തേജാത്മികം – 8 28  

 

 

 

“…നിന്നെ അവിടെ എല്ലാം നോക്കിയെന്നോ. അവസാനം നിന്നെ കാണാത്തത് കൊണ്ട് മാമന്റെ കൂടെയ ഞാൻ തിരിച്ചു വന്നേ. തേജസേ എന്താടാ നീ ഒന്നും മിണ്ടാത്തെ…” ഇരുട്ടത്ത് ഉമ്മറത്ത് ഇരുന്ന തേജസിന്റെ അടുത്ത് എത്തി അവന്റെ തോളിൽ കൈ വെച്ചതും മദ്യത്തിന്റെ മണം അടിച്ചു.

 

 

 

അമ്മയെ മദ്യപിച്ചത് അറിയിക്കാതിരിക്കാൻ തേജസ്‌ റൂം ലക്ഷ്യമാക്കി നടന്നു. നടക്കുന്ന വേളയിൽ കാലുകൾ ഇടറുന്നുണ്ടായിരുന്നു. പക്ഷെ താൻ സ്റ്റഡി ആയി ആണ് നടക്കുന്നത് അതുകൊണ്ട് അമ്മ ഒന്നും അറിയില്ല എന്നാ ഭാവത്തിൽ ആയിരുന്നു അവൻ.

 

 

 

“… തേജസേ നീ ഒന്ന് അവിടെ നിന്നെ😡…” തേജസ്‌ ഹാളിൽ എത്തിയതും അമ്മ പിന്നിൽ നിന്നും വിളിച്ചു.

 

 

 

“… എന്താ അമ്മേ…” മാക്സിമം വിനയത്തോടെ അമ്മക്ക് സ്മെല് കിട്ടാതിരിക്കാൻ തേജസ്‌ വായ പൊത്തിയാണ് ചോദിച്ചത്.

 

 

 

“… നീ കുടിച്ചിട്ടുണ്ടോ😡…”

 

 

 

“… അമ്മേ അത്…”

 

 

 

“… എന്തിനാടാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ🥺. ഇനി നീ കുടിക്കില്ലെന്ന് എന്നോട് സത്യം ചെയ്തത് അല്ലെ. എന്നിട്ട്…” വിഷമം സഹിക്ക വയ്യാതെ അമ്മ ആകെ തളർന്നു.

 

 

 

“…അമ്മ ഇങ്ങനെ വിഷമിക്കല്ലേ. ഇന്ന് കുടിക്കാതെ എനിക്ക് പറ്റില്ല അത്രക്ക് നീറ്റൽ ഉണ്ട് ഉള്ളിൽ. ഇന്ന് ഒരു ദിവസം അമ്മ എന്നോട് ക്ഷമിക്ക്…” അത്രയും പറഞ്ഞൊപ്പിച്ച ശേഷം വേച്ച് വേച്ച് അവൻ റൂമിലേക്ക് പോയി. മറുത്ത് ഒന്നും പറയാൻ കഴിയാതെ അമ്മയും അവിടെ ഇരുന്നു.

 

 

 

പിറ്റേന്നു താമസിച്ചാണ് എഴുന്നേറ്റത്. എന്നും രാവിലെ അമ്മയാണ് എന്നെ വിളിച്ചെഴുനേൽപ്പിക്കാറുള്ളത് എന്നാൽ ഇന്ന് അത് ഉണ്ടായില്ല. ഇന്നലെ മദ്യപിച്ചത് കൊണ്ട് തന്നെ അമ്മയുടെ മുന്നിൽ ചെല്ലാൻ ഒരു മടി ഉണ്ടായിരുന്നു. അടുക്കളയിൽ നിന്ന അമ്മക്ക് മുഖം നൽകാതെ ഞാൻ പുറത്തേക്ക് ഇറങ്ങി പല്ല് തേച്ച് തിരിച്ചു വന്നു.

 

 

 

“… നീ ഒന്നും കഴിക്കുന്നില്ലേ…” മുറിയിൽ തന്നെ ഇരുന്ന എന്നോട് അമ്മ വന്ന് ചോദിച്ചു.

 

 

 

“… അഹ് കഴിക്കാൻ പോവാ…”

 

 

 

“… എന്നാ വന്ന് കഴിക്കാൻ നോക്ക്…” അമ്മക്ക് വലിയ മാറ്റം ഒന്നും എനിക്ക് തോന്നിയില്ല. സാധാരണ എന്നോട് പെരുമാറുന്നപോലെ തന്നെയാ പെരുമാറിയത്.

 

 

 

“… ഹെലോ… എന്താടാ രാവിലെ…” കഴിച്ച് കഴിഞ്ഞതും കിച്ചുവിന്റെ ഫോൺ എത്തി.

 

 

 

“…ആശൻ ജീവനോടെ ഉണ്ടോ എന്ന് അറിയാൻ വിളിച്ചതാ. ഇന്നലത്തെ ഫോം വെച്ചു അമ്മ തല്ലിക്കൊന്നോ എന്ന് അറിയണ്ടേ…”

 

 

 

“… ഇതുവരെ പ്രശ്നം ഒന്നും ഇല്ല. എന്നോട് ഇന്നലെ കുടിച്ചതിനെ പറ്റി ചോദിച്ചതെ ഇല്ല…” ഉമ്മറത്ത് ഇരുന്ന ഞാൻ അമ്മ വരുന്നുണ്ടോ എന്ന് അകത്തേക്ക് ഒളിഞ്ഞു നോക്കി കിച്ചുനോട് പറഞ്ഞു.

 

 

 

“…എന്നാൽ ആശൻ ഒന്ന് സൂക്ഷിച്ചോ. ഇതുവരെ അമ്മ അതേപറ്റി സംസാരിച്ചില്ലെങ്കിൽ she is planning something big…” കിച്ചു ഗൗരവത്തോടെ പറഞ്ഞു.

 

 

 

“…ഒന്നു പോയെടാ വെറുതെ മനുഷ്യനെ പേടിപ്പിക്കാതെ…”

 

 

 

“… അതൊക്കെ പോട്ടെ ആശൻ ഇന്ന് ഷോപ്പിലേക്ക് വരുന്നുണ്ടോ…”

 

 

 

“… ഇന്ന് വരാൻ ഒരു മൂഡ് ഇല്ലടാ. പിന്നെ വലിയ പണിയൊന്നും ഇല്ലല്ലോ എല്ലാം നീയും മാമനും കൂടി നോക്കി ചെയ്താൽ മതി…” അതും പറഞ്ഞ് തേജസ് ഫോൺ വെച്ച്.

 

 

ദേവു ഇപ്പൊ എന്ത് ചെയ്യായിരിക്കും എന്ന് ആലോചിക്കുമ്പോൾ ഉള്ളിൽ ഇപ്പോഴും ഒരു പിടച്ചില. ഇന്നലത്തെ കല്യാണവും ദേവുവിന്റെ ചിരിയും എല്ലാം തേജസിന്റെ മനസ്സിലേക്ക് ഓടി വന്നു. എന്നത്തേയും പോലെ രാത്രി അമ്മയുടെ മടിയിൽ കിടക്കുമ്പോഴാണ് അമ്മ ആ ചോദ്യം ചോദിച്ചത്.

 

 

 

“… നിനക്ക് ദേവൂനെ ഇഷ്ട്ടം ആയിരുന്നല്ലേ…” ഒരു നിമിഷം എന്ത് പറയണം എന്ന് അറിയാതെ അമ്മയുടെ മടിയിൽ ഞാൻ തലചരിച്ച് അങ്ങനെ കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *