ഉണ്ണികുട്ടന്റെ യോഗം – 8 11അടിപൊളി  

എന്നിട്ട് അവർക്കുള്ള പൈസ ആരു കൊടുക്കും നിന്റെ ചേട്ടന്റെ പിശുക്ക് സ്വഭാവം നിനക്കറിയാത്തതൊന്നുമല്ലല്ലോ

വയറ്റിലുണ്ടാക്കാൻ എനിക്കു പറ്റുമെങ്കിൽ ബാക്കി നോക്കാനും എനിക്കു പറ്റും

ചേട്ടനോട് ഞാൻ പറഞ്ഞോളാം

താങ്ക്സ് ഡാ ചക്കരെ

ഞാൻ എങ്ങനെ ആ തള്ളയുടെ കൂടെ ആ വീട്ടിൽ നിൽക്കും എന്നോർത്തു വിഷമിച്ചിരിക്കുവാരുന്നു

കല്യാണം കഴിഞ്ഞതിൽ പിന്നാ സ്വസ്ഥമായിട്ടൊന്നു ജീവിച്ചു തുടങ്ങിയത് ഇനിയും അങ്ങോട്ട് പോവണമല്ലോ എന്ന വിഷമത്തിലായിരുന്നു ഞാൻ

കരച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞെങ്കിൽ വന്നു ഭക്ഷണം കഴിച്ചോ

ചെറിയേടത്തി വാതിൽക്കൽ നിന്നു വിളിച്ചു

നിമിഷനേരം കൊണ്ടു ഏടത്തി  ഉപ്പുമാവ് ഉണ്ടാക്കി വെച്ചിരുന്നു  സങ്കടമെല്ലാം പെയ്തൊഴിഞ്ഞപ്പോൾ മുടിഞ്ഞ വിശപ്പ്

ഉണ്ടാക്കിയത് മുഴുവൻ ഞാൻ ഒറ്റയടിക്ക് കഴിച്ചു തീർത്തു

എവിടെപ്പോയി മന്തരയും ശുർപ്പണഖയും?

അവരാ മുറിയിൽ കാണും ഇനി നിന്റെ ഏട്ടന്മാർ വരുമ്പോ എന്തൊക്കയാ പറഞ്ഞു പിടിപ്പിക്കേണ്ടത് എന്ന ആലോചനയിലാവും

ശരിക്കും നിങ്ങളുടെ അമ്മ തന്നെയാണോ അത്

ഞങ്ങൾ കുറെ വർഷങ്ങളായിട്ട് ചിന്തിച്ചു കൊണ്ടിരിക്കുന്ന കാര്യമാടാ അത് പാവം അച്ഛൻ ഈ കഴിഞ്ഞ മൂന്നു മാസമാവും കല്യാണം കഴിഞ്ഞതിൽ പിന്നെ സമാധാനമായി കഴിഞ്ഞിട്ടുണ്ടാകുക

എല്ലാവരും ചിരിച്ചു

ഞാൻ പോയി കിടന്നു നന്നായിയൊന്നുറങ്ങി

വൈകിട്ട് രണ്ട് ഏട്ടന്മാരുടെയും അടുത്ത്  നിലവിളിയും മൂക്ക് പിഴിച്ചിലുമൊക്കെ നടത്തി എരിവും പുളിയും ചേർത്തു രണ്ട് തള്ളമാരും കൂടി പ്രശ്‍നം അവതരപ്പിച്ചു

അവരുടെ കരച്ചിൽ കണ്ടു മനസലിഞ്ഞ

വല്യേട്ടൻ അമ്മായിഅമ്മയെ ആശ്വസിപ്പിച്ചു

അമ്മ വിഷമിക്കേണ്ട അമ്മക്കൊരു ബുദ്ധിമുട്ടും അവന്റെ ഭാഗത്ത് നിന്നുണ്ടാവില്ല അമ്മ ഇനി അവളുമാരുടെ പ്രസവം കൂടി നോക്കിയിട്ട് പോയാൽ മതി

