വെള്ളിയാം കല്ല് – 6 9അടിപൊളി  

ചില നിമിഷങ്ങൾ കടന്നുപോയി തിമൂർ ഒന്നും പറഞ്ഞില്ല.

അവന്റെ മുഖത്ത് ഒരു വികാരവും ഉണ്ടായിരുന്നില്ല.

ശേഷം പതുക്കെ അവൻ്റെ കൈ വിട്ടു.

ശർമ്മാജി പിന്നിലേക്ക് മാറി കഴുത്തിൽ കൈവെച്ച് ശക്തമായി ശ്വാസമെടുത്തു.

തിമൂർ സിഗാറിൽ നിന്ന് വീണ്ടും ഒരു പുക എടുത്തു.

“നാളെ രാത്രി…”

അവന്റെ ശബ്ദം മഞ്ഞിനേക്കാൾ തണുത്തിരുന്നു.

“മുഴുവൻ കണ്ടെയ്നറും കരയിലുണ്ടാകണം. ചരക്ക് മൊത്തം ഒറ്റ രാത്രികൊണ്ട് ഇന്ത്യയിലെയും. ചൈനയിലെയും നമ്മുടെ ഡീലർമാർക്ക് റോഡ്മാർഗ്ഗം എത്തിക്കണം…. അതാണ്തനിക്കുള്ള അവസാന സമയം… അതിനുള്ളിൽ തന്നെക്കൊണ്ട് ആയില്ലേ ബാക്കി ഞാൻ നോക്കിക്കോളാം”

“ആരെങ്കിലും എതിർത്താൽ!!!…”

തിമൂറിന്റെ കണ്ണുകൾ ശർമ്മാജിയുടെ കണ്ണുകളിലേക്ക് തറച്ചു.

“തടയാൻ വരുന്നത് ഖാക്കി ഇട്ടവനോ… ഖദർ ഇട്ടവനോ… പേരോ… പദവിയോ… അലങ്കരിക്കുന്ന അധികാരമോ… ഞാൻ നോക്കില്ല, മിസ്റ്റർ ശർമ്മാജി.”…

“എന്നെ എതിർക്കണമെന്ന് അവന് തോന്നിയ ആ നിമിഷം മുതൽ… അവന്റെ ആയുസ്സ് ഒടുങ്ങിത്തുടങ്ങും.”

ഇവൻ പറയുന്നത് തനിക്കും തൻ്റെ അധികാരപരിധിയിൽ വരുന്ന നിയമപാലകർക്കുമുള്ള അവസാനത്തെ വാണിങ് ആണെന്ന് ശർമ്മാജിക്ക് തിമൂറിൻ്റ നോട്ടത്തിൽ മനസ്സിലായി അതയാളുടെ മുഖത്ത് തെളിഞ്ഞു വന്നു.

തിമൂറിന്റെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി തെളിഞ്ഞു.

“ആരായാലും അവൻ അടുത്ത സൂര്യോദയം കാണില്ല. തിമൂർ ഖാലിദ് വെറും വാക്ക് പറയാറില്ല ശർമ്മാജി, എന്നാ വച്ച് താമസിപ്പിക്കണ്ട അറിയിക്കേണ്ടവരെ ഒക്കെ വേഗം തന്നെഅറിയിച്ചോളൂ നിങ്ങളുടെസമയം എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു.”

അവൻ തിരിഞ്ഞു.

“ബോയ്സ്… ലെറ്റ്സ് റോൾ ഔട്ട്.”

അവരിൽ ഒരാൾ ഉടൻ മുന്നോട്ട് വന്ന് മെഴ്‌സിഡസിന്റെ വാതിൽ തുറന്നു കൊടുത്തു.

കയറുന്നതിന് മുമ്പ് തിമൂർ വീണ്ടും ശർമ്മാജിയെ അവസാനമായി നോക്കി.

എടോ ശർമ്മാജി.. ഖാൻസാറിന്റെ ഇളയമകൻ എയർഹോസ്റ്റിൻ്റെ ചൂടം പറ്റി ഇപ്പോഴും അതിനഗത്തുണ്ട്…”

“അവന് ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ച് അയച്ചോണം,.”

അടുത്ത നിമിഷം വാഹനവ്യൂഹം ഇരുട്ടിലേക്ക് അലിഞ്ഞു.

വാഹനവ്യൂഹത്തിന്റെ അവസാനത്തെ എസ്.യു.വി.യും ഇരുട്ടിലേക്ക് മറഞ്ഞതോടെ റൺവേ വീണ്ടും നിശ്ശബ്ദമായി.

അകന്നുപോകുന്ന എഞ്ചിനുകളുടെ മങ്ങിയ ശബ്ദം മാത്രമാണ് ആ നിശ്ശബ്ദതയെ

കുറച്ചുനേരം കൂടി ഭേദിച്ചത്.

ശർമ്മാജി കുറച്ചുനേരം അതേ നിൽപ്പിൽ നിന്നു.

കഴുത്തിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പ് കോട്ടിന്റെ കൈകൊണ്ട് തുടച്ചുമാറ്റി.

തിമൂറിന്റെ വിരലുകളുടെ മുറുക്കൽ ഇപ്പോഴും കഴുത്തിൽ പതിഞ്ഞിരിക്കുന്നതുപോലെ അയാൾക്ക് തോന്നി.

ഒരു ദീർഘശ്വാസം വിട്ട ശേഷം അദ്ദേഹം പതുക്കെ പിന്നിലേക്ക് നോക്കി.

അൽപനേരം മിണ്ടാതെ നിന്ന പി.എ. പതുക്കെ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു.

“സാർ…”

ശർമ്മാജി തല ഉയർത്തി നോക്കി.

പി.എ.യുടെ മുഖത്ത് ആശയക്കുഴപ്പവും ഞെട്ടലും ഒരുമിച്ചുണ്ടായിരുന്നു.

“സാർ അവർ ആരായിരുന്നു,…?”

അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.

**”ഇത്രയും സുരക്ഷയോടെ… ഇത്രയും ധൈര്യത്തോടെ… അതും നമ്മുടെ നാട്ടിൽ വന്ന് നമ്മളുടെ മുന്നിൽ വച്ച്?”**

ഒരു നിമിഷം നിർത്തി അവൻ തുടർന്നു.

“പിന്നെ സാർ… പറയാതിരിക്കാൻ വയ്യാ സാറുപോലും ഒരാളെ ഇങ്ങനെ പേടിക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.”

ശർമ്മാജി കുറച്ചുനേരം അവനെ തന്നെ നോക്കി നിന്നു.

പിന്നെ പതുക്കെ ചിരിച്ചു….

അത് സന്തോഷത്തിന്റെ ചിരിയായിരുന്നില്ല.

നിസ്സഹായതയുടെ ചിരിയായിരുന്നു.

“നിനക്ക് തിമൂർ ഖാലിദിനെക്കുറിച്ചോ……അവന്റെ നേതാവിനെക്കുറിച്ചോ… ഒന്നും ഒരു ചുക്കും അറിയില്ല.”

പി.എ. നിശ്ശബ്ദനായി നിന്നു.

“വെറും മൂന്ന് വർഷം…” ശർമ്മാജിയുടെ ശബ്ദം പരക്കമായിരുന്നു.

“വെറും മൂന്നേ മൂന്ന് വർഷം കൊണ്ടാണവർ മംഗോളിയയിലെ ഭരണകൂടത്തെ നിലംപരിശാക്കിയത്.”

അദ്ദേഹം റൺവേയുടെ ഇരുട്ടിലേക്ക് നോക്കി.

“അധികാരം പിടിച്ചെടുക്കാൻ പ്രചോദന പ്രസംഗങ്ങൾ നടത്തിയില്ല, പണം വാരിയെറിഞ്ഞു ആളുകളെ വാങ്ങിയില്ല പകരം…”

Leave a Reply

Your email address will not be published. Required fields are marked *