ഉണ്ണികുട്ടന്റെ യോഗം – 11 1അടിപൊളി  

ഒന്നും മിണ്ടാതെ കൈകൾ കോർത്ത് പിടിച്ചു

അവളെന്റെ തോളിലേക്ക് ചാരിയിരുന്നു

ക്ലോക്കിന്റെ ടിക് ടിക് സൗണ്ട് മാത്രം രണ്ട് ഹൃദയങ്ങൾ തമ്മിലായി സംസാരം

നിനക്കിന്ന് കോളജിലൊന്നും പോവണ്ടേടാ

ഇത്തയുടെ ഒച്ച കേട്ട് ഞാൻ തിരിഞ്ഞു നോക്കി

ഞങ്ങൾ എഴുനേറ്റു

എന്റെ കയ്യിലെ അവളുടെ പിടുത്തം മുറുകി

അവളെ കാണാത്ത കൊണ്ട് ഇത്ത വീണ്ടും വന്നതാണ് ഞാൻ കരുതി നീ കോളജിൽ പോയി കാണുമെന്നു ഇവൾക്കിന്ന് വിശപ്പും ദാഹവുമൊന്നുമില്ലേ എന്നറിയാൻ വന്നതാ

അപ്പോഴും ഞങ്ങൾ ഒന്നും മിണ്ടിയില്ല

ഞങ്ങളുടെ മുഖഭാവത്തിൽ നിന്നും ഇത്തക്കു തോന്നി ഞങ്ങളെന്തോ സീരിയസ് പ്രശ്നത്തിലാണ് എന്ന്

എന്താടാ ഉണ്ണി എന്തേലും കുഴപ്പമുണ്ടോ

ഇത്തക്ക് ഒരു നിമിഷം കൊണ്ട് ആധി കയറി

ഒന്നുമില്ലിത്ത

നിങ്ങൾ അച്ഛനും മോളും ഇത്ര സീരിയസായിട്ടിരിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല ല്ലോ എന്താണേലും എന്നോട് പറയെടാ

അവൾക്ക് ഗുരുജിയുടെ ആശ്രമത്തിൽ പോയി അദ്ദേഹത്തെ ഒന്ന് കാണണമെന്ന്

എന്താടി എന്തിനാ ഇപ്പൊ സാമിയെ കാണണേ എന്താ നിനക്ക് കുഴപ്പം

അവൾ എന്റെ പിന്നിലോട്ട് മാറി

ദേ തള്ളേ നിങ്ങടെ ചാട്ടവും തുള്ളലുമൊന്നും ഇങ്ങോട്ട് വേണ്ടാന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്

എന്റെ കൊച്ചിന് എന്ത് വന്നാലും നോക്കാൻ ഞാനുണ്ട് നിങ്ങടെ ഭരണം ഇവളോട് വേണ്ട ഞാനവളെ ചേർത്തു പിടിച്ചു മുന്നോട്ട് നിർത്തി അവളെന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു ഇത്തയെ നോക്കാതെ നിന്നു

എടാ ഞാനിവളുടെ പെറ്റ തള്ളയല്ലേ എനിക്കിവളുടെ കാര്യത്തിൽ ഒരവകാശവുമില്ലേ

നിങ്ങളുടെ അവകാശത്തിലൊന്നും ഞാൻ ഇടപെടുന്നില്ല പക്ഷെ എന്റെ കൊച്ചിനെ വഴക്കു പറയാനോ തല്ലാനോ പാടില്ല അവളുടെ ഭാഗത്ത് തെറ്റുണ്ടെൽ എന്നോട്

പറ ഞാൻ പറഞ്ഞു തിരുത്തിക്കോളാം

അപ്പൊ ഇവൾക്ക് ഞാനാരുമല്ല എനിക്കൊന്നു വഴക്കു പറയാൻ പോലുമുള്ള അധികാരമില്ല ഇവൾക്ക് വേണ്ടി പ്രാർത്ഥിക്കാത്തപള്ളികളില്ല നേരാത്ത നേർച്ചകളില്ല എന്നിട്ട് അവൾ എഴുനേറ്റ് നിന്നപ്പോ അവൾക്കെന്നെ വേണ്ടാ ഇത്ത കരച്ചില് തുടങ്ങി

സമീറ എന്നെ വിട്ടു ഇത്തയെ കെട്ടിപിടിച്ചു അങ്ങനെ പറയല്ലേ ഉമ്മീ എനിക്കെന്റെ ഉമ്മിയല്ലേ ഉണ്ടാരുന്നുള്ളു ഉണ്ണിയേട്ടന്റെ കാര്യത്തിൽ മാത്രമല്ലേ ഞാൻ ഉമ്മി പറയണത് കേൾക്കാത്തെയുള്ളു ഞാനിപ്പോ ഇങ്ങനെ നിക്കണത് തന്നെ ഈ ഉണ്ണിയേട്ടൻ ഉണ്ടായകൊണ്ടല്ലേ നിങ്ങളെന്നെ കെട്ടിച്ചു വിടും വരെയല്ലേ എനിക്കെന്റെ ഉണ്ണിയേട്ടന്റെ കൂടെ നിൽക്കാൻ

പറ്റു അതോണ്ടല്ലേ ഉമ്മി……എന്റെ നല്ല ഉമ്മിയല്ലേ ചുന്ദരി കുട്ടിയല്ലേ അവൾ ഇത്തയെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വെച്ചു നിന്നു കൊഞ്ചി

ഇത്ത അവളെ ചേർത്തു പിടിച്ചു നിന്നു

നിങ്ങള് ഉമ്മയും മോളും കൂടി പുറത്തിറങ്ങി നിന്നു സെന്റിയടിച്ചിരുന്നേൽ എനിക്ക് ഡ്രസ്സ് മാറി കോളജിൽ പോകാരുന്നു

രണ്ടും കൂടി കെട്ടിപിടിച്ചു കൊണ്ടു തന്നെ പുറത്തേക്കിറങ്ങി ഞാൻ വാതിൽ ചാരി ഡ്രസ്സ് മാറി കീയും ബാഗുമെടുത്ത് പുറത്തിറങ്ങി

വീട് പൂട്ടുന്നില്ലേ ഇത്ത ചോദിച്ചു

എന്തിനു എന്റെ മോളിവിടെ ഉണ്ടല്ലോ

ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു ഓടിച്ചു പോയി

കോളജിലേക്കുള്ള കുന്നു കയറുമ്പോൾ കണ്ടു ലത പതിയെ നടന്നു പോവുന്നത് ഞാൻ സ്പീഡ് കുറച്ചു പക്ഷെ നിർത്താതെ അവളെ കടന്നു പോയി

ഉണ്ണീ….. ആ വിളി ആഗ്രഹിച്ചിരുന്ന ഞാൻ പെട്ടെന്ന് ബ്രേക്ക് ചെയ്തു

അവൾ ഓടി അടുത്ത് വന്നു

പനി കുറഞ്ഞോ

മ്മ്മ്മ്മ്മ്മ് ഞാനൊന്നു മൂളുക മാത്രം ചെയ്തു

ഞാനും കൂടെ വന്നോട്ടെ എന്നാ വെയിലാ

മ്മ്മ്മ്മ്മ്….അതിനും മൂളൽ മാത്രം

അവൾ എന്റെ തോളിൽ പിടിച്ചു ബൈക്കിൽ കയറി ഒരു സൈഡ് ചെരിഞ്ഞിരുന്നു ഇന്നലത്തേപോലെ അങ്ങേയറ്റത്തു ഒന്നുമല്ല എങ്കിലും മുട്ടിയുരുമ്മിയുമല്ല ഒരു കൈ തോളിൽ വെച്ചു

പോവാം…

ഞാൻ മുന്നോട്ടെടുത്തപ്പോ അവൾ പിന്നോട്ടാഞ്ഞു വീഴാതിരിക്കാൻ എന്നെ മുറുക്കെ പിടിച്ചു

ബൈക്ക് പാർക്ക് ചെയ്തു തിരിച്ചു വരും വരെ അവളെന്നെ കാത്തു നിന്നു

എന്നോട് വഴക്കാണോ

ഞാൻ അടുത്ത് വന്നതും അവൾ പതിയെ ചോദിച്ചു കൊണ്ട് എന്റെ കൂടെ നടന്നു

Leave a Reply

Your email address will not be published. Required fields are marked *