വൈബ് ചെക്ക് ടാസ്ക്സ് – 4 23അടിപൊളി 

 

– അവൾ പോകുന്നവഴി എന്റെ അടുതായി നിൽക്കുന്ന അവനോട് വിളിച്ചുകൂവി….

 

“ശെരി മാഡം… ഞാൻ നോക്കിക്കോളാം…”

-അവൻ ചിരിച്ചുകൊണ്ട് മറുപടി നൽകി…

 

“ഞാൻ കുട്ടിയൊന്നുമല്ലാട്ടോ… തിരിച്ചു പോവാനൊക്കെ എനിക്കറിയാം…”

-ഞാൻ അവൾക്ക് മറുപടി കൊടുത്തു…

 

 

അവർ രണ്ടുപേരും ചിരിച്ചു… അവൾ നടന്നകന്നു…. ഇപ്പോൾ ഞാനും അവനും മാത്രമായി…

 

 

“ഈ വൈറ്റ് ചുരിദാർ നല്ലോണം ചേരുന്നുണ്ട് നിങ്ങൾക്ക് ആയുഷീ..”

 

“താങ്ക്സ്.. ഇവിടെ എന്താ ചെയ്യുന്നത്, താമസിക്കാൻ വന്നതാണോ അതോ ജോലിയോ..?” –

 

ഞാൻ അവനോട് ചോദിച്ചു..

 

ഉത്തരം ഉണ്ടാവില്ലെന്നാണ് ഞാൻ പ്രതീക്ഷിച്ചത്…

പക്ഷെ അവൻ ഉത്തരം നൽകി..

 

 

“ഇവിടെ സൂപ്പർവൈസിങ് പോലെ ഒക്കെ തന്നെ..”..

 

– ആ മറുപടി എനിക്ക് എന്തോ, മനസ്സിലാവാത്തപോലെ…

 

 

“വരൂ.. ഞാൻ ഈ പാലസിന്റെ ഉൾവശം കാണിച്ചുതരാം ആയുഷിക്ക്…”

-അവൻ എന്നെ അകത്തേക്ക് ക്ഷണിക്കുകയായി…

 

 

“ഓക്കേ.. ഇവിടേം വരെ വന്നിട്ട് ഉള്ളു കാണാതെ പോയാൽ ശെരിയാവില്ല…”

-ഞാൻ ചിരിച്ചോണ്ട് പറഞ്ഞു…

 

“എങ്കിൽ കൂടെ വന്നോ…”

-അവൻ നടന്നു, ഞാൻ പിന്നാലെയും…

 

ആ നീളത്തിൽ പോകുന്ന സ്റ്റെപ് കയറി ഒരു ഗ്ലാസ്‌ ഡോർ തുറന്നു ഞങ്ങൾ ആ പാലസിൽ അകത്തു പ്രവേശിച്ചു..

 

പറഞ്ഞത് പോലെ തന്നെ താഴെതേ നിലയിൽ വിശാലമായ ഭക്ഷണശാല…

അവിടെ ആൾക്കാർ പറയാൻ ആരും തന്നെ ഇല്ല…

ഒന്ന് കണ്ണോടിച്ചപ്പോൾ ഒരു മൂലയിൽ അങ്ങിങ്ങായി രണ്ടു മൂന്നു കോപ്പിൾസ് ഇരുന്നു ഫുഡ്‌ കഴിക്കുന്നു…

കോപ്പിൾസ് തന്നെ ആണോന്ന് ആർക്കറിയാം…

 

 

“ഇന്ന് ആളുകൾ വളരെ കുറവാണ്…”

 

-അവൻ എന്നെ നോക്കി പറഞ്ഞു…

 

ഞാൻ അവിടെ മൊത്തം ശ്രെദ്ധിക്കുകയായിരുന്നു…

അവിടെത്തെ ഡായിനിംഗ് ടേബിൾ, ചെയർ ഒക്കെ വളരെ വിലപിടിപ്പുള്ള ടൈപ്പ് ആണ്..

വളരെ നീറ്റ് ആയി ഫ്ലോറിൽ വുഡൻ ടൈലിങ് ചെയ്തിരിക്കുന്നു..

സിലിംഗ് ൽ തൂങ്ങിക്കിടക്കുന്ന ചന്ലിയർ ലൈറ്റുകൾ സമ്പന്നതയുടെ പ്രതീകം…

പാലസ് എന്ന് പറഞ്ഞാൽ പാലസ് തന്നെ..

 

“ആദ്യം ഫുഡ്‌ കഴിച്ചു ഫുൾ നോക്കി കറങ്ങണോ, അതോ മുകളിലൊക്കെ പോയ ശേഷം ഫുഡ്‌ കഴിക്കണോ…?”

 

അവൻ എന്നോട് ചോദിച്ചു..

 

“എങ്ങനായാലും കുഴപ്പമില്ല..”

 

“എങ്കിൽ ഇപ്പോൾ തന്നെ ചൂടോടെ നല്ല ഫുഡ്‌ കഴിക്കാം..

ഈ മഞ്ഞത് നല്ല ചൂട് ഫുഡടി വേറെ വൈബ് തന്നാണ്..”

 

ഞാൻ ഒക്കെ പറഞ്ഞു…

 

ഞങ്ങൾ അവിടെ ഗ്ലാസ്‌ വിൻഡോ ക്ക് സമീപമുള്ള ദിനിങ് ടേബിൾ ലക്ഷ്യമാക്കി നീങ്ങി..

 

അവൻ എനിക്ക് ചെയർ നീക്കി തന്നു..

 

ഞാൻ ഇരുന്നശേഷം എനിക്ക് ആഭിമുഖ്യത്തിൽ അവനും ഇരുന്നു…

 

പെട്ടെന്ന് തന്നെ വെൽ ഡ്രസ്സ്ഡ് ആയ വൈറ്റെർ ഞങ്ങളുടെ അടുത്ത് വന്നു..

 

ഞാൻ ആ ടേബിൾ ഇൽ കണ്ട മെനു നോക്കി ഇരിക്കുകയായിരുന്നു…

 

രണ്ടിൽ കൂടുതൽ പേജുകൾ നിറഞ്ഞുനിൽക്കുന്ന മെനു കണ്ട് ഞാൻ അതിശയപ്പെട്ടു…

 

വെജ്.. നോൺ വെജ് ഐറ്റംസ്.. ജ്യൂസ്‌ ഐറ്റം.. ഷേക്സ്… സൂപ്പ്..

 

അങ്ങനെ എന്തൊക്കെ വേണോ അതൊക്കെ അതിലുണ്ട്…

ചുരുക്കി പറഞ്ഞാൽ എന്ത് ഓർഡർ ചെയ്യും എന്ന് കൺഫ്യൂസ്ഡ് ആയ അവസ്ഥാ!!…

 

“എന്താ കഴിക്കുന്നത് ആയുഷി..വെജ് വേണോ നോൺ വെജ് വേണോ?”….

 

ഞാൻ ചിന്തിച്ചിരിക്കുന്നത് കണ്ടിട്ടാവണം അവനത് ചോദിച്ചത്…

 

“ഞാൻ ഇവിടെ എത്തിയ ശേഷം ഏകദേശം എല്ലാ ദിവസവും വെജ് ആയിരുന്നു ഫുഡ്‌.. ഇന്നൊരു മാറ്റം ആവട്ടെ…

 

ഇവിടെത്തെ ബെസ്റ്റ് ഐറ്റം ഏതാണോ അത് ട്രൈ ചെയ്യാമെന്ന് തോന്നുന്നു…”

 

 

 

“ഓക്കേ.. ഇവിടെത്തെ റൊട്ടിയും നല്ല പൊരിച്ചെടുത്ത തന്ദൂരി ചിക്കനും അടിപൊളി ആണ്.. ഈ തണുപ്പത്തു ബെസ്റ്റാ..”

 

 

“റോട്ടിയോ…!!!?” – ഞാൻ ആകെ കുഴങ്ങി…

 

 

“ബേക്കറി റൊട്ടി അല്ല.. ഈ പഞ്ചാബി സ്റ്റൈൽ റൊട്ടി…”

 

 

“ആ.. ഞാൻ യൂട്യൂബിൽ ഒക്കെ കണ്ടിട്ടേ ഉള്ളു… അടിപൊളി ആണെങ്കിൽ ട്രൈ ചെയ്യാം”…

Updated: December 13, 2025 — 4:30 pm

Leave a Reply

Your email address will not be published. Required fields are marked *