തേജാത്മികം – 7 57അടിപൊളി  

 

“… ഇവിടെ ആരോ ഞാനും ആശാനും അടിച്ചു പിരിഞ്ഞതിന്റെ ആഘോഷം തുടങ്ങിയെന്നു കേട്ടല്ലോ…” കിച്ചു കേറി വന്ന പാടെ മാമന്റെ കൈക്കാരന് നേരെ തിരിഞ്ഞു.

 

“… എടാ മോനെ. ഞാൻ നിന്നെ തല്ലിയത് മോശമായിപ്പോയി എന്ന് പറയുവായിരുന്നു…”

 

“…അതെ എന്റെ ആശാൻ എന്നെ തല്ലിയിട്ടുണ്ടെങ്കിൽ അതിനുള്ള അധികാരവും അവകാശവും പുള്ളിക്ക് ഉണ്ട്. അതുകൊണ്ട് അതിന്റെ പേരിൽ ഇവിടെ ആരും വിഷമിക്കണ്ട കേട്ടല്ലോ…” കിച്ചു അങ്ങനെ പറഞ്ഞതും എല്ലാരുടെയും വായ അടഞ്ഞു. ഇനി അവിടെ ഇരിക്കുന്നത് പന്തിയല്ല എന്ന് മനസ്സിലാക്കിയതും എല്ലാരും കൈ കഴുകാനായി പോയി.

 

“… മാമൻ ഇതുവരെ കഴിച്ചു തുടങ്ങിയില്ലേ…” തേജസിനെയും പിടിച്ചിരുത്തി കിച്ചു തന്റെ പൊതി തുറന്നുകൊണ്ട് മാമനോട് ചോദിച്ചു.

 

“… ഇല്ലടാ. ഞാൻ നിങ്ങളെ കാത്ത് ഇരിക്കായിരുന്നു…”

“… ഞങ്ങളെ നോക്കുന്നത് എന്തിനാ മാമന് ഓരോ അസുഖങ്ങൾ ഉള്ളത് അല്ലെ. അപ്പൊ സമയത്ത് ആഹാരം കഴിക്കണം എന്ന് അറിയില്ലേ…” ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലുള്ള കിച്ചുവിന്റെ സംസാരം കേട്ട് മാമൻ അതിശയിച്ചു പോയി.

 

“… അമ്മ ഇന്ന് എന്തോ സ്പെഷ്യൽ കൊടുത്ത് വിടാമെന്ന് പറഞ്ഞായിരുന്നു. ഞാൻ ഒന്ന് നോക്കട്ടെ…” കൗതുകത്തോടെ കിച്ചു തേജസിന്റെ പൊതി തുറക്കുന്ന സമയത്ത് കുറ്റബോധത്തോടെ തേജസ്‌ മാമനെ നോക്കി. മാമൻ അപ്പോൾ ഒന്ന് പുഞ്ചിരിച്ചു.

 

പിറ്റേന്ന് ദേവു രാവിലെ മുതൽ തുരു തുര തേജസിനെ വിളിച്ചോണ്ട് ഇരുന്നു. എന്നാൽ പതിവുപോലെ അവൻ ഫോൺ എടുത്തില്ല.

 

“…ആശാനേ…ദേവു ചേച്ചി ആശാനേ തിരക്കി വന്നിട്ടുണ്ട്…” പണിയിൽ ആയിരുന്ന തേജസിനോട് കിച്ചു വന്ന് പറഞ്ഞു.

 

“… എന്നിട്ട് ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞോ…”

 

“… ഉണ്ടെന്ന് പറഞ്ഞു പോയി😁…”

 

“… ഇവനെ കൊണ്ട്. എന്നാ നീ ഒരു കാര്യം ചെയ്യ് ഞാൻ പണി തിരക്കില അതുകൊണ്ട് ഇന്ന് കാണാൻ പറ്റില്ലെന്ന് പറയ്…” കിച്ചു അത് പറയാൻ പുറത്തേക്ക് പോയെങ്കിലും പോയപോലെ തിരിച്ചു വന്നു.

 

“… ഞാൻ പറഞ്ഞു ആശാനേ. പക്ഷെഎത്ര തിരക്ക് ഉണ്ടെങ്കിലും ഇന്ന് ആശാനേ കാണാതെ പോവില്ല എന്ന വാശിയില ചേച്ചി…”

 

“… അത് സാരമില്ല. കുറച്ച് കഴിഞ്ഞ് ഞാൻ ചെല്ലാതാവുമ്പോൾ അവൾ പൊക്കോളും…” കിച്ചു പിന്നെ ഒന്നും മിണ്ടാതെ അവന്റെ പണി ചെയ്യാൻ പോയി.

 

പണി തിരക്ക് കാരണം തേജസിന് അന്ന് ഉച്ചക്ക് ആഹാരം കഴിക്കാൻ പറ്റിയില്ല. ഉച്ചക്ക് രണ്ട് മണിയായപ്പോ വെള്ളം കുടിക്കാൻ വന്നപ്പോ ഷോപ്പിൽ ദേവു ഇരിക്കുന്നത് കണ്ടു അപ്പൊ തന്നെ അവൻ കിച്ചുവിനെ വിളിപ്പിച്ചു.

 

“… ടാ ദേവു ഇതുവരെ പോയില്ലേ…”

“… ഇല്ല ആശാനേ. ഞാൻ എത്രയോ പറഞ്ഞു നോക്കി പക്ഷെ ചേച്ചി കേൾക്കുന്നില്ല…”

 

“…ഈ പെണ്ണ്. അവൾ വല്ലതും കഴിച്ചായിരുന്നോ…”

“… ഇല്ല ആശാനേ. വന്നപ്പോ തൊട്ടുള്ള ഒറ്റ ഇതുപ്പാ ജലപാനം കഴിച്ചിട്ടില്ല. ചോർ കഴിക്കാൻ ഞാൻ വിളിച്ചതാ പക്ഷെ വരാൻ കൂട്ടാക്കിയില്ല. എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം…” ഒന്നും മനസ്സിലാവാതെ കിച്ചു ചോദിച്ചു.

 

“… അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. നീ ചെല്ലാൻ നോക്ക്…” കിച്ചുവിനെ പറഞ്ഞയച്ച് തേജസ്‌ അവന്റെ പണികളിൽ മുഴുകി.

 

വൈകിട്ട് ആറു മണി ആയപ്പോ ഒരുവിധം സ്റ്റാഫ്‌ എല്ലാം പോയി. അത്യാവശ്യ പണി ആയതോണ്ട് രാത്രിയിൽ തേജസ്‌ മാത്രം അവിടെ അവശേഷിച്ചു. കിച്ചുവിന് വീട്ടിലെ എന്തോ ആവശ്യം ഉള്ളതുകൊണ്ട് അവൻ ഇച്ചിരി നേരത്തെ പോയി. ഇല്ലെങ്കിൽ അവൻ തേജസിന്റെ ഒപ്പം നിന്നേനെ. ചെയ്തോണ്ടിരുന്ന വർക്ക് പൂർത്തിയാക്കി തേജസ്‌ ഇറങ്ങാൻ ഒരുങ്ങിയപ്പോ സമയം എട്ട് കഴിഞ്ഞിരുന്നു. ലൈറ്റ് എല്ലാം ഓഫ്‌ ആക്കി പുറത്തേക്ക് വരുമ്പോൾ മങ്ങിയ വെട്ടത്തിൽ ഒരു രൂപം കണ്ട്. പതിയെ അത് തേജസിന്റെ അടുത്തേക്ക് വന്നു.

“… ഏട്ടന്റെ തിരക്കെല്ലാം കഴിഞ്ഞോ…” സങ്കടത്തോടെയാണ് ദേവു അത് ചോദിച്ചത്.

“… ദേവു നീ പോയില്ലേ…” അതിശയത്തോടെ തേജസ്‌ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *