എന്തിനു?
പിന്നെന്താ എന്നോടൊന്നും മിണ്ടാത്തെ
ഏയ് ഒന്നുമില്ല ഞാൻ പറഞ്ഞു
സ്റ്റെപ്പിനടുത്തു എത്തിയതും അവൾ വേഗം സ്റ്റെപ് കയറി പോയി
ക്ലാസ്സിൽ വെച്ചു ഇടക്ക് ഒന്ന് രണ്ട് വട്ടം ലത തിരിഞ്ഞു എന്നെ നോക്കിയെങ്കിലും ഞാനത് കണ്ടില്ലെന്നു നടിച്ചു
അളിയാ അവൾക്ക് ചെറിയൊരു ആട്ടമുണ്ട് കേട്ടോ നീയിപ്പോ ആഞ്ഞൊന്നു പിടിച്ചാ അവളിങ്ങു പോരും വിനോദ് അടുത്തിരുന്നു പതിയെ പറഞ്ഞു
വേണ്ടെടാ അവള് പോട്ടെ
ഓ ഞാനതങ്ങു വിശ്വസിച്ചേ
അവനെന്നെ കളിയാക്കി
ഉച്ചക്ക് ഞങ്ങൾ അഞ്ചു പേരുമായി വാക മരച്ചുവട്ടിൽ വട്ടം കൂടിയിരുന്നു അളിയാ നിന്റെ തക്കാളിക്കറി എടുക്ക് എനിക്കിന്ന് ചാറൊന്നുമില്ല ഏതാണ്ട് ഉലത്ത് മാത്രമേ ഉള്ളു
അജയൻ ഞാൻ ചോറു പൊതി അഴിക്കാനായി തിരക്ക് കൂട്ടി അളിയാ ഞാനിന്നു തക്കാളി കറി വെച്ചില്ല
എന്നാ പറിയാണേലും എടുക്കു നീ ഉണ്ടാക്കുന്നതിനു മുടിഞ്ഞ ടേസ്റ്റ് ആണ്
ഇതെന്താടാ പാഞ്ചാലിടെ സാരിയോ അഴിച്ചിട്ട് തീരുന്നില്ല ല്ലോ സുനിലാണ് എന്റെ ചോറു പൊതി തുറക്കുന്നത്
ആ പാത്രത്തിൽ കൊണ്ടുവരാനുള്ളതിന് ഈ മയിരാണെൽ അഴിച്ചിട്ടു തീരുന്നുമില്ല
6ഷീറ്റ് പേപ്പർ ഇട്ടാണ് പൊതി കെട്ടിയേക്കുന്നെ ആദ്യത്തെ രണ്ട് ഷീറ്റ് പേപ്പർ കഴിഞ്ഞപ്പോ മുതൽ പേപ്പറിൽ എണ്ണ പടർന്നു പിടിച്ചിട്ടുണ്ട്
എടാ അത് എണ്ണ ആവാതെ ഇരിക്കാനാ അത്രേം പേപ്പർ ഞാൻ തടി തപ്പനായി പറഞ്ഞു
എന്നാ കുണ്ണ പാത്രത്തിൽ കൊണ്ടു വന്നൂടെ
അന്നം തിന്നുന്ന വായിലാടെ കുണ്ണ വർത്താനങ്ങളു ഒന്ന് സമാധാനപ്പെട്ട് തുറക്കടെ പ്രകാശ് പാലക്കാട്കാരനാണ് അത് കൊണ്ടു തന്നെ അവന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്
ചാറു കറി ഒന്നുമില്ലാത്ത കൊണ്ടു കറിവേപ്പിലയിട്ട് കടുവറത്ത എണ്ണ ചോറിനു മുകളിൽ ഒഴിച്ചിരിക്കുന്നു
ദേ ഇരിക്കണ് ഇതിലെങ്ങും ഒരു പറിയുമില്ല അവൻ ചോറു പൊതി എന്റെ മുൻപിലേക്കു വച്ചു
ഞാൻ കുറച്ചു ചമ്മന്തി എടുത്തു കഴിച്ചു നോക്കി
ഒരു നിമിഷം ഞാനെന്റെ അമ്മയെ ഓർത്തു അമ്മ തേങ്ങ ചുട്ടരച്ചു അരക്കുന്ന ചമ്മന്തിയുടെ അതേ രുചി
തേങ്ങ ചിരകിയിട്ട് പൊരിച്ച മുട്ട
കടു പൊട്ടിച്ചു എണ്ണയൊഴിച്ച ചോറ്
ഞാനത് ആർത്തിയോടെ വാരിയുണ്ടു അവന്മാർ ഏതാണ്ടൊക്കെയോ പറയുന്നുണ്ടേലും സത്യത്തിൽ ഞാനൊന്നും
കേൾക്കുന്നില്ലായിരുന്നു ആ ചോറിന്റെ രുചിയിൽ ഞാൻ മയങ്ങി പോയിരുന്നു
എനിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ ഭാര്യയെ പോലെയോ അമ്മയെ പോലെയോ എന്റെ കാര്യങ്ങളിൽ കരുതലുള്ള സമീറ യുള്ളപ്പോൾ ഞാൻ എന്തിനു എന്നെ വേണ്ടാത്തവളുടെ സ്നേഹത്തിനായി യാചിക്കണം
ഇക്കാ സമ്മതിക്കുമെന്ന് ഉറപ്പാണ് ഇല്ലെങ്കിൽ അവൾ സമ്മതിപ്പിക്കും ഇത്തയോട് ഞാൻ പറഞ്ഞാൽ ഇത്തയും സമ്മതിക്കും നല്ല സ്വഭാവം കാണാനും നല്ലത് ഒരു വീട്ടിലെ എല്ലാ ജോലിയും അടുക്കും ചിട്ടയുമായി ചെയ്യാനുമറിയാം വിദ്യാഭ്യാസത്തിന്റെ കുറവേ ഉള്ളു
അവള് പഠിച്ചു ജോലി മേടിച്ചു ആ വരുമാനത്തിൽ കഴിയേണ്ട ഗതികേട് എനിക്കില്ലാത്തകൊണ്ട് അതുമൊരു പ്രശ്നമല്ല
വല്യേടത്തിയോട് പറഞ്ഞാ ഏടത്തി എന്റെ ഇഷ്ടത്തിന് എതിര് പറയില്ല ഏട്ടത്തി പറഞ്ഞാ ഏട്ടനും സമ്മതിക്കും ഏട്ടന്റെ വാക്കിന് എതിർവാക്കില്ല
ഡാ എഴുനേറ്റു വാടാ വിനോദിന്റെ വിളി എന്നെ ചിന്തയിൽ നിന്നുണർത്തി ഉച്ച കഴിഞ്ഞും ലതയെ തീരെ മൈൻഡ് ചെയ്തില്ല എന്റെ മനസ് മറ്റു ചില തീരുമാനങ്ങളിൽ എത്തിയിരുന്നു
ഇക്കയുടെ ഗേറ്റിൽ സമീറയെ കണ്ടില്ല
വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നു
വീടെല്ലാം അടിച്ചു തുടച്ചു വൃത്തിയാക്കി പുതിയ കർട്ടൻ ഇട്ടു സെറ്റിയിൽ പുതിയ കവർ ഇട്ടു ആകെ മൊത്തം ഒരു മാറ്റം
ചായ കപ്പുമായി അവൾ അടുക്കളയിൽ നിന്നു വന്നു
വീട് ഭരണം അങ്ങ് ഏറ്റെടുത്തോ
ഞാൻ ചിരിയോടെ ചോദിച്ചു കൊണ്ട് കപ്പ് വാങ്ങി
ഒരു മുൻ പരിചയം ഉണ്ടാവുന്നത് നല്ലതല്ലേ ഉണ്ണിയേട്ടാ
പെട്ടെന്ന് അവളൊരു മുതിർന്ന പെണ്ണായത് പോലെ വാക്കിലും പെരുമാറ്റത്തിലും പക്വത വന്നിരിക്കുന്നു
ബുള്ളറ്റിന്റെ സൗണ്ട് കേൾക്കുമ്പോൾ പാഞ്ഞു വരേണ്ട പെണ്ണാണ്
