ഉണ്ണികുട്ടന്റെ യോഗം – 8 11അടിപൊളി  

അത് കൊണ്ട് ഏടത്തിമാരുടെ കൂടെ എപ്പോഴും വാല് പോലെ ആരെങ്കിലും ഉണ്ടാവും

ഏട്ടന്മാർ പതിവ് പോലെ കൃഷിയുടെയും പണിയുടെയും പുറകെ തന്നെയാണ്

ഞാൻ മാത്രം ആ വീട്ടിൽ ഒറ്റപ്പെട്ട അവസ്‌ഥയിലായി ഞാൻ അടുക്കളയിലേക്ക് ചെന്നു

സാധാരണ മേശപ്പുറത്ത്‌ ഒരു ഗ്ലാസ്സ് ജഗ്ഗ്‌ നിറയെ വെള്ളം എടുത്തു വെക്കാറുള്ളതാണ്   ഇന്നത് കാണുന്നില്ല

കുടിക്കാൻ വെള്ളം വെച്ചിട്ടില്ലേ?

ഏടത്തിമാരുടെ അമ്മയും മറ്റേ സ്ത്രീയും അവിടെ ഇരുന്നു ചായ കുടിക്കുന്നുണ്ട്  അവരത് കേട്ട ഭാവമില്ല

ഞാൻ ഒന്നു കൂടി ചോദിച്ചു

കുടിക്കാനുള്ള വെള്ളം എവിടെ

ആ കിണറ്റിൽ ഇഷ്ട്ടം പോലെ വെള്ളമുണ്ടല്ലോ കോരി കുടിച്ചു കൂടെ വേറെ പണിയൊന്നുമില്ല ല്ലോ  ഏടത്തിയുടെ അമ്മ പുച്ഛത്തോടെ പറഞ്ഞു

എനിക്കാകെ വിറഞ്ഞു കയറി പക്ഷെ ഏടത്തിമാരുടെ അമ്മയായ കൊണ്ട് ഞാനൊന്നും മിണ്ടാതെ ഇറങ്ങി പോന്നു

രണ്ട് ഏടത്തിമാരും ഞാൻ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും അന്വേഷിക്കുന്നില്ല

ഇത്രയും ദിവസം പഠിക്കാൻ ഉണ്ടായിരുന്ന കൊണ്ട് യാതൊന്നും അറിഞ്ഞില്ല പക്ഷെ ഇന്ന് മുതൽ ഒന്നും ചെയ്യാനില്ല

ടീച്ചർ എന്നാലും എവിടെ പോയതാവും ചിലപ്പോൾ അവരുടെ വീട്ടിൽ പോയതാവനെ വഴിയുള്ളു അല്ലാതെ സെബാൻ പറഞ്ഞത് പോലെ ഒന്നുമാവില്ല

ഞാൻ ഡ്രസ്സ് പോലും മാറാതെ കട്ടിലിലേക്ക് മറിഞ്ഞു

ഇനി സെബാൻ പറഞ്ഞതാണ് സത്യമെങ്കിലോ

ടീച്ചറെ പോലീസുകാരൻ ഉപേക്ഷിച്ചതല്ലല്ലോ ടീച്ചർ അയാളുടെ ഉപദ്രവം സഹിക്കാതെ അയാളെ ഉപേക്ഷിച്ച കാര്യം ടീച്ചർ തന്നെ പറഞ്ഞിട്ടുണ്ടല്ലോ

പിന്നെ വിജയകുമാർ സാർ വന്നതിൽ പിന്നെ………

ശരിയാണല്ലോ അതിനു ശേഷമാണ് എന്നെ പത്തിലെ പരീക്ഷ എഴുതിക്കാൻ ടീച്ചർ ആലോചിക്കുന്നത് അതിനു മുൻപ് എത്രവട്ടം ഞാനാ വീട്ടിൽ ചെന്നതാ ഒരിക്കൽ പോലും ടീച്ചറങ്ങനെ ഒരു കാര്യം എന്നോട് പറഞ്ഞട്ടില്ല

എന്നോടൊന്നു ചോദിക്കുക പോലും ചെയ്യാതെ ഗംഗേട്ടനെ വിളിച്ചു കാര്യം പറഞ്ഞു എന്നോട് പരീക്ഷ എഴുതുവാൻ പറയിക്കുകയാണ് ചെയ്തെ

ഈ കൊല്ലം ഞാൻ പത്തിലെ പരീക്ഷ എഴുതിയാൽ ജയിച്ചാലും തോറ്റാലും ഞാൻ സ്കൂളിൽ നിന്നു പോയെ പറ്റു അപ്പോൾ എന്നെ ഒഴിവാക്കാൻ ടീച്ചർ കണ്ടു പിടിച്ച മാർഗമാണ് ഈ പരീക്ഷ എഴുതിക്കൽ

ഞാൻ സ്കൂളിൽ ഉള്ളടത്തോളം അവരുടെ ബന്ധം നന്നായി പോകില്ല എന്ന് പേടിച്ചു എന്നെ മനഃപൂർവം ഒഴിവാക്കാനായിരുന്നോ ഇതെല്ലാം

എങ്കിലത്‌ എന്നോട് നേരിട്ട് പറയാരുന്നില്ലേ എന്തിനീ കള്ളകളി ഞാൻ ആദ്യമായി എന്റെ പെണ്ണെന്നു കരുതി സ്നേഹിച്ചതല്ലേ എന്നോട് പറഞ്ഞാൽ എന്റെ ജീവൻ വരെ കൊടുക്കാൻ ഞാൻ തയ്യാറായിരുന്നല്ലോ

ഓരോന്ന് ആലോചിച്ചു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

അവളോടുത്തുള്ള സുന്ദര നിമിഷങ്ങൾ…..

കുഞ്ഞിനെ എന്റെ നെഞ്ചത്ത് കിടത്തിയുറക്കി എന്നെ കെട്ടിപിടിച്ചവൾ കിടക്കുമ്പോൾ

അവളെന്റെ ഭാര്യയും അതെന്റെ സ്വന്തം കുഞ്ഞുമായിരുന്നു അങ്ങനെ കിടന്നു എത്രയെത്ര സ്വപ്നങ്ങൾ കണ്ടിരിക്കുന്നു

പ്രായ വ്യത്യാസമോ രണ്ടാം കെട്ടുകാരി ആണെന്നോ ഒരു കുഞ്ഞിന്റെ അമ്മയാണെന്നോ നോക്കാതെ അവളെ കല്യാണം കഴിച്ചു കൃഷിയും കാര്യങ്ങളുമൊക്കെയായി ഒരഞ്ചാറു മക്കളുമായുള്ള ജീവിതം അങ്ങനെ എന്തെല്ലാം സ്വപ്നങ്ങൾ

എല്ലാ മക്കൾക്കുമുള്ള പേര് വരെ അവള് കണ്ടു പിടിച്ചിരുന്നു

നേരം സന്ധ്യായി  രാത്രിയായി ഭക്ഷണം കഴിക്കാൻ പോലും ആരുമെന്നെ വിളിച്ചില്ല വിളിച്ചാലും എനിക്കൊന്നും കഴിക്കണമെന്ന തോന്നലുമില്ലായിരുന്നു

രാത്രി വളരെ വൈകിയും എനിക്ക് ഉറക്കം വന്നില്ല വെളുപ്പിന് എപ്പോഴോ ഒന്നു മയങ്ങി

നേരം വെളുത്തതും തലേ ദിവസമിട്ടിരുന്ന യൂണിഫോം മാറ്റി ഒരു മുണ്ടും ഷർട്ടുമെടുത്തിട്ട്  പല്ലു പോലും തേക്കാതെ മീനാക്ഷിയമ്മയുടെ വീട്ടിലേക്കു വെച്ചു പിടിച്ചു

ആരിത്  ഉണ്ണികുഞ്ഞോ എന്താ കുഞ്ഞേ രാവിലെ തന്നെ

മീനാക്ഷിയമ്മ എന്നെ കണ്ടതും അഴയിൽ കിടന്ന ഒരു തോർത്തെടുത്തു ബ്ലൗസിനു കുറുകെ ഇട്ടു മുറ്റത്തേക്കിറങ്ങി വന്നു

കയറിയിരിക്ക് കുഞ്ഞേ

ഇരിക്കുന്നില്ല  ഞാനൊരു വിവരം ചോദിക്കാൻ വന്നതാ

Leave a Reply

Your email address will not be published. Required fields are marked *