വൈബ് ചെക്ക് ടാസ്ക്സ് – 4 23അടിപൊളി 

അത് തന്നെ ധാരാളം… പിന്നെ ചെടികൾ, ഫാം നോക്കാനൊക്കെ വേറെ ഒരാൾ ഉണ്ട്…”

 

-അവൾ അതും പറഞ്ഞു മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു…

 

എന്തോ ആ ടോപ്പിക്ക് അവിടെ അവസാനിച്ചെന്നു എനിക്ക് തോന്നി…

 

ഞങ്ങൾ നടന്നു നടന്നു മുകളിലോട്ട് കയറി ചെന്നത് ഞാൻ ഇന്നലെ വൈകുന്നേരം ഒറ്റക്ക് വെറുതെ നടക്കാനിറങ്ങിയ അതേ സ്ഥലത്തേക്ക് ആയിരുന്നു…ആ വലിയ കേരള ട്രെഡിഷണൽ സ്റ്റൈൽ ബിൽഡിങ്ങിലേക്ക്….

 

“ഇതാണ് ഞങ്ങളുടെ റിസോർട്ടിലെ ലക്ഷ്വരി പാലസ്…”

 

അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു എന്നെ നോക്കി പറഞ്ഞു…

 

“ഓ…”

 

അവൾ എന്നെ ഒന്ന് നോക്കി.. അവളുടെ ആ നോട്ടത്തിൽ നീ എന്താ ഇത് കണ്ടിട്ട് ഞെട്ടാത്തത് എന്നൊരു ഭാവം ഉണ്ടായിരുന്നു…

 

അവൾക്ക് അറിയില്ലല്ലോ ഇവടൊക്കെ ഞാൻ ഇന്നലെ ഒറ്റക്ക് നടന്നു വന്നു കണ്ട കാര്യം…

 

“കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലേ ആയുഷീ..”

 

“ആ.. നല്ല പ്ലേസ്.. ഇതിനുള്ളിൽ കാണാൻ കഴിയോ”.. ഞാൻ അവളോട് ചോദിച്ചു…

 

 

“ആ.. ഉള്ളൊക്കെ കാണിച്ചു തരാം.. ഇന്ന് വിസിറ്റർസ് വളരെ കുറവാണ്.. സൊ ഒഴിഞ്ഞ സ്യൂട്ട് റൂംസ് ഒക്കെ ഉണ്ട്… നോക്കാം..”

 

-അവൾ ചിരിച്ചോണ്ട് മറുപടി നൽകി…

 

“ഇവിടെ താഴത്തെ നില ഗ്രൗണ്ട് ഫ്ലോറിൽ ഹോട്ടൽ സ്പേസ് ആണ്.. ഇവിടെ ഇരുന്ന് ഓർഡർ ചെയ്തു നല്ല ഫുഡ്സ് അൺലിമിറ്റഡ് ആയി കഴിക്കാം…

 

പിന്നെ പുറത്ത് പ്ലേഗ്രൗണ്ട് ഉണ്ട്..

. അകത്തു മുകളിൽ ഫസ്റ്റ് ഫ്ലോറിൽ സ്യൂട്ട് റൂംസ് ആണ്..

ഏറ്റവും മുകളിൽ സ്വിമ്മിംഗ് പൂൾ..പിന്നെ ഇടയിൽ ഉള്ള നിലകളിൽ ആയുർവേദ മസ്സാജ് പാർലർ, ജിം,ഫിലിം തിയേറ്റർ ഒക്കെ ഉണ്ട്…”

-അവൾ ഓരോന്ന് വിവരിച്ചു തന്നു…

 

 

“ഇവിടെ റൂം എടുക്കാൻ നല്ല ചാർജ് ആവുമല്ലേ അപ്പൊ..”

