തേജാത്മികം – 8 28  

 

 

 

നേരം ഇരുട്ടി പുലർന്നിട്ടും കാര്യമായി ഒന്നും തന്നെ നടന്നില്ല. കതിർമണ്ഡപത്തിലേക്ക് തലപൊലിയുടെ അകമ്പടിയോടെ വിവാഹ പുടവയിൽ ദേവു നടന്നടുത്തു. കിച്ചുവും തേജസും ആൾക്കൂട്ടത്തിന് ഇടയിൽ വെറു കാണികളായി ഇരിപ്പുണ്ടായിരുന്നു. മണ്ഡപത്തിൽ ഇരിക്കുമ്പോഴും ദേവുവിന്റെ കണ്ണുകൾ ആരെയോ തേടി അലഞ്ഞു. അവസാനം അത് ചെന്ന് നിന്നത് തേജസിന്റെ മുഖത്ത് ആയിരുന്നു.

 

 

 

“…ആശാനേ ചേച്ചിടെ അവസ്ഥ കണ്ടിട്ട് പാവം തോന്നുന്നു. ഇപ്പോഴും വൈകിയിട്ടില്ല ആശാൻ ചേച്ചിയെ വിളിച്ചിറക്ക് ബാക്കി നമുക്ക് നോക്കാം…”

 

 

 

കിച്ചു എന്തൊക്കെ പറഞ്ഞിട്ടും തേജസിന് ഒരു കുലുക്കവും ഇല്ലായിരുന്നു. കെട്ടുമേളം മുഴങ്ങിയപ്പോഴാണ് തേജസ്‌ യഥാർത്യത്തിലേക്ക് മടങ്ങി വന്നത്. തൊഴുകൈകളോടെ ഈറനണിഞ്ഞ കണ്ണുകളുമായി ഇരിക്കുന്ന ദേവുവിനെ കണ്ടപ്പോ എന്റെ ശ്വാസം നിൽക്കുന്ന പോലെ തോന്നി. ചുറ്റുമുള്ളവർക്ക് ഭയഭക്തിയോടെ ആനന്തകണ്ണുനീരുമായി താലി സ്വീകരിക്കാൻ ഒരുങ്ങുന്ന വധുവിനെ പോലെ തോന്നിയേക്കാം. എന്നാൽ ശെരിക്കും അവൾ ഉദ്ദേശിച്ചത് എങ്ങനെ എങ്കിലും ഈ നരകത്തിൽ നിന്നും രക്ഷിക്കണെ എന്ന് കേണുപറയുന്നത് ആണെന്ന് എനിക്ക് മാത്രെ അറിയൂ.

 

 

കഴിഞ്ഞു എല്ലാം കഴിഞ്ഞു. സുഹൃത്തിന്റെ വിശ്വാസം ആണോ എന്നെ പ്രാണനായി കരുതുന്ന പെണ്ണിന്റെ സ്നേഹം ആണോ വലുത് എന്ന ചോദ്യത്തിൽ സുഹൃത്ത് വിജയിച്ചിരിക്കുന്നു. അതെ ദേവു ഈ നിമിഷം മുതൽ നിരഞ്ജന് സ്വന്തം. എന്റെ ഒപ്പം ഇരുന്നവർ എല്ലാം സദ്യ കഴിക്കാനായി ഓടി. കുറ്റബോധത്തിൽ അനങ്ങാൻ കഴിയാതെ ഞാൻ അവിടെ തന്നെ ഇരുന്നു.

 

 

 

“… ഇനി എന്തിനാ ഇവിടെ ഇരിക്കുന്നത് വാ പോകാം 😡…” എന്റെ പക്കൽ ഇരുന്ന കിച്ചു ദേഷ്യത്തോടെ എന്നോട് പറഞ്ഞു.

 

 

 

“… കിച്ചു…” നിർവികാരനായി ഞാൻ അവനെ വിളിച്ചു.

 

 

 

“… ഞാൻ ആശാനോട് പറഞ്ഞത് അല്ലെ ചേച്ചിയെ വിട്ടു കളയരുതെന്ന്. എന്നിട്ട് ഇപ്പൊ…” എന്നോടുള്ള ദേഷ്യവും അമർഷവും എല്ലാം ആ വാക്കുകളിൽ ഉണ്ടായിരുന്നു.

 

 

 

“… ആശാൻ എന്റൊപ്പം വരുന്നെങ്കിൽ വാ. അല്ല ഇനി ആ കൊലച്ചോറ് കേറ്റിയിട്ടേ വരുന്നുള്ളൂ എങ്കിൽ ഞാൻ പോണു…” അത് പറഞ്ഞു കിച്ചു അവിടെ നിന്നും ഇറങ്ങാൻ നിന്നതും ഒന്നും മിണ്ടാതെ ഞാനും അവന്റൊപ്പം ഇറങ്ങി.

 

 

 

“…ടാ നിങ്ങൾ ഇത് എവിടെ പോണു. വാ സദ്യ ഉണ്ടിട്ട് പോകാം…”ഇറങ്ങാൻ തുനിഞ്ഞതും ദേവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു.

 

 

 

“…കഴിക്കാൻ നിൽക്കുന്നില്ല ചേട്ട. ഒരു ഹോസ്പിറ്റൽ കേസ് ഉണ്ട് എമർജൻസി ആയത്കൊണ്ട് പോയെ പറ്റു…” കിച്ചു എന്തൊക്കെയോ പറഞ്ഞ് തടി തപ്പാൻ നോക്കി.

 

 

 

“… ആണോ എന്നാൽ ഒരു ഫോട്ടോ എങ്കിലും എടുത്തിട്ടു പോവാം…” ദേവൻ നമ്മളെ നിർബന്ധിച്ചോണ്ടിരുന്നു.

 

 

 

അവസാനം ദേവന്റെ നിർബന്ധത്തിന് വഴങ്ങി ഞങ്ങൾ മണ്ഡപം ലക്ഷ്യമാക്കി നടന്നു. ഞങ്ങൾ വരുന്നത് കണ്ടതും നിരഞ്ജൻ വിജയി ഭാവത്തോടെ ദേവുവിന്റെ തോളിൽ പിടിച്ച് അവനോട് ചേർത്ത് നിർത്തി. ഏതോ വലിയ യുദ്ധത്തിൽ ജയിച്ച ചിരിയായിരുന്നു അവന്റെ മുഖത്ത്. എനിക്ക് അവനെ തല നിവർന്നു നോക്കാനുള്ള ദൈര്യം പോലും ഉണ്ടായില്ല.

 

 

 

“… തേജസ്‌ എന്റെ അടുത്ത്‌ നിൽക്കട്ടെ നിങ്ങൾ അപ്പുറത്ത് നിന്നോ…” ഫോട്ടോ എടുക്കാൻ സ്റ്റേജിൽ കയറിയതും നിരഞ്ജൻ എന്നെ അവന്റൊപ്പം നിർത്തി.

 

 

 

“…നീ ഈ വിവാഹം മുടക്കാൻ കാണിച്ചുകൂട്ടിയ പരാക്രമണങ്ങൾ എല്ലാം ഞാൻ അറിഞ്ഞു.പക്ഷെ ഒന്നും നടന്നില്ല അല്ലെ…” മുന്നിലെ ക്യാമറക്ക് പോസ് ചെയ്യുമ്പോഴും നിരഞ്ജൻ ആരും കേൾക്കാതെ എന്നോട് സംസാരിച്ചോണ്ട് ഇരുന്നു.

 

 

 

“…ആർക്ക് വേണ്ടിയാണോ നീ എന്റെ കൈ തല്ലിയൊടിച്ചത് ആ കൈകൊണ്ട് തന്നെ ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി. ഇനി പറയ് ഇതല്ലേ ഹീറോയിസം…”ഒന്നും പറയാൻ കഴിയാതെ ഞാൻ അങ്ങനെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *