“…നീ ഇതുവരെ എഴുന്നേറ്റില്ലേ. ഞാൻ നാട്ടിൽ വന്നിട്ടുണ്ട് നീ റെഡി ആയി നിൽക്ക് ഞാൻ ഇപ്പോ എത്തും…”
പിന്നെ ചാടിപിടഞ്ഞെഴുനേറ്റ് കുളിച്ചു ഡ്രെസ്സുമാറി കാപ്പിയും കുടിച്ചു കഴിഞ്ഞപ്പോ വീടിന് മുന്നിൽ ഹോൺ അടി മുഴങ്ങി. പിന്നെ ഷൂവും കുത്തിക്കേറ്റി അമ്മക്ക് ഒരു ബൈയും പറഞ്ഞ് കാറിന്റെ അടുക്കലേക്ക് ഓടി. കാറിൽ കേറി സെന്റർ മിറർ നോക്കുമ്പോഴാ പിന്നിൽ വേറൊരാൾ.
“… ഹാ ഇന്ന് ഇവളും ഉണ്ടോ…”
“… എല്ലാ തവണയും എന്റെ ചേട്ടന്റെകൂടെ നിങ്ങൾക്ക് മാത്രം പോയാൽ മതിയോ…”
“… അമ്പോ രാവിലെ തന്നെ ഇവൾ കലിപ്പിൽ ആണെന്ന് തോന്നുന്നല്ലോ…” ദേവനെ നോക്കി ഞാൻ ചോദിച്ചു.
“… ഇന്നലെ വന്നപ്പോ തൊട്ട് തുടങ്ങിയതാ ഇന്ന് പുറത്ത് കൊണ്ട് പോണം എന്നും പറഞ്ഞ് മനുഷ്യന്റെ സ്വായിര്യം കെടുത്താൻ…”
“…ആരാടാ പട്ടി സ്വയിര്യകേട്…” പറഞ്ഞു തീർന്നതും പിന്നിൽ ഇരുന്നവളുടെ തല മുന്നിൽ ഇരുന്ന ദേവന്റെ തോളിൽ എത്തി.
“… ആആആഹ്…. വിടെടി പട്ടി…. ആഹ് …” വേദനയിൽ ദേവൻ കൂകി വിളിച്ചു.
“… ദേവു മോളെ വിടെടി. നിന്റെ ചേട്ടൻ പാവം അല്ലെ…”
“… തേജസ് ഏട്ടൻ പറഞ്ഞോണ്ട് ഞാൻ വെറുതെ വിട്ടേക്കുന്നു…” ദേവു പിന്നിലേക്ക് മാറി ചിരിച്ചു കാണിച്ചു.
“… കുട്ടിപിശാജ് കൈ കടിച്ചു പറിച്ചെന്ന തോന്നുന്നേ…” കൈ തടവിക്കൊണ്ട് ദേവൻ പറഞ്ഞു.
“… അല്ല എങ്ങോട്ടാ രണ്ടുംകൂടി രാവിലെ തന്നെ എന്നെ കൊണ്ട് പോവുന്നെ…” സീറ്റ് ബെൽറ്റ് ഇട്ടോണ്ട് ഞാൻ ചോദിച്ചു.
“… ഇവൾക്ക് കോളേജ് തുറക്കുകയല്ലേ അപ്പോ അല്ലറ ചില്ലറ ഷോപ്പിംഗ്…”
“… ങേ ഇവൾ കോളേജിൽ ഒക്കെ ആയോ…” അതിന് ദേവു പിന്നെയും ബേഷ ഇളിച്ചു കാട്ടി.
“… ഓ ബുദ്ധി വച്ച് കോളേജിൽ ചേർക്കാൻ ഇനിയും അഞ്ചാറ് കൊല്ലം കഴിയും…” സെന്റർ മിറർ വഴി ദേവൂനെ നോക്കി ദേവൻ പറഞ്ഞു.
“…ദേ ഏട്ടാ മിണ്ടാതിരുന്നില്ലെങ്കിൽ ഒരമ്മയുടെ വയറ്റിൽ പിറന്നതാണെന്നൊന്നും ഞാൻ നോക്കില്ല കേട്ടല്ലോ😡…” ദേവു കലിപ്പ് ആയി.
“…ദേവു ചില്ല്.അല്ല നിന്നെപ്പോലെ ഇവളെയും നാടുകടത്തിയോ…” ഞാൻ തിരക്കി.
“… ആഹ് ബെസ്റ്റ് അച്ഛനെ പറ്റി നിനക്ക് അറിയില്ലേ. പ്രായപൂർത്തിയ പെണ്ണുങ്ങളെ കെട്ടിച്ചു വിടണം എന്തിനാ പഠിപ്പിക്കുന്നത് എന്ന് ചോദിച്ച മുതല എന്റെ അച്ഛൻ. കോളേജിൽ പോയാൽ പെൺകുട്ടികൾ വഴിതെറ്റി പോവും എന്ന അച്ഛന്റെ വാദം…”
“… പിന്നെങ്ങനെ കോളേജിൽ ചേർന്ന്…”ഞാൻ എന്റെ സംശയം ചോദിച്ചു.
“…+2 ഇവൾക്ക് നല്ല മാർക്ക് ഉണ്ടായിരുന്നു. അച്ഛൻ അറിയാതെ കോളേജിലേക്ക് അപ്ലിക്കേഷൻ അയച്ചു അഡ്മിഷൻ കിട്ടിയപ്പോഴാ അച്ഛനോട് പറഞ്ഞെ. പുള്ളി ആണെങ്കിൽ അമ്പിനും വില്ലിനും അടുക്കുന്നില്ല അവസാനം ഇവളുടെ മുഴുവൻ ഉത്തരവാദിതോം ഞാൻ നോക്കിക്കോളാം എന്ന ഉറപ്പില ഇവളെ പഠിക്കാൻ വിടുന്നെ. നന്ദി വേണമെടി നന്ദി…” ഡ്രൈവിങ്ങിനിടക്ക് പിന്നിലേക്ക് നോക്കി ദേവൂന് താകീത് നൽകി.
“…അങ്ങയോട് ഈ ഉള്ളവൾ എന്നും കടപ്പെട്ടിരിക്കുന്നു വത്സ…” ദേവു തൊഴുതു വണങ്ങി അത് കണ്ടപ്പോ എനിക്ക് ചിരി പൊട്ടി.
ഇപ്പൊ ഏകദേശം ആളെ പിടി കിട്ടികാണുമല്ലോ. ഇതാണ് നമ്മുടെ ദേവന്റെ അനിയത്തി ഞങ്ങളുടെ ദേവു. ആദ്യം പോയി പുതിയ ബുക്കും ബാഗും ഒക്കെ വാങ്ങി ശേഷം നേരെ അവൾക്ക് ഡ്രസ്സ് എടുക്കാൻ കേറി.
“… എടാ നീ വരുന്നില്ലേ…” കാർ പാർക്ക് ചെയ്ത് ഇറങ്ങിയപ്പോ ആരെയോ കാൾ ചെയ്യുന്ന ദേവനെ നോക്കി ഞാൻ ചോദിച്ചു.
“…ഞാൻ ഇല്ലടാ നീ അവൾക്ക് ഒപ്പം പോയിട്ട് വാ…”
