സമീറ അടുക്കളയിൽ എന്തൊക്കെയോ കാട്ടി കൂട്ടുന്നുണ്ട് തിളച്ച ഉപ്പു വെള്ളത്തിൽ വാടിയയൊരു ക്യാരറ്റ് മുറിച്ചിട്ട് അവളെന്തു കറിയാണോ ഉണ്ടാക്കാൻ പോണേ
എന്തായാലും ചോറായല്ലോ കറി എന്തേലും കാന്റീനിൽ നിന്നെടുക്കാം ഞാൻ കുളിക്കാൻ കയറി
കുളി കഴിഞ്ഞു വന്നു അലമാര തുറന്നതും മുറിയാകെ നല്ലൊരു സുഗന്ധം പരന്നു ജീൻസ് അതിനു ചേരുന്ന ഷർട്ട് ഷഡ്ഢി അങ്ങനെ ഓരോ സെറ്റായി തിരിച്ചു തേച്ചു മടക്കി പെർഫ്യൂം അടിച്ചു റെഡിയാക്കി വെച്ചിരിക്കുന്നു ഇഷ്ട്ടമുള്ളത് എടുത്തിട്ടാ
മാത്രം മതി
ഇന്നലെ
ഞാൻ കോളജിൽ പോയ പുറകെ സമീറ വന്നു ചെയ്തു വെച്ച പരിപാടിയാണ് ഒരു കാലത്തും എന്റെ അലമാര ഇത്ര ഭംഗിയായി ഇരുന്നിട്ടില്ല
പെണ്ണ് കൊള്ളാലോ
ഉണ്ണിയേട്ടാ വാ കഴിക്കാം
ഡ്രസ്സ് മാറിയിട്ട് വരാടി
അതിനു പോവാൻ സമയമൊന്നുമായില്ല ല്ലോ കഴിച്ചിട്ട് ഡ്രസ്സ് മാറിയാൽ പോരെ
ഞാൻ ചുവരിലെ ക്ലോക്കിലേക്ക് നോക്കി ഏഴര ആയിട്ടേയുള്ളു ഇനിയുമുണ്ട് ഒരുപാട് സമയം
സാധാരണ ചോറും കറിയും വെച്ചു ഡ്രസ്സ് തേച്ചു കുളിച്ചു വരുമ്പോ കഴിക്കാൻ പോലും നേരമുണ്ടാവില്ല
എന്നാടി പെണ്ണെ കറി വെച്ചേ
ഇവിടെന്തിരിക്കുന്നു കറി വെക്കാൻ ഒരു ചമ്മന്തി അരച്ചു രണ്ട് മുട്ടയും പൊരിച്ചു ചോറു പൊതിഞ്ഞു വെച്ചിട്ടുണ്ട്
കുറച്ചു റവ ഉണ്ടായിരുന്നത് കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കിയിട്ടുണ്ട് വാ കഴിക്കാം പെട്ടെന്ന് ഉണ്ടാക്കിയത്കൊണ്ട് ശരിയായിട്ടൊന്നുമില്ല തത്കാലം ഇന്ന് അഡ്ജസ്റ്റ് ചെയ്യ്
ഈശ്വരാ….. അടുക്കള കാണാത്ത പെണ്ണാ എന്താണാവോ ഉണ്ടാക്കി വെച്ചേക്കുന്നെ ഞാൻ അടുക്കളയിലേക്ക് ചെന്നു
ഒരു പ്ലേറ്റിൽ ഉപ്പുമാവ് വിളമ്പി മൂടി വെച്ചിട്ടുണ്ട് പുഴുങ്ങി തൊലികളഞ്ഞ രണ്ട് ഏത്തപ്പഴം പപ്പടം വറുത്തത്
സ്പൂൺ കൊണ്ട് കുറച്ചു ഉപ്പുമാവ് തോണ്ടിയെടുത്ത് കഴിച്ചു അപാര രുചി പപ്പടം ഒരെണ്ണം എടുത്ത് കടിച്ചു നല്ല എരിവും ചെറിയ ഉപ്പും
ഈ പപ്പടമല്ലേ ഞാനും വറക്കുന്നെ അന്നേരം ഇതിനു എരിവൊന്നുമില്ലായിരുന്നല്ലോ ഞാനത് തിരിച്ചും മറിച്ചും നോക്കി സ്പൂൺ മാറ്റി വെച്ചു പ്ലേറ്റ് എടുത്ത് കയ്യിൽ പിടിച്ചു അവിടെ നിന്നു കൊണ്ടുതന്നെ അത് തീർത്തു ഇത്രേം രുചിയിൽ ഇന്ന് വരെ ഞാൻ ഉപ്പുമാവ് കഴിച്ചിട്ടേയില്ല ഉപ്പു മാവു ഉണ്ടാക്കിയ പാത്രം എടുത്തു നോക്കി അതിലൊന്നുമുണ്ടായിരുന്നില്ല
ഞാൻ മാറിയിട്ട തുണിയെല്ലാം എടുത്ത് വാഷിംഗ് മെഷീനിൽ കൊണ്ടുപോയിട്ടിട്ട് വന്നവൾ ചോദിച്ചു
ഉണ്ണിയേട്ടാ ഉപ്പുമാവ് നല്ലതാരുന്നോ
നീയെങ്ങെനെ പെണ്ണെ ഇതൊക്കെ പഠിച്ചേ
കൊള്ളില്ലായിരുന്നോ ഉണ്ണിയേട്ടാ
എന്റെ പൊന്നെ സൂപ്പർ
അവൾക്കൊരു സംശയം ഞാനവളെ കളിയാക്കുവാണോ എന്ന്
അവൾ പ്ലേറ്റ് എടുത്ത് നോക്കി അത് കഴുകിയ പോലെ വടിച്ചു നക്കിയാണ് ഞാൻ വെച്ചത്
എനിക്കൊട്ടും വെച്ചിട്ടില്ലേ ദുഷ്ട്ടാ
സോറി ഡാ ചക്കരെ നല്ല ടേസ്റ്റ് ആയിരുന്നു ഞാൻ മുഴുവനും കഴിച്ചു
പോയീ എനിക്കാകെ കുറ്റബോധം തോന്നി
അവള് രാവിലെ കഷ്ട്ടപെട്ടു ഉണ്ടാക്കിയിട്ട് അവളോട് വേണോന്നു പോലും ചോദിക്കാതെ
ശ്യേ… ഇനി എന്ത് ചെയ്യും
അവളെന്റെ മൂക്കിൽ പിടിച്ചു തിരുമ്മി
എന്റെ ചക്കരചേട്ടായിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാ അത് എനിക്കുള്ളത് ഉമ്മച്ചി അവിടെ ഉണ്ടാക്കിയിട്ടുണ്ട് അത് തിന്നില്ലേൽ തള്ളയെന്നെ കൊല്ലും
എന്നാലും……
ഒരു എന്നാലുമില്ല പൊന്നെ ചേട്ടായിക്ക് ഇഷ്ട്ടപെട്ടല്ലോ അതുമതിയെനിക്ക്
ഞാനവളെ ചേർത്ത് പിടിച്ചു ചുണ്ടോടു ചുണ്ട് ചേർത്തു
അവൾ എന്റെ പുറത്തൂടെ കൈ ചുറ്റി എന്നോട് ഒട്ടിച്ചേർന്നു നിന്നു ഞങ്ങളുടെ കണ്ണുകൾ അടഞ്ഞു കാമമായിരുന്നില്ല ആ നിമിഷം ഞങ്ങളുടെ ഉള്ളിൽ അതിനെല്ലാം ഉപരിയായ മറ്റെന്തോ ആയിരുന്നു
എത്ര നേരമാ നിൽപ്പ് നിന്നുവെന്നറിയില്ല ഞങ്ങൾ വേറേതോ ലോകത്തായിരുന്നു
ഇന്റർകോം ന്റെ ബെല്ലടിയാണ് ഞങ്ങളെ സ്വബോധത്തിലേക്കു തിരിച്ചു കൊണ്ടു വന്നത്
ഞാൻ പോയി ഫോണെടുത്തു
ഗംഗേട്ടനായിരുന്നു ലൈനിൽ
എന്താ ഏട്ടാ രാവിലെ
എടാ വനജ പ്രസവിച്ചു ആൺകുഞ്ഞു
എപ്പോഴാ ഏട്ടാ
