എന്താ കുഞ്ഞേ
ടീച്ചർ എങ്ങോട്ടാ പോയതെന്നു അറിയാമോ
അവരു നാട്ടിൽ പോകുവാന്ന എന്നോട് പറഞ്ഞെ രണ്ട് മാസമായിട്ട്
അവരുടെ അമ്മായിയും മകനും ഉണ്ടായിരുന്നു അവരുടെ വീട്ടിൽ
അത് കൊണ്ടു ഞാനിപ്പോ പോവാറില്ലായിരുന്നു
എന്ത് പറ്റി കുഞ്ഞേ?
ഒന്നുമില്ല കാണാത്ത കൊണ്ടു ചോദിച്ചതാ
ഞാൻ തിരിഞ്ഞു നടന്നു
ഉണ്ണീ….. ഒരു കാര്യം മറന്നു ടീച്ചർ നിനക്ക് തരാനൊരു കവർ തന്നിരുന്നു
അവർ ഓടി അകത്തേക്ക് പോയി
ഒരു നീളമുള്ള കവർ കൊണ്ടു വന്നു തന്നു
ഞാനത് അവിടെ വെച്ചു തന്നെ പൊട്ടിച്ചു ഉള്ളിൽ ഒരു വെള്ള പേപ്പർ മാത്രം
ഞാനതു മടക്കി പോക്കറ്റിലിട്ടു
തിരിച്ചു വീട്ടിലേക്കു പാഞ്ഞു
അയൺ ബോക്സ് ഓണാക്കി പേപ്പർ എടുത്ത് വിടർത്തി വെച്ചു ചൂടായ അയൺ ബോക്സ് കൊണ്ട് പേപ്പർ ചൂടാക്കി
എന്റെ മാത്രം ഉണ്ണിക്ക്
ഞാൻ പോവുന്നു
ഒരിക്കലും മറക്കില്ല നന്നായി പഠിക്കണം വലിയ നിലയിലെത്തണം ഒരുപാട് ഇഷ്ടത്തോടെ
നിന്റെ കുസുമം
ആ പേപ്പർ എന്റെ കയ്യിലിരുന്നു വിറച്ചു
കണ്ണുനീര് വീണതിലെ അക്ഷരങ്ങൾ മാഞ്ഞു
ഞാനൊരു തളർച്ചയോടെ അവിടിരുന്നു
എത്ര നേരം കഴിഞ്ഞുവെന്നറിയില്ല ഞാൻ കണ്ണ് തുറക്കുമ്പോൾ
എഴുനേറ്റ് ഫ്രഷ് ആയി അടുക്കളയിലേക്ക് ചെന്നു
അവിടെ ആരെയും കണ്ടില്ല
കഴിക്കാനായി ഒന്നും കാണുന്നുമില്ല
ഞാൻ വല്യേട്ടന്റെ മുറിയിലേക്ക് ചെന്നു
എടത്തി കുളി കഴിഞ്ഞു തല മുടിയിൽ പുക കൊള്ളിച്ചു കൊണ്ടിരിക്കുന്ന അവരുടെ അമ്മ
ഇന്നിവിടെ കഴിക്കാൻ ഒന്നും ഉണ്ടാക്കിയില്ലേ
നിനക്ക് തോന്നുമ്പോൾ ഉണ്ടാക്കി തരാൻ നിന്റെ വാല്യക്കാരൊന്നുമില്ല ഇവിടെ
ആ തള്ള ധാർഷ്ട്യത്തോടെ പറഞ്ഞു
ഞാൻ
ഏടത്തിയെ നോക്കി അവർ നിസഹായ അവസ്ഥയിൽ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്
ഈ തള്ള വന്നപ്പോ മുതൽ അവർക്കെന്നെ കാണുമ്പോ വല്ലാത്തൊരു ചൊറിച്ചിലാണ്
ഏടത്തി നിങ്ങളുടെ അമ്മയാണല്ലോ എന്ന് കരുതി ഞാൻ ഇത്രയും നാൾ ക്ഷമിച്ചു ഇനി എനിക്ക് പറ്റില്ല ഇവരെ ഇന്നിവിടെ നിന്നു പറഞ്ഞു വിട്ടോണം ഞാൻ ഏടത്തിയോടയായി പറഞ്ഞു
