മാത്രം എന്റെ ഒപ്പം വരില്ലാ. ചേട്ടൻ വാ…” എന്റെ കൈയിൽ തൂങ്ങി ദേവു പറഞ്ഞു.
“… എന്താടാ നീ വരാത്തെ…”
“… അത് കുറച്ചു കഴിയുമ്പോൾ നിനക്ക് മനസിലായിക്കോളും…” എന്താ സംഭവം എന്ന് അറിയാതെ തല പുകഞ്ഞു നിന്ന എന്നെയും കൂട്ടി ദേവു ആ വലിയ തുണി കടയിലേക്ക് നീങ്ങി. ചെന്ന ഉടനെ അവിടെ അടുക്കി വച്ചിരുന്ന തുണിയെല്ലാം സെയിൽസ് ഗേളിനെ കൊണ്ട് എടുപ്പിച്ച് വിരിച്ചിട്ടു.
“… ഇതൊന്നും പോരാ വാ ചേട്ട നമുക്ക് അടുത്ത സെക്ഷനിലേക്ക് പോവാം…” ഇനി ഇതെല്ലാം ആ പാവം കൊച്ച് എടുത്ത് വയ്ക്കണോലോ എന്ന് ആലോചിച്ചപ്പോ എനിക്ക് വല്ലാത്ത വിഷമം തോന്നി.
“… ഏട്ടാ ഇത് എങ്ങനെ ഉണ്ട്…” ഒന്നു രണ്ട് ഡ്രസ്സ് അവൾ സ്വയം ദേഹത്ത് എടുത്ത് വെച്ച് എന്നോട് അഭിപ്രായങ്ങൾ ചോദിച്ചു. സത്യം പറഞ്ഞാൽ മാടംപള്ളിയിലെ ചിത്തരോഗിയെ ഞാൻ ദേവുവിൽ കണ്ടു.
“… ദേ ഏട്ടാ എനിക്ക് ഈ ഡ്രസ്സ് ഒക്കെ ചേരുന്നെകിൽ ചേരുന്നെന്ന് പറയണം ഇല്ലെങ്കിൽ ഇല്ലന്ന്. അതല്ലാതെ കുഴപ്പം ഇല്ല ആവറേജ് എന്നിങ്ങനെ പറഞ്ഞോണ്ടിരുന്നാൽ ഉണ്ടല്ലോ…” കൈമടക്കി എന്റെ വയറ്റിൽ ഒറ്റ ഇടി മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി. അവസാനം എങ്ങനെയോ ഒന്ന് രണ്ട് ഡ്രസ്സ് അവിടെന്ന് എടുത്തു.
“…ചേട്ട ആ ബില്ല് അടിക്കാൻ നിൽക്കുന്ന കൊച്ചിനെ നോക്കിയേ കൊള്ളാം അല്ലെ…” ബില്ലിങ് സെക്ഷൻ ക്യു നിൽക്കവേ ദേവു എന്നെ വിളിച്ചു സ്വകാര്യം പറഞ്ഞു.
“… ആാാഹ് കുഴപ്പം ഇല്ല…” അപ്പൊ തന്നെ ദേവു എന്നെ ഉഴപ്പിച്ചു നോക്കി.
“… കൊള്ളാം കൊള്ളാം നല്ല കൊച്ച്…” നേരത്തെ കിട്ടിയ ഇടിയുടെ ഓർമയിൽ വയറിൽ കൈവച്ചു ഞാൻ പറഞ്ഞു.
“…എന്നാ ഞാൻ പോയി പറയട്ടെ ചേട്ടന് ഇഷ്ട്ടാണെന്ന്…”
“… എന്റെ പൊന്ന് ദേവു ചതിക്കല്ലേ. ഞാൻ കമ്മിറ്റിഡ് ആടി. ഇതെങ്ങാനും തനു അറിഞ്ഞാൽ എന്നെ വച്ചേക്കില്ല…”
“… അട ഗൊമ്മാലെ😮. ഞാൻ അറിഞ്ഞില്ലല്ലോ ഇതൊന്നും. എന്തായാലും ചിലവ് ഉണ്ട് മോനെ പിന്നെ ഫുൾ ലവ് സ്റ്റോറിയും എനിക്ക് കേൾക്കണം…”
“… അതൊക്കെ പറയാം നീ ആദ്യം ബില്ല് അടക്കാൻ നോക്ക്…”
“… എന്റെ പൈസ ഒന്നും ഇല്ല ചേട്ടൻ വേണം പൈസ കൊടുക്കാൻ…”
“… ഇവളെ കൊണ്ട്…”പിന്നെ ഞാൻ തന്നെ ബില്ലും സെറ്റിൽ ചെയ്ത് പുറത്തേക്ക് ഇറങ്ങി എന്റെ കൈയിൽ തൂങ്ങിയ പെണ്ണിന്റെ നടപ്പ്. പാർക്കിംഗ് എത്തുന്ന വരെ എന്റെയും തനുവിന്റെയും എല്ലാ കാര്യങ്ങളും പെണ്ണ് കുത്തി കുത്തി ചോദിച്ചറിഞ്ഞു.
“…എങ്ങനെ ഉണ്ടെടാ എന്റെ പെങ്ങളുടെ ഷോപ്പിംഗ്…” ചോദ്യം ഇഷ്ട്ടപെടാതെ ദേവു ചുണ്ടും കോട്ടി സാധനങ്ങൾ കാറിലേക്ക് എടുത്ത് വെച്ചു.
“… ഭീകരം തന്നെ. നിനക്ക് ചെറിയൊരു സൂചന തരായിരുന്നു. അവിടെ ചെന്ന് ഉള്ള എല്ലാ ഡ്രെസ്സും അവരെക്കൊണ്ട് വലിച്ചു വാരി ഇടീപ്പിച്ചു എന്നിട്ട് ലാസ്റ്റ് പറയാ ഇവൾക്ക് ഒന്നും ഇഷ്ടപ്പെട്ടില്ല വേറെ ഷോപ്പിൽ പോവാന്ന്. അപ്പൊ ആ മാനേജർ ഒരു നോട്ടം നോക്കി ഞാൻ അങ്ങ് ഇല്ലാണ്ടായി. അവസാനം ഞാൻ നിർബന്ധിച്ചപ്പോഴാ ഇവൾ രണ്ട് ഡ്രസ്സ് വാങ്ങിയത്. പൊന്നളിയ ഇനി ഇവൾക്കൊപ്പം ഞാൻ ഇല്ല…” തൊഴുതുകൊണ്ട് ഞാൻ പറഞ്ഞു.
“… അല്ലെങ്കിലും ചേട്ടന്റെ കൂടെ ഞാൻ വരൂല. സ്വന്തമായി ഒരു തീരുമാനം ഇല്ലെന്നേ…”
“… അല്ലടാ ഇവൾക്ക് ഏത് കോളേജിലാ അഡ്മിൻ…”കാറിൽ യാത്ര ചെയ്യവേ ഞാൻ തിരക്കി.
“… അത് ഞാൻ പറയാൻ മറന്നു നിന്റെ കോളേജിലാ ഇവൾക്ക് അഡ്മിഷൻ കിട്ടിയേക്കുന്നെ…”
“… എന്റെ കോളേജിലോ 😲. പൊന്നു മോളെ ദേവു കോളേജിൽ എനിക്ക് നല്ലൊരു ഇമേജ് ഉള്ളതാ അത് നിയായിട്ട് ഇല്ലാതാക്കരുത്…” അതിന് ദേവു ബേഷ ചിരിച്ചു കാണിച്ചു.
