ഞാനെന്റെ മനസ്സിനെ ബോധ്യപ്പെടുത്തി കണ്ണു തുറന്നു വണ്ടി സ്റ്റാർട്ട് ചെയ്തു ക്ലച്ചു ചവിട്ടി ഫസ്റ്റ് ഗിയറിലിട്ട് പതിയെ ക്ലച്ചിൽ നിന്നു കാലയച്ചു കാർ പതിയെ മുന്നോട്ട് നീങ്ങി തുടങ്ങി കുറെ ദൂരം അതേ ഗിയറിൽ തന്നെ പോയി സെക്കന്റ് ഗിയർ ഇട്ടു ക്ലച്ചിൽ നിന്നു കാലെടുത്തപ്പോ വണ്ടി ഒന്ന് കുതിച്ചു എങ്കിലും നിന്നില്ല
എനിക്ക് ആത്മവിശ്വാസം ഇരട്ടിച്ചു ടോപ് ഗിയർ കൊടുത്തു ഓടിച്ചു ടോപ് ഗിയറിൽ വന്നപ്പോൾ വണ്ടി കുത്തി കുത്തി പോവാൻ തുടങ്ങി ആക്സിലേറ്ററിൽ കാൽ അമർന്നു വണ്ടി സ്മൂത്ത് ആയി ഓടി തുടങ്ങി
വലിയ തിരക്കൊന്നുമില്ലാത്ത എല്ലാ റോഡുകളിലൂടെയും കയറ്റി ഓടിച്ചു പമ്പിൽ കൊണ്ടു പോയി ഡീസൽ അടിച്ചു
ഓടിക്കുന്തോറും എനിക്ക് ഹരമേറി വന്നു ടൗൺ വിട്ടു
കാർ മെയിൻ റോഡിലേക്കിറങ്ങി
കുറച്ചങ്ങു പോയപ്പോഴാണ് മെയിൻ റോഡിൽ ഓടിക്കൽ അത്ര സുഖമല്ല എന്ന് മനസിലായത് പുറകെ വരുന്നവരുടെ ഹോണടി ഒരു പ്രതീക്ഷയുമില്ലാത്ത ഇടത്തു നിന്നു പാഞ്ഞു വരുന്ന ആട്ടോകൾ വട്ടം ചാടുന്ന ആളുകൾ എന്തായാലും ഇറങ്ങി കുറച്ചു ദൂരം കൂടി പോവാം നല്ല വീതിയുള്ള ഒരിടത്ത് ഞാൻ വട്ടം തിരിച്ചു പുറകെ പാഞ്ഞു വന്ന ഒരു കാർ ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു അയാൾക്ക് നന്നായി ഒടിക്കാൻ അറിയാവുന്ന കൊണ്ട് വണ്ടി ഇടിച്ചില്ല
വെട്ടിച്ചു മാറ്റി നിർത്തി ഡോർ തുറന്നു ചാടിയിറങ്ങി വന്നു ആരുടെ കാലിന്റെ ഇടയിലോട്ടു നോക്കിയാടാ തായോളി വണ്ടി തിരിക്കുന്നെ
ഞാനും വണ്ടി നിർത്തി ഡോർ തുറന്നു പുറത്തിറങ്ങി
നീയെന്താടാ പറഞ്ഞെ
ഞാൻ ഡോർ വലിച്ചടച്ചു അയാളുടെ നേരെ ചെന്നു
എന്റെ വരവ് കണ്ടതെ അയാൾക്ക് മനസിലായി കാര്യമത്ര പന്തിയല്ലെന്നു
എന്താടാ നിന്റെ നാവിറങ്ങി പോയോ
ഞാനയാളുടെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു
ഞാനിപ്പോ വെട്ടിച്ചില്ലായിരുന്നേൽ വണ്ടി ഇടിക്കില്ലായിരുന്നോ
അതിനു
നീയിപ്പോ എന്താടാ എന്നെ വിളിച്ചേ
അയാൾ തിരിഞ്ഞു നോക്കി
അയാളുടെ കാറിൽ നിന്നും രണ്ട് പേര് കൂടി ഇറങ്ങുന്നു
അവരെ കണ്ടതും അയാൾക്ക് ധൈര്യമായി
കോളറിൽ പിടിച്ചിരുന്ന കൈ അയാൾ തട്ടി മാറ്റി
റോട്ടിൽ നോക്കി വണ്ടിയൊടിക്കണമെടാ തായോളി
പുറകിൽ ആളുണ്ടെന്ന അഹങ്കാരത്തിൽ അയാളെന്നെ വീണ്ടും തെറി വിളിച്ചു
പ്ടെ കൈ വീശി ഒറ്റയടി അയാളുടെ ചെകിട്ടത്തു
അയാളൊന്നു വെച്ചു മുട്ടു കാല് ഉയർത്തി അടിനാഭിക്കിട്ട് ഒറ്റയിടി
അയാൾ കുനിഞ്ഞവിടെ ഇരുന്നു
അയാളുടെ കാറിൽ നിന്നിറങ്ങിയവർ ഓടി അടുത്തേക്ക് വന്നു
കാല് മടക്കി കുനിഞ്ഞിരുന്നവന്റെ
തലക്ക് ഒരു തൊഴി അവൻ റോഡിലേക്ക് മറിഞ്ഞടിച്ചു വീണു
വന്നവര് രണ്ടും കൂടി വീണു കിടന്നവനെ പിടിച്ചു എഴുനേൽപ്പിച്ചു
ക്ഷമിക്കണം ചേട്ടാ ഇവനൊരു വെളിവില്ലാത്തവനാ ഇനി ഒന്നും ചെയ്യല്ലേ
അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നു
വല്ല ആവശ്യമുണ്ടാരുന്നോ നിനക്ക് എത്ര തവണ പറഞ്ഞു പതുക്കെ ഓടിക്കാൻ എന്നിട്ട് വല്ല്യ ആളാവാൻ പോയി അടിയും കൊണ്ടപ്പോ തൃപ്തിയായോ
അവന്റെ കൂടെ വന്നവര് തന്നെ അവനെ ചീത്ത വിളിച്ചുകൊണ്ട് അവനെയും പിടിച്ചു കൊണ്ടു പോയി
ഞാൻ കാറിൽ കയറി കുറച്ചു ഓവറായോ ഞാൻ അവനെന്നെ തായോളി ന്നു വിളിച്ച കൊണ്ടല്ലേ
അപ്പൊ അവന് രണ്ടെണ്ണം ആവശ്യമാ
ഞാൻ കാർ സ്റ്റാർട്ട് ചെയ്തു വീട്ടിൽ ചെല്ലുമ്പോ നാല് മണി കഴിഞ്ഞു
ചേട്ടൻ ആശാൻ വരുന്നതും കാത്തു മുറ്റത്ത് തന്നെ നിൽപ്പുണ്ടായിരുന്നു
ടാ നീ തന്നെയാണോ വന്നേ ആശാൻ എന്തിയെ
ഞാൻ വണ്ടി നിർത്തി പുറത്തിറങ്ങി
ആശാൻ ഉച്ചക്ക് ടൗണിൽ ഇറങ്ങി പോയല്ലോ
അപ്പൊ നീ എവിടാരുന്നു
ഞാൻ തന്നെ കുറെ നേരം ഓടിച്ചു
പിന്നെ ഒറ്റ ദിവസം കൊണ്ടു നീ തന്നെയങ്ങു ഓടിക്കാറായി ഒന്ന് പോടാ നുണയാ
എന്നാ വേണ്ട നീ വിശ്വസിക്കേണ്ട ഇപ്പോ ഞാൻ തന്നെയാണോ ഇങ്ങോട്ട് കൊണ്ടു വന്നേ
അത് ആശാനെ നീ ആ വഴിയിൽ ഇറക്കി നിർത്തിയിട്ട് വല്യ ആളാന്നു കാണിക്കാൻ തന്നെയിങ്ങു വന്നതല്ലേ അവിടന്നു ഈ വീട്ടുമുറ്റം വരെ ഞാനും തന്നെ കൊണ്ടു വരും
ശരി ശരി എനിക്ക് വിശക്കുന്നു രാവിലെ 4 ഇടിയപ്പം കഴിച്ചിട്ട് ഇറങ്ങിയതാ ഞാൻ പോയി എന്തേലും