 

 

“യെസ്.. സ്യൂട്ട് റൂംസ് 50000₹ ആണ് ഒരു ദിവസത്തേക്ക്…”

 

 

“അത്രക്കോ.. കൂടുതൽ അല്ലെ…”

ഞാൻ അതിശയത്തോടെ ചോദിച്ചു…

 

“കൂടുതലോ…ആ പൈസക്ക് ഈ റിസോർട്ട് മുഴുവൻ എൻജോയ് ചെയ്യാം.. ഇവിടെത്തെ വൈബ്സ്.. ഇവിടെത്തെ ഫുഡ്‌.. ഇവിടെത്തെ എല്ലാം…”

 

 

“എന്നാലും ഒരു ദിവസത്തേക്ക് ഇത്രയും!!”….

 

 

“ഇവിടത്തെ വൈബ് ആസ്വദിക്കാൻ ഇവിടെത്തെ പൈസ കൊടുക്കണം ആയുഷി മോളെ…”

അവൾ ചിരിച്ചോണ്ട് പറഞ്ഞു…

 

 

ഞങ്ങൾ ആ ബിൽഡിംഗ്‌ ന്റെ പുറത്ത് അവിടെ ഒരു സൈഡ് ലായി ഫിക്സ് ചെയ്ത കോൺക്രീറ്റ് ബെഞ്ചിൽ ഇരുന്നു തന്നെ ഇതൊക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നു…

 

 

“നിന്റെ ആൾ വരുന്നുണ്ടല്ലോ”..

 

അവൾ ആ പാലസ് നോക്കി എന്നോട് പറഞ്ഞു..

 

 

അവൾ പറഞ്ഞപ്പോളായിരുന്നു ഞാൻ അത് ശ്രദ്ധിച്ചത്… ആ ചെറുപ്പക്കാരൻ.. അയാൾ ആ റെസ്റ്റോറന്റിന്റെ ഉള്ളിൽ നിന്നാണ് പുറത്തേക്ക് ഞങ്ങളിരിക്കുന്ന കോൺക്രീറ്റ് ബെഞ്ച് ലക്ഷ്യമാക്കി നടന്നു വരുന്നത്…

 

 

ഇവൻ ഇവിടെ ആണോ താമസിക്കുന്നത്…?

 

അതോ ഇവിടെ ജോലി ചെയ്യുകയാണോ…?

 

എനിക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായില്ല… വളരെ ഫോർമൽ ആയി ബ്ലൂ കളർ ഷർട്ടും ഒരു ഗ്രെ കളർ പാന്റും അയാൾ ധരിച്ചിരുന്നു…

 

അവൻ ഒരു ചിരിയോടെ ഞങ്ങടെ അടുത്തെത്തി…

 

“ഇതെന്താ രണ്ടാളും ഇവിടെ ഇരിക്കുന്നെ…?”

 

“ഞാൻ ആയുഷിക്ക് നമ്മടെ ലുസ്വറി പാലസ് സ്പേസ് ഒക്കെ കാണിക്കാൻ കൊണ്ടുവന്നതാ…”

 

 

അവളായിരുന്നു മറുപടി കൊടുത്തത്..

ഞാൻ ഒന്ന് അവനെ നോക്കി ചിരിച്ചു..

അതേ ചിരി തന്നെ അവനും തിരിച്ചുതന്നതായി തോന്നി…

 

“എന്നിട്ട് കാണിച്ചു കൊടുത്തോ ഇന്റീരിയർ ഒക്കെ..?”

 

“അപ്പോഴല്ലേ നീ വന്നത്…

ഇനി നീ കാണിച്ചുകൊടുത്തോ ഉൾവശം ഒക്കെ…

ഞാൻ പോകാനൊരുങ്ങുകയാണ്…”

 

 

അതും പറഞ്ഞു അവൾ ആ ബെഞ്ചിൽ നിന്നും എഴുന്നേറ്റു…

 

“ഞാൻ പോവട്ടെ ആയുഷീ… ഇവൻ കൂട്ടി ഉൾവശം ഒക്കെ കാണിച്ചേരും…

ഓക്കേ… ബായ്…”

 

 

-അവൾ അതും പറഞ്ഞു നടക്കാൻ തുടങ്ങി…

 

“കഴിഞ്ഞാൽ ആയുഷിയെ തിരിച്ചു റൂമിൽ കൊണ്ടാക്കണം കേട്ടോ..”

Updated: December 13, 2025 — 4:30 pm

Leave a Reply

Your email address will not be published. Required fields are marked *