വളരെ ശബ്‌ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും എന്റെ സ്വരത്തിലെ കാഠിന്യവും എന്റെ മുഖഭാവവും കണ്ടു ഏടത്തി ഭയന്നു
അത്……ഉണ്ണി…. അവർ വിക്കി വിക്കി എന്തോ പറയാൻ ശ്രമിച്ചു
നീ ആരെയാടി ഈ പേടിക്കുന്നെ ഈ നരന്തിനെയോ ആ തള്ള ചാടി എഴുനേറ്റു
എന്റെ സർവ്വ നിയന്ത്രണവും വിട്ടു
കൈ ചുരുട്ടി അവിടെ കിടന്ന ഗ്ലാസ്സ് മേശയിൽ ഒറ്റയിടി
അത് വലിയ ശബ്ദത്തോടെ പൊട്ടി ചിതറി താഴെ വീണു
തള്ളയും ഏടത്തിയും ഒരു പോലെ നടുങ്ങി
നാളെ നേരം വെളുക്കുമ്പോ നിങ്ങളെ ഞാൻ ഈ വീട്ടിൽ കണ്ടാൽ പച്ചക്ക് ഞാൻ കത്തിക്കും പറഞ്ഞത് മനസ്സിലായോ
ഇത്രയും കാലമായിട്ടും വെറുതെ പോലും ഞാനൊന്നു ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ലാത്ത ഏടത്തി ഭ്രാന്ത് പിടിച്ചത് പോലെ നിൽക്കുന്ന എന്നെ കണ്ടു ശരിക്ക് ഭയന്നു
ഗ്ലാസ്സ് ഉടഞ്ഞ ഒച്ച കേട്ടു ചെറിയേടത്തിയും മറ്റേ തള്ളയും കൂടി അങ്ങോട്ട് വന്നു
എന്താ പറ്റിയെ
എങ്ങനാ ഈ ടേബിൾ പൊട്ടിയെ ചെറിയേടത്തി വന്ന വഴിയേ ചോദിച്ചു
അയ്യോ എന്റെ മോളെ നമുക്കിനി ഒരു നിമിഷം ഈ വീട്ടിൽ നിൽക്കണ്ടടി ഈ ചെറുക്കൻ നമ്മളെയെല്ലാം കൊല്ലുമെടി കുഞ്ഞേ അത്രയും നേരം മിണ്ടാതിരുന്ന തള്ള അവരെ രണ്ട് പേരെ കണ്ടതും വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി
വയ്യാത്ത നിങ്ങൾക്ക് ഒരു സഹായമാവൂലോ ന്നു വിചാരിച്ചു വന്നതല്ലേ ഞങ്ങൾ എനിക്ക് വീട്ടിൽ കഞ്ഞിക്കു ഗതിയില്ലാത്ത കൊണ്ടുന്നുമല്ല ല്ലോ എന്റെ മക്കൾ കഷ്ട്ടപെടരുത് എന്ന് വിചാരിച്ചു വന്ന എനിക്കീ ഗതി വന്നല്ലോ അവരു നിലവിളി തുടരുകയാണ്
ഒന്നു മിണ്ടാതിരിക്ക് അമ്മേ നാട്ടുകാര് കേൾക്കും ചെറിയെടത്തി ആ തള്ളയോടു പറഞ്ഞു
എല്ലാരും കേൾക്കട്ടെ എല്ലാരും കാണട്ടെ എന്റെ മക്കളെ നോക്കാൻ വന്ന എന്നെ ഇവൻ കൊല്ലാൻ തുടങ്ങുന്ന കാര്യം എല്ലാരും അറിയട്ടെ അവർ നെഞ്ചത്തടി കൂട്ടി
ഫ്ഭ…. മിണ്ടാതിരി തള്ളേ
ഞാൻ അവരുടെ നേരെ പാഞ്ഞു ചെന്നു
സ്വിച് ഓഫ് ചെയ്ത പോലെ അവരുടെ കരച്ചിൽ നിന്നു
എന്റെ കയ്യിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു
