തേജാത്മികം – 7 57അടിപൊളി  

 

“…രാവിലെ നല്ല സന്തോഷത്തിൽ ഇവിടെന്ന് പോയതാ. കുറച്ചു കഴിഞ്ഞതും വളരെ വിഷമത്തിൽ വന്ന് റൂമിൽ കേറി ഒറ്റ ഇരിപ്പ…”

 

“… ങേ അതിന് ഇപ്പൊ എന്താ സംഭവിച്ചെ…” കാലിലെ ഷൂസ് അഴിച്ചുകൊണ്ട് ദേവൻ ചോദിച്ചു.

 

“… ആ എനിക്ക് അറിയില്ല. ഞാൻ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല. കാര്യമായി എന്തോ പറ്റിയിട്ടുണ്ട് മോൻ ഒന്ന് ചോദിച്ചുനോക്ക്…”

 

“… ശെരി അമ്മേ ഞാൻ ചോദിക്കാം…” അമ്മയോട് ഒന്ന് പുഞ്ചിരിച്ചു അവൻ നേരെ തേജസിന്റെ മുറിയിലേക്ക് പോയി.

 

“… നീ വലിയ വിഷമത്തിൽ ആണെന്നാണല്ലോ അമ്മ പറഞ്ഞെ…” ഡ്രെസ്സ് പോലും മാറാതെ ഒരുകൈ മടക്കി മുഖം മറച്ചു കിടന്ന തേജസ്‌ ദേവന്റെ ശബ്ദം കേട്ടതും കട്ടിലിന്റെ സൈഡിലെ ചുവരിലേക്ക് ചാരി ഇരുന്നു.

 

“… ഒന്നും ഇല്ലടാ ചെറിയൊരു തലവേദന…” ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് അവൻ പറഞ്ഞു.

 

“… ആണോ. ടാബ്ലറ്റ് വല്ലതും കഴിച്ചോ…”

 

“… ഏയ്യ് കുഴപ്പം ഇല്ലടാ ഒന്ന് കിടന്നാൽ മാറിക്കോളും…”

 

“… ആണോ. ഇന്ന് നിന്റെ കൂടെ പുറത്തേക്ക് പോവാം എന്നാ കരുതിയെ. നിനക്ക് വയ്യാത്ത സ്ഥിതിക്ക് റസ്റ്റ്‌ എടുത്തോ…” തേജസിനെ അധികം ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ദേവൻ പോവാൻ ഒരുങ്ങി.

 

“… നീ രാവിലെ എന്റെ വീട്ടിൽ വന്നിരുന്നോ…” തേജസിന്റെ മുറിയുടെ വാതിൽക്കൽ എത്തിയതും ദേവൻ തിരിഞ്ഞ് അവനോട് ചോദിച്ചു.

 

“… ഇ… ഇല്ല… എന്താടാ…” ഒരു പതർച്ചയോടെ തേജസ്‌ ചോദിച്ചു.

 

“… രാവിലെ നിന്റെ ബൈക്കിന്റെ സൗണ്ട് കേട്ടപോലെ തോന്നി അതാ ചോദിച്ചേ…” ദേവൻ ഉള്ളിലെ സംശയം പ്രകടിപ്പിച്ചു.

 

“… അത് നിനക്ക് തോന്നിയത് ആവും ഞാൻ രാവിലെ ഒരു കസ്റ്റമറിനെ കാണാൻ പോയതാ…” തേജസ്‌ എങ്ങെനെയോ പറഞ്ഞൊപ്പിച്ചു. ദേവൻ അതിനൊന്ന് മൂളി പുറത്ത്‌ അമ്മയോട് കുറച്ചു നേരം സംസാരിച്ചശേഷം മടങ്ങി.

 

“… അമ്പോ..ദേവു ചേച്ചി കുളിച്ച് അമ്പലത്തിലൊക്കെ പോയിട്ടാണല്ലോ വരവ്. അപ്പൊ ഇന്ന് കാക്ക മലന്ന്പറക്കും…” വർഷോപ്പിലേക്ക് എത്തിയ ദേവൂനെ കണ്ട് കിച്ചു ചോദിച്ചു.

 

“… പോടാ അവിടെന്ന്. നിന്റെ ആശാൻ എവിടെടാ…” കൈയിലെ പ്രസാദം കിച്ചുവിന് നേരെ നീട്ടി ദേവു ചോദിച്ചു.

 

“… ഓ ആശാന് രാവിലെ എന്തോ പരിപാടി ഉണ്ട് വരാൻ താമസിക്കും എന്ന് പറഞ്ഞു. ആഹാ പായസം ഒക്കെ ഉണ്ടല്ലോ… ” കൈയിൽ മറ്റൊരു ഇലയിൽ പായസം കണ്ടതും കിച്ചു അത് എടുക്കാൻ നോക്കി അപ്പൊ തന്നെ ദേവൂന്റെ വക തലക്കിട്ട് കിഴുക്കും കിട്ടി.

 

“… ഹാ… എന്തിനാ ചേച്ചി ഇപ്പൊ എന്നെ തല്ലിയെ…” തല തടവികൊണ്ട് കിച്ചു ചോദിച്ചു.

 

“… ഇതേ നിനക്ക് ഉള്ളത് അല്ല. നിന്റെ ആശാന് ഉള്ളത് ആണ്…”

 

“…അതിന് മാത്രം ആശാന് എന്താ ഇത്ര പ്രത്യേകത…” കിച്ചുന് പായസം കൊടുക്കാത്ത ദേഷ്യത്തിൽ അവൻ ചോദിച്ചു.

 

“… അതൊന്നും നീ അറിയണ്ട…” ചിറി കോട്ടികൊണ്ട് ദേവു പറഞ്ഞു.

 

“… എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട് കേട്ടോ…” നാണം അഭിനയിച്ചുകൊണ്ട് കിച്ചു പറഞ്ഞു.

 

“… എന്ത് മനസ്സിലാവുന്നുണ്ട് എന്ന്…” കിച്ചുനെ ദേവു തുറിച്ചു നോക്കി.

 

“… ആശാനും ദേവു ചേച്ചിയും തമ്മിൽ…” ബാക്കി പറയാതെ കിച്ചു മുഖം പൊത്തി അവളെ ഒളിഞ്ഞു നോക്കി.

 

“… ച്ചി… പോടാ അവിടെന്ന്…” നാണത്താൽ ദേവു പൂത്തുലഞ്ഞു 🥰.

 

ഇനി അവിടെ നിന്നാൽ അവൻ ഓരോന്ന് കുത്തി കുത്തി ചോദിക്കും എന്ന് മനസിലായതോടെ മാമനെ കാണാൻ എന്ന വ്യാജേന അവൾ ഉള്ളിലേക്ക് കടന്നു. ഏറെ നേരം മാമനോട് ദേവു സംസാരിച്ചു എന്നാൽ ശരിക്കുള്ള ഉദ്ദേശം തേജസിനെ കാണുക എന്നത് ആയിരുന്നു. ഒരുപാട് നേരം കാത്ത് നിന്നെങ്കിലും തേജസ്‌ അങ്ങോട്ടത്തേക്ക് വന്നില്ല. ഫോൺ ആണെങ്കിൽ സ്വിച്ച്ഓഫും. വേറെ വഴിയില്ലാതെ ദേവു വീട്ടിൽ പോകാൻ ഒരുങ്ങി. ഒടുക്കം കൈയ്യിലെ പായസം കുടിക്കാനുള്ള യോഗം കിച്ചുവിലേക്ക് തന്നെ വന്നു ചേർന്നു.

 

“… ആശാൻ ഇന്നലെ എവിടായിരുന്നു. ഞാൻ എത്ര നേരം വിളിച്ചെന്നോ ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫും…”പിറ്റേന്ന് ഷോപ്പിൽ എത്തിയ തേജസിനോട് കിച്ചു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *