“… അത് girls secret. അങ്ങനെ ആണുങ്ങളോട് പറയാൻ പറ്റില്ല അല്ലെ അമ്മേ…” സപ്പോർട്ടിനും അമ്മയെയും കൂട്ടുപിടിച്ചു.
“…ഓ ഇപ്പൊ നിങ്ങൾ അമ്മയും മോളും ഒന്ന് നമ്മൾ പുറത്ത്…”
എന്റെ ജീവിതത്തിലെ നല്ല ദിനങ്ങളിൽ ഒന്നായിരുന്നു ഇന്ന്. തേജസ് ഏട്ടന്റെ വീടും അമ്മയെയും എനിക്ക് നല്ലപോലെ ഇഷ്ട്ടായി. വൈകുന്നേരം വരെ ഞാൻ അവിടെ തന്നെ ഉണ്ടായിരുന്നു. അമ്മ ഉച്ചക്ക്ചോർ തന്നു സ്നേഹത്തോടെ എനിക്ക് തല കെട്ടി തന്നു. പിന്നെ തേജസ് ഏട്ടന്റെ കൊച്ചിലത്തെ കൊറേ കുറുമ്പുകളും പറഞ്ഞു തന്നു. വയറും മനസും നിറഞ്ഞാണ് ഞാൻ വീട്ടിൽ പോയത്.
“… Helo തനുകുട്ടി എന്നാ ചെയ്യാ…” രാത്രി മാമന്റെ വീട്ടിൽ ചുമ്മാ നിന്നപ്പോ തനുവിനെ വിളിച്ചത.
“…എന്ത് ചെയ്യാൻ ഉറങ്ങാൻ പോവാ…”
“…ഇത്ര നേരത്തെയോ…” സമയം നോക്കിയപ്പോ 8 മണി ആയതേ ഉള്ളു.
“…ഇവിടെ ആരും ഇല്ല അതോണ്ട് ആന്റി പറഞ്ഞു നേരത്തെ കഴിച്ചിട്ട് കിടക്കാൻ…”
“…അങ്കിളും ആന്റിയും എവിടെ പോയി…”
“…ഓ ആന്റിയുടെ ബന്ധത്തിൽ ആരുടെയോ കല്യാണം. എന്നെ വിളിച്ചതാ എനിക്ക് പോവാൻ താല്പര്യം ഇല്ല…”
“… എപ്പോഴാ പോയത്…”
“…നാളെയ കല്യാണം ഇന്ന് വൈകിട്ട് പോയി നാളെ വൈകുനേരം ആവുമ്പോൾ വരും…”
ബൈ പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്തെങ്കിലും ഇവിടെ ഇരുന്നിട്ട് എനിക്ക് ഇരിപ്പ് ഉറച്ചില്ല. മാമനോടും അമ്മയോടും ചെറിയൊരു കള്ളം പറഞ്ഞ് ബൈക്ക് എടുത്ത് ഇറങ്ങി. തനുവിന്റെ വീടിന് മുന്നിൽ എത്തിയപ്പോ അവളുടെ റൂമിൽ വെട്ടം കണ്ടു. ബാക്കി എല്ലാ റൂമിലും ഇരുട്ടാണ്. സമയം കളയാതെ ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി മതിലും ചാടി നേരെ ബാൽക്കണിയിലേക്ക് വലിഞ്ഞു കയറി. അവളുടെ മുറിയിൽ നിന്നും ബാൽക്കണിയിലേക്ക് ഇറങ്ങുന്ന ഗ്ലാസ് ഡോറിൽ രണ്ട് മൂന്ന് തവണ മുട്ടി.
“… ആാാ… ആരാ പുറത്ത്…” ഉള്ളിൽ നിന്നും തനുവിന്റെ പേടിച്ചരണ്ട ശബ്ദം കേൾക്കാം.
“… തനു ഇത് ഞാനാ തേജസ്. വാതിൽ തുറക്ക്…” വീണ്ടും വാതിലിൽ മുട്ടി ഇച്ചിരി വൈകിയെങ്കിലും വാതിൽ തുറന്നു. പതിയെ മുറിക്ക് അകത്തേക്ക് കേറിയ ഞാൻ ഒന്ന് ഞെട്ടി.
“… ഇതെന്തടി വടിയൊക്കെ ആയിട്ട്…” തല അടിച്ചു പൊട്ടിക്കാൻ നിക്കുന്ന രീതിയിൽ വടിയും പിടിച്ചോണ്ട് നിന്ന തനുവിനെ നോക്കി ഞാൻ ചോദിച്ചു.
“… ദേ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട. രാത്രി ഒറ്റക്ക് വീട്ടിൽ ഉള്ളപ്പോ ഇതുപോലെ ചോദിക്കാതെയും പറയാതെയും വന്ന് വാതിലിൽ മുട്ടിയാൽ പിന്നെ എന്ത് വേണം😡…” കൈയിലെ വടി താഴേക്ക് ഇട്ടോണ്ട് തനു പറഞ്ഞു.
“… സോറി ഞാൻ അത് ആലോചിച്ചില്ല…”
“… ഏട്ടനോട് ഞാൻ പറഞ്ഞത് അല്ലെ ഇവിടെ ആരും ഇല്ലന്ന്. പിന്നെ എന്തിനാ എന്നെ ഇങ്ങനെ പഠിപ്പിച്ചേ…”
“… സത്യമായിട്ടും നിന്നെ പേടിപ്പിക്കാൻ ചെയ്തത് അല്ല…” തനുവിനെ അനുനയിപ്പിക്കാൻ എന്നോണം അവളെ കെട്ടിപ്പിടിക്കാൻ നോക്കിയതാ. എന്റെ കൈ തട്ടിമറ്റി കട്ടിലിൽ പോയി ഇരുന്നു.
“…ഏട്ടന് അറിയോ ഞാൻ എന്ത്മാത്രം പേടിച്ചെന്ന്. വാതിലിൽ മുട്ട് കേട്ടപ്പോ ആദ്യം കരുതി തോന്നൽ ആണെന്ന് പിന്നെയും കേട്ടപ്പോ എന്ത് ചെയ്യണം എന്നൊരു പിടിയും കിട്ടിയില്ല ഞാൻ പോലീസിനെ വിളിക്കാൻ ഒരുങ്ങിയതാ…”
“… അയ്യോ പോലീസോ 😮…”
“… പിന്നെ ഞാൻ എന്ത് ചെയ്യണം. ചേട്ടന്റെ സൗണ്ട് കേട്ടപ്പോ ചെറിയൊരു ആശ്വാസം ആയി. എന്നാലും പിന്നെയും ഒരു സംശയം അതാ കേറി വന്ന ഉടനെ ഏട്ടൻ അല്ലെങ്കിൽ തലക്ക് അടിക്കാൻ വടിയുമായി നിന്നത്…”
“… ദൈവമേ ജസ്റ്റ് മിസ്സ്. എന്റെ മുഖം കണ്ടില്ലെങ്കിൽ നീ എന്നെ കൊന്നേനേലോടി…”
