ബോധം വന്നപ്പോൾ കൃഷ്ണദാസ് ഒരു വലിയ കിടപ്പുമുറിയിലായിരുന്നു. അയാളുടെ കട്ടിലിനു ചുറ്റും പല തരം മെഡിക്കൽ മെഷീനുകൾ ഘടിപ്പിച്ചിട്ടുണ്ട്. ദേഹമാസകലം ട്യൂബുകൾ വഴി മരുന്ന് കയറ്റുന്നു. അവൻ പതിയെ ചുറ്റും നോക്കി. കുറെ നഴ്‌സുമാർ പല ജോലികൾ ചെയ്യുന്നു. കൃഷ്ണദാസ് കണ്ണുതുറന്നത് കണ്ട് ഒരു നഴ്‌സ് ഓടിപ്പോയി ഡോക്ടറെ വിളിച്ചു വന്നു. ഡോക്ടറുടെ കൂടെ ആന്റണിയും പീറ്ററും ഉണ്ടായിരുന്നു.
“എമിലി…” കൃഷ്ണദാസ് കഷ്ടപ്പെട്ട് ചുണ്ടനക്കി .
ആന്റണി അവൻ്റെ അരികെ വന്ന് പതുക്കെ ചുമലിൽ കൈ വച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
“എമിലി എവിടെ…” കൃഷ്ണദാസ് വീണ്ടും ചോദിച്ചു .
“അവൾ പോയി…” ആന്റണി വിതുമ്പി.
“നീ ഒരു മാസമായി ഈ കിടപ്പു തുടങ്ങിയിട്ട്. പുഴയുടെ തീരത്ത് നീ ബോധമില്ലാതെ കിടക്കുന്നത് കണ്ട ആരോ പോലീസിലറിയിച്ചു. ഞങ്ങൾ അറിഞ്ഞു എത്തിയപ്പോളേക്കും….” ആന്റണിക്ക് മുഴുമിപ്പിക്കാനായില്ല.
“നീ വിശ്രമിക്ക്. നമുക്ക് പിന്നീട് സംസാരിക്കാം” പീറ്റർ അടുത്തു വന്നു പറഞ്ഞു. അയാൾ ആന്റണിയെയും കൊണ്ട് പോയി.
കൃഷ്ണദാസിന് ലോകം കീഴ്മേൽ മറിയുന്ന പോലെ തോന്നി. എമിലി ഇല്ലാത്തൊരു ജീവിതം അവനു ചിന്തിക്കാൻ പറ്റുമായിരുന്നില്ല. അവൻ്റെ കണ്ണുകളിൽ ഇരുളടഞ്ഞു.
വീണ്ടുമൊരു മാസം കൊണ്ട് കൃഷ്ണദാസ് ആരോഗ്യം വീണ്ടെടുത്തു. പക്ഷെ മാനസികമായി അവൻ ആകെ തളർന്നിരുന്നു. നാട്ടിലേക്ക് വിളിച്ചിട്ട് അമ്മയെയും ആതിരയെയും കിട്ടിയില്ല. അവർക്കെന്തു പറ്റിയെന്നറിയാതെ അവൻ പരിഭ്രമിച്ചു. ജോൺ വഴി അന്വേഷിച്ചപ്പോൾ തറവാട് വിറ്റു പോയെന്നും അമ്മയും ആതിരയും എങ്ങോട്ടോ പോയെന്നും അറിഞ്ഞു. കൃഷ്ണദാസിന് എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ഈ അവസ്ഥയിൽ അവിടെ നിന്നും മാറി നിൽക്കാനും അവനു മനസ്സ് വന്നില്ല. ഒരു ദിവസം ആന്റണി അവനെ വിളിപ്പിച്ചു.
ആന്റണിയുടെ ഓഫീസ് റൂമിലേക്ക് ചെന്നപ്പോൾ അയാൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ആന്റണി ആകെ അവശനായി കാണപ്പെട്ടു. കൃഷ്ണദാസിനെ കണ്ടപ്പോൾ ആന്റണി മേശയിൽ നിന്ന് ഒരു ബോക്സ് എടുത്തു പുറത്തു വച്ചു. കൃഷ്ണദാസിനോട് അത് തുറക്കാൻ പറഞ്ഞു. അവൻ അത് തുറന്നപ്പോൾ അതിനുള്ളിൽ ഉപയോഗിച്ച രണ്ട് വെടിയുണ്ടകൾ ഉണ്ടായിരുന്നു.
“ഇത് രണ്ടും നിൻ്റെയും എമിലിയുടെയും ശരീരത്തിൽ നിന്നും പുറത്തെടുത്തതാണ്. ഈ വെടിയുണ്ടകൾ പുറത്തു എളുപ്പത്തിൽ കിട്ടുകയില്ല. ഇത്തരം വെടിയുണ്ടകൾ സാധാരണ ഉപയോഗിക്കുക വാടക കൊലയാളികൾ ആണ്. അവർ ഇങ്ങനെ പ്രത്യേകം പറഞ്ഞുണ്ടാക്കിയ വെടിയുണ്ടകൾ ഉപയോഗിക്കുന്നത് അവരുടെ പേരിനും പെരുമക്കും വേണ്ടിയാണ്. ഒരു തരത്തിൽ പറഞ്ഞാൽ അവരുടെ വൈദഗ്ധ്യം വിളിച്ചറിയിക്കാൻ വേണ്ടി. വെടി വച്ചതു പുഴയുടെ മറുവശമുള്ള ഒരു കെട്ടിടത്തിൽ നിന്നും. അവിടെ പരിശോധിച്ചപ്പോൾ വേറെ തെളിവൊന്നും കിട്ടിയില്ല. അതിനർത്ഥം ഇത് ചെയ്തത് അതിവിദഗ്ദ്ധനായ കൊലയാളി ആണ് എന്നാണ്. ഇത്ര ദൂരെ നിന്ന് ഇത്ര കൃത്യമായി ഉന്നം വെക്കാൻ പ്രത്യേക കഴിവ് തന്നെ വേണം. കുറച്ചാളുകളേ അങ്ങനെ കഴിവുള്ളവർ കാണൂ.” ആന്റണി പറഞ്ഞു നിർത്തി. “ആരാണെന്ന് അറിയാൻ കഴിഞ്ഞോ?” കൃഷ്ണദാസ് ചോദിച്ചു. “അതാണ് നിൻ്റെ ജോലി. ഇത് നിൻ്റെ കടമ കൂടി ആണ്. എൻ്റെ പേരക്കുട്ടിയുടെ ജീവനെടുത്തവരെ നീ കണ്ട് പിടിക്കണം. അവരും അതിനു സഹായിച്ചവരും ഇനി ജീവിച്ചിരിക്കാൻ പാടില്ല. അവർ മാത്രമല്ല അവരുടെ കുടുംബം കൂടെ ഇല്ലാതാവണം. അവരെയെല്ലാം അതി ക്രൂരമായി കൊല്ലണം. സിസിലിയാനോ കുടുംബത്തിലൊരാളുടെ നേരെ കണ്ണുയർത്താൻ പോലും ആരും ധൈര്യപ്പെടരുത്. മനസ്സിലായോ?” ആന്റണിയുടെ ശബ്ദം ഉയർന്നു. എമിലിയുടെ വേർപാടിൽ മനസ്സ് മരവിച്ചു കഴിഞ്ഞിരുന്ന കൃഷ്ണദാസിനുള്ളിൽ ആന്റണിയുടെ വാക്കുകൾ പ്രതികാരാഗ്നി ജ്വലിപ്പിച്ചു. “എനിക്ക് ഇനി അധികം നാളുകളില്ല. എൻ്റെ കണ്ണടയുന്നതിന് മുൻപ് നീ എമിലിയെ കൊന്നവരും കൊലക്ക് കൂട്ട് നിന്നവരും അവരുടെ കുടുംബമടക്കം ഇല്ലാതായി എന്ന വാർത്തയുമായി ഇവിടെ എത്തണം.” ഇത്രയും പറഞ്ഞ് ആന്റണി തിരിച്ച് കസേരയിൽ ഇരുന്നു. “മാർക്കോസ്” അയാൾ നീട്ടി വിളിച്ചു. വാതിൽ തുറന്ന് ഒരാൾ കയറി വന്നു. ഇരു നിറത്തിൽ അജാനുബാഹുവായ അയാൾ ആന്റണിയുടെ മുന്നിൽ തല കുനിച്ചു നിന്നു. അയാളുടെ ശരീരം നിറയെ പച്ചകുത്തിയിരുന്നു. മുഖത്തു വെട്ടു കൊണ്ട പാടുണ്ടായിരുന്നു. “ഇവൻ മാർക്കോസ്, നിൻ്റെ കൂടെ നിഴൽ പോലെ ഇവൻ കാണും. നീ പറയുന്നതെന്തും അത് പോലെ ഇവൻ അനുസരിക്കും. ഇനി നിങ്ങൾക്ക് പോകാം.” ആന്റണി പറഞ്ഞു നിർത്തി. കൃഷ്ണദാസ് മാർക്കോസിനോട് കാർ എടുക്കാൻ പറഞ്ഞു. മാർക്കോസിന് പിന്നാലെ ഇറങ്ങാൻ തുടങ്ങിയ കൃഷ്ണദാസിനെ ആന്റണി വിളിപ്പിച്ചു. “മാർക്കോസ് ഒരു മൃഗമാണ്. അവനെ എപ്പോൾ അഴിച്ചു മേയാൻ വിടണം എപ്പോൾ ചങ്ങലയിൽ ബന്ധിക്കണം എന്ന് നീ ബുദ്ധിപൂർവ്വം തീരുമാനിക്കണം.” കൃഷ്ണദാസ് അവിടെ നിന്നും ഇറങ്ങി. കുറച്ചു ദിവസത്തെ അന്വേഷണത്തിനൊടുവിൽ ഇത്തരം വെടിയുണ്ടകൾ ഉണ്ടാക്കുന്ന ഒരു ആളെപ്പറ്റി അറിഞ്ഞു. അയാളുടെ താവളം ഒരു പഴയ കെട്ടിടത്തിൻ്റെ ബേസ്‌മെന്റ് ആണെന്ന് മനസ്സിലാക്കിയ അവർ ആ സ്ഥലം മുഴുവൻ നിരീക്ഷണത്തിൽ ആക്കി. അവിടെ വന്നു പോകുന്നവർ, ബോഡി ഗാർഡ്‌സ് അങ്ങനെ എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചു. തിരക്ക് കുറവുള്ള സമയം നോക്കി അവിടം ആക്രമിക്കാൻ