ഗംഗേ നീ അവനോടിങ്ങു വരാൻ പറ

അയ്യോ ഞങ്ങളങ്ങു പൊക്കോളാം എന്നിട്ട് ചോദിച്ചാ മതി

കൂട്ടത്തിലുള്ള മറ്റേ തള്ള പറഞ്ഞു

നിങ്ങളവിടെ നില്ക്കു ചേച്ചി

ഇന്ന് രണ്ടാലൊന്നു അറിഞ്ഞിട്ട് മേൽകാര്യം

ചെറിയട്ടൻ എന്നെ വിളിക്കുന്ന കേട്ടു കൊണ്ട് രണ്ട് ഏട്ടത്തിമാരും ഹാളിലേക്ക് വന്നു

ഞാനാ ഹാളിലേക്ക് വന്നതും രണ്ട് തള്ളമാരും നിന്നൊന്നു പരുങ്ങി

നിങ്ങളെന്തിനാ

പേടിക്കുന്നെ ഇവൻ എന്റെ അനിയനാ അല്ലാതെ ചേട്ടനല്ല വല്യേട്ടന് അമ്മായിയമ്മയോടുള്ള സ്നേഹം വഴിഞ്ഞൊഴുകി

ഉണ്ണി….നീ അമ്മയോട് ഈ വീട്ടിൽ നിന്നറങ്ങി പോവാൻ പറഞ്ഞോ

ഞാനൊന്നും മിണ്ടാതെ തല കുനിച്ചു നിന്നു

ചോദിച്ചത് കേട്ടില്ലെടാ

ഏട്ടന്റെ ശബ്ദമുയർന്നു

അപ്പോഴും ഞാനൊന്നും മിണ്ടിയില്ല

ഏട്ടൻ ഇരുന്നിടത്തു നിന്നു ചാടിയെഴുന്നേറ്റ് എന്നെ തല്ലാൻ വന്നതും വല്യേട്ടത്തി വട്ടം മുൻപിലേക്കു കയറി നിന്നു

ആദ്യം എന്താ നടന്നത്എന്ന് ചേട്ടൻ അവനോട് ചോദിക്കു എന്നിട്ട് മതി തല്ലാ നൊക്കെ

ചെറിയേടത്തി എന്നെ പിടിച്ചു പുറകിലേക്ക് മാറ്റി അവർക്കിടയിലേക്ക് കയറി കൊണ്ടു പറഞ്ഞു

ഞാൻ പറയാം എന്താ നടന്നതെന്നു

വല്യേടത്തി ഉണ്ടായ കാര്യങ്ങൾ അങ്ങനെ തന്നെ പറഞ്ഞു

ഞാനെപ്പോ ചോദിച്ചാലും ഉണ്ണി ആദ്യമേ കഴിച്ചിട്ടു പോയി ന്നാ അമ്മ പറയാറ് എന്നാ ഇവന് ഞങ്ങളോടൊന്നു പറഞ്ഞു കൂടെ അവൻ പലപ്പോഴും പട്ടിണിയാന്ന് ഞങ്ങളുടെ അമ്മയാണല്ലോ കുറ്റം പറയാൻ പാടില്ല ന്നു കരുതി ഇവനും ഒന്നും പറഞ്ഞില്ല

ഇന്നു ഞാൻ ഉണ്ടാക്കി കൊടുത്തപ്പോഴാ കൊച്ചു വയറു നിറച്ചു ആഹാരം കഴിച്ചത് അതറിയോ വല്യേട്ടന്  ചെറിയേടത്തി നിന്നു ചീറി

വല്യേടത്തി :ഇവന് ഇവിടെ നിന്നല്ലാതെ പിന്നെ വേറെ എവിടുന്നാ ഭക്ഷണം കഴിക്കേണ്ടത്

ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു വയ്യായ്കയും ഇല്ല ഞങ്ങളെ നോക്കാനിവിടെ ആരും വേണമെന്നുമില്ല

ഏട്ടന് എന്ത് ചെയ്യണം എന്നൊരു പിടിയുമില്ലാതെ പോയി

ശരി എല്ലാവരും പൊക്കോ എന്താ വേണ്ടത് എന്ന് ആലോചിച്ചു ചെയ്യാം ചെറിയേട്ടൻ പ്രഖ്യാപിച്ചു

രണ്ട് തള്ളമാരും കൂടി എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് അവരുടെ മുറിയിലേക്ക് പോയി ഞങ്ങൾ മൂന്ന് പേരും കൂടി അടുക്കളയിലേക്കും

Leave a Reply

Your email address will not be published. Required fields are marked